ശമ്പളം മുടങ്ങിയിട്ട് നാലും ദിവസം പിന്നിട്ടപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ രംഗത്തു വന്നിനു പിന്നാലെ ശമ്പളവിതരണം തുടങ്ങിയെങ്കിലും പ്രതിദിനം പിന്‍വലിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതിനു പിന്നാലെ ജീവനക്കാരുടെ സംഘടനകള്‍ അനിശ്ചിതകാല സമരത്തിന് തയ്യാറായിരിക്കുകയാണ്. സെക്രട്ടേറിയറ്റ് നടയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സമരം ഉദ്ഘാടനം ചെയ്യുകയും ചെയ്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ തൃപ്തിപ്പെടുത്താനായി സര്‍ക്കാര്‍ ശമ്പളം കൊടുത്തു തുടങ്ങിയെങ്കിലും പിന്‍വലിക്കാനുള്ള പരിധി നിശ്ചയിച്ചതോടെ ജീവനക്കാരെല്ലാം ആപ്പിലായിരിക്കുകയാണ്.
ശമ്പളത്തിനും പെന്‍ഷനും മാത്രമല്ല, ട്രഷറി നിക്ഷേപങ്ങള്‍ക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു ദിവസം പിന്‍വലിക്കാവുന്ന പരിധി അമ്പതിനായിരമാണ്.
ഒന്നും രണ്ടും പ്രവര്‍ത്തി ദിവസം ശമ്പളമെത്തേണ്ടവര്‍ക്കാണ് ഇന്ന് ശമ്പളം കിട്ടിത്തുടങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഇടിഎസ്ബി അക്കൗണ്ടുകളില്‍ നിന്ന് അതാത് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമെത്തുന്നുണ്ട്. മൂന്നാം പ്രവര്‍ത്തി ദിനത്തിലും അതിന് ശേഷവും ശമ്പളം കിട്ടുന്നവര്‍ക്ക് ആനുപാതികമായി ശമ്പളം ഇനിയും വൈകും.
പ്രതിദിനം പിന്‍വലിക്കാനാകുക 50,000 രൂപ മാത്രമാണ്. ഒരുമിച്ച് പണം പിന്‍വലിക്കുമ്പോഴുണ്ടാകുന്ന സാങ്കേതിക തടസം മറികടക്കാനുള്ള താല്‍കാലിക ക്രമീകരണമാണെന്നാണ് സര്‍ക്കാര്‍ വിശദീകരണമെങ്കിലും പണമില്ലാത്തത് തന്നെയാണ് പ്രശ്‌നം. സാമ്പത്തിക വര്‍ഷാവസാനം ഓവര്‍ ഡ്രാഫ്റ്റിലാകാതെ പരമാവധി ദിവസം ട്രഷറിയെ പിടിച്ച് നിര്‍ത്താനുള്ള ക്രമീകരണം ആയത് കൊണ്ട് ട്രഷറി ഇടപാടുകള്‍ക്കും കര്‍ശന നിയന്ത്രണമുണ്ട്. പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്നാണ് ധനമന്ത്രി ആവര്‍ത്തിച്ചുവിമര്‍ശിക്കുന്നതിനിടെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിഷേധം കനക്കുകയും ചെയ്തു.
ബജറ്റ് തയ്യാറാക്കാന്‍ സഹായിച്ച ധനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ധനമന്ത്രി വിരുന്നൊരുക്കിയ തൈക്കാട് ഗസ്റ്റ്ഹൗസിന് മുന്നില്‍ സെറ്റോ (സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍) നടത്തിയ പ്രതിഷേധവും ശ്രദ്ധേയമായി. ശമ്പളപ്രതിസന്ധിക്കിടെയുള്ള വിരുന്ന് ധൂര്‍ത്തെന്നാരോപിച്ചായിരുന്നു പ്രതിപക്ഷ സര്‍വ്വീസ് സംഘടന കൂട്ടായ്മയുടെ സമരം. ധനമന്ത്രിയുടെ കാറിന് നേരെ പ്രതിഷേധിച്ച ജീവനക്കാര്‍ ഗസ്റ്റ് ഹൗസിന് അകത്തേക്ക് തള്ളിക്കയറാനും ശ്രമിച്ചു.
Read more ….
- സമരപ്പന്തൽ തകര്‍ത്തു, മൃതദേഹം കിടത്തിയ ഫ്രീസർ റോഡിലൂടെ വലിച്ച് ആംബുലൻസിൽ കയറ്റി,സംഘർഷാവസ്ഥ തുടരുന്നു
- നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം
- തനിക്കുണ്ടായിരുന്ന രോഗത്തെപ്പറ്റി തുറന്ന് പറഞ്ഞ് ഇസ്രോ ചെയർമാൻ സോമനാഫ്
- 84 കിലോമീറ്ററോളം ലോക്കോ പൈലറ്റ് ഇല്ലാതെ ട്രെയിൻ ഓടിയ സംഭവത്തിൽ നാലുപേരെ പിരിച്ചുവിട്ടു
- റഫയില്‍ അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ ബോംബാക്രമണം; 11മരണം