Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഹര്‍ഷാദിനെ ‘കൊന്ന’ കാര്‍ത്തികേയന്‍ ഇവിടെയുണ്ട്: ആത്മഹത്യ ചെയ്തിട്ടും കൊലയാളിയെന്നു പേര്; സത്യം ആര്‍ക്കറിയാം (സ്‌പെഷ്യല്‍ സ്റ്റോറി)

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
Mar 4, 2024, 03:18 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ReadAlso:

കീം പരീക്ഷ ഫലം; കേരള സിലബസ് വിദ്യാർഥികൾ നൽകിയ ഹർജി നാളെ പരിഗണിക്കും | KEAM exam results; Petition filed by Kerala syllabus students to be considered tomorrow

നിമിഷ പ്രിയ കേസ്; കാന്തപുരത്തിന്റെ ഇടപെടലിൽ 3 ഘട്ടങ്ങളായി ചർച്ചകൾ; തലാലിന്റെ കുടുംബത്തിന് അനുകൂലമായ നിലപാട് | Nimisha Priya case; Discussions in 3 phases with Kanthapuram’s intervention

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 609 പേര്‍ , ഉന്നതതല യോഗം ചേർന്ന് ആരോഗ്യവകുപ്പ് | Nipah: 609 people on contact list in Kerala

തരംമാറ്റൽ അപേക്ഷകളിൽ സ്ഥലം കാണാതെ തീരുമാനം എടുക്കാം; ഭൂമി തരംമാറ്റൽ ഇനി എളുപ്പം | Decisions can be made without seeing site in reclassification applications

കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാം 2025’

കീപ്പര്‍ ഹര്‍ഷാദിനെ കൊന്ന കാര്‍ത്തികേയനെ മറന്നോ ?. അങ്ങനെ പെട്ടെന്നു മറക്കാന്‍ കഴിയാത്ത സംഭവമായിരുന്നു 2021 ജൂലായ് ഒന്നിന് നടന്നത്. അതും തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തു വെച്ച്. അതി ക്രൂരമായൊരു കൊലപാതകമായി ചിത്രീകരിക്കപ്പെട്ട സംഭവത്തിലെ വില്ലനായ കാര്‍ത്തികേയന്‍ ഇന്നും ഇവിടെയുണ്ട്. ഹര്‍ഷാദിനെ കൊലചെയ്ത വില്ലന്‍ കാര്‍ത്തികേയന്‍ ആരാണെന്നാണോ ചിന്തിക്കുന്നത്. മൃഗശാലയിലെ രാജവെമ്പാലയാണ് കാര്‍ത്തികേയന്‍. ഇപ്പോള്‍ അവന് ഏഴുവയസ്സ് പ്രായം. മൂന്നു വര്‍ഷം മുമ്പ് ഹര്‍ഷാദിനെ കാലപുരിക്കയ്ക്കുമ്പോള്‍ അവന് പ്രായം നാല്. ഹര്‍ഷാദിന് പ്രപായം 44. നാല് വയസ്സുള്ളവന്‍ 44 വയസ്സുള്ളവനെ കൊല ചെയ്തതത് എങ്ങനെയെന്നാണോ ചിന്തിക്കുന്നത്. 

.

ലോകത്ത് ഏറ്റവും വിഷമുള്ള പാമ്പാണ് രാജവെമ്പാല എന്നതിന് തര്‍ക്കമില്ലല്ലോ. തിരുവനന്തപുരം മൃഗശാലയിലെ റെപ്‌റ്റൈല്‍ ഹൗസിലെ അന്തേവാസികളാണ് രാജവെമ്പാലകളായ കാര്‍ത്തികേയനും രാജയും. ഇവയെ പരിപാലിച്ചിരുന്ന കീപ്പറാണ് ഹര്‍ഷാദ്. മൂന്നു വര്‍ഷം മുമ്പ് ഒരു ദിവസം ഹര്‍ഷാദിനെ കാര്‍ത്തികേയന്‍ കൊത്തുകയും നിമിഷങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയും ചെയ്തുവെന്നാണ് മൃഗശാലാ അധികൃതരും സംഘവും പുറത്തുവിട്ട വാര്‍ത്ത. അങ്ങനെയാണ് കൂട്ടില്‍ അടച്ചിട്ടിരുന്ന കാര്‍ത്തികേയന്‍ എന്ന രാജവെമ്പാല വില്ലനായത്. സുരക്ഷയോ, കീപ്പര്‍മാരുടെ സംരക്ഷണമോ നോക്കാത്ത മൃഗശാലാ അധികൃതര്‍ക്ക് കുറ്റമില്ല. പാമ്പിന്‍ കൂട്ടില്‍ കയറിയ ഹര്‍ഷാദ് സൂക്ഷിച്ച് പെരുമാറാതിരുന്നത് തെറ്റല്ല. 

.

നിരീക്ഷണ ക്യാമറകള്‍ ഇല്ലാതിരുന്നത് ഒരു കുറവല്ല. പക്ഷെ, ഹര്‍ഷാദിനെ കടിച്ച കാര്‍ത്തികേയന്‍ മഹാപാപി, വലിയ കുറ്റക്കാരന്‍. പൊറുക്കാത്ത തെറ്റു ചെയ്തവന്‍. ഇതാണ് മൃഗശാലാ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയാതെ പറഞ്ഞിട്ടുള്ളത്. വന്യ മൃഗസംരക്ഷണം നിയമ പ്രകാരം, രാജവെമ്പാലയെ കൊലപാതക കുറ്റത്തിന് തൂക്കിക്കൊല്ലാനൊന്നും പറ്റില്ലല്ലോ. അതുകൊണ്ട് എല്ലാക്കുറ്റവും കാര്‍ത്തികേയന്റെ ചുമലില്‍ വെച്ച് ഹര്‍ഷാദിനെ വിശുദ്ധനാക്കി മാറ്റി. മരണപ്പെട്ടവന്റെ കുടുംബത്തിന് നഷ്ടപരിഹാരവും സംരക്ഷണവും കൊടുക്കേണ്ടത് വകുപ്പിന്റെ ചുമതല തന്നെയാണ്. ഒരിക്കലും അതിനെ തള്ളിപ്പറയുന്നുമില്ല. പക്ഷെ, സത്യം എന്താണെന്ന് മനസ്സിലാക്കണം. 

.

അത് എത്ര മൂടിവെച്ചാലും പുറത്തു വരിക തന്നെ ചെയ്യും. 2021 ജൂലായ് ഒന്ന് ഉച്ചോടെയാണ് ഹര്‍ഷാദിനെ കാര്‍ത്തികേയന്‍ ദംശിക്കുന്നത്. മറ്റാരും അവിടെ ഇല്ലായിരുന്നതു കൊണ്ടും, പാമ്പിന്‍ കൂട്ടില്‍ ക്യാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നതു കൊണ്ടും (അഥവാ പ്രവര്‍ത്തിച്ചിരുന്നിട്ടും,അതിന്റെ യഥാര്‍ഥ ഫൂട്ടേജ് ലഭ്യമാക്കാതിരുന്നതും) സത്യം എന്താണെന്ന് ആര്‍ക്കുമറിയില്ല. പക്ഷെ, ഹര്‍ഷാദിനെ പാമ്പ് കൊത്തിയെന്നത് സത്യമായിരുന്നു. കാര്‍ത്തികേയന്‍ ഹര്‍ഷാദിനെ പിന്നാലെയെത്തി കൊത്തിയതാണോ, അതോ ഹര്‍ഷാദ് കാര്‍ത്തികേയനും നേരെ കൊത്തിനായി കൈ നീട്ടിയക്കൊടുത്തതാണോ എന്നത് മാത്രമാണ് അറിയേണ്ടത്. 

.

രാജവെമ്പാലയെ ഇട്ടിരിക്കുന്ന കൂട്ടിനുപുറത്ത് ഹര്‍ഷാദ് പാതിമയക്കത്തില്‍ കിടക്കുന്നതാണ് കാണുന്നത്. വായില്‍ നിന്നും നുരയും പതയും പുറത്തേക്കൊഴുകിയിരുന്നു. നിലത്ത് ഒരു വശം ചരിഞ്ഞായിരുന്നു ഹര്‍ഷാദ് കിടന്നിരുന്നതെന്ന് മറ്റു കീപ്പര്‍മാര്‍ പറയുന്നു. ഹര്‍ഷാദിന്റെ ഒരു കൈ പാമ്പിന്റെ കൂടിലേക്ക് ചൂണ്ടിയിരുന്നു. നാക്ക് പുറത്തേക്കു തള്ളിയാണ് കിടന്നിരുന്നത്. കാലുകള്‍ നിലത്തിട്ട് ഇഴയുന്നുണ്ടായിരുന്നു. കൂട് അടച്ചിട്ടില്ല. ഹര്‍ഷാദ് കാലുകൊണ്ട് കൂടിന്റെ വാതിലില്‍ ശക്തമായി തട്ടിയ ശബ്ദം കേട്ടാണ് മറ്റു കീപ്പര്‍മാര്‍ റെപ്‌റ്റൈല്‍ ഹൗസിലേക്ക് ഓടിയെത്തുന്നത്. 

.

ഹര്‍ഷാദ് കുറച്ചു ദിവസമായി വളരെ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന ജീവനക്കാരും, ഹര്‍ഷാദിന്റെ മാതാപിതാക്കളും അന്നേ പറഞ്ഞിട്ടുണ്ട്. ഏറ്റവും അടുപ്പമുള്ള കീപ്പര്‍മാരോട് താന്‍ ആത്മഹത്യ ചെയ്യുമെന്നും ഇടയ്ക്കിടയ്ക്ക് പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും കീപ്പര്‍മാര്‍ അന്നു പറഞ്ഞിരുന്നു. എന്നാല്‍, ഹര്‍ഷാദ് ആത്മഹത്യ ചെയ്തതാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നാല്‍, കിട്ടാന്‍ സാധ്യതയുള്ള ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്ന ഭയമായിരുന്നു അധികൃതരെ അലട്ടിയത്. എന്നാല്‍, സത്യമിതാണ്. ഹര്‍ഷാദ് ആത്മഹത്യ ചെയ്തു എന്നതു തന്നെയാണ്. കാര്‍ത്തികേയന്‍ ഈ ഏഴുവര്‍ഷത്തിനുള്ളില്‍ ഒരു കീപ്പറെയും ആക്രമിക്കാന്‍ മുതിര്‍ന്നിട്ടില്ല എന്നതാണ് വസ്തുത. 

.

ഇതിനു മുമ്പും ഹര്‍ഷാദ് തന്നെയാണ് പാമ്പിന്‍ കൂടുകള്‍ വൃത്തിയാക്കുന്നതും, പാമ്പുകളെ പ്രധാന കൂട്ടിലേക്ക് മാറ്റുന്നതും. അന്നൊന്നും ഒരു പോറല്‍പോലും ഏല്‍ക്കാതെ ഹര്‍ഷാദ് തിരികെ എത്തിയിട്ടുമുണ്ട്. മൃഗശാലയിലെ ഓരോ മൃഗങ്ങളെയും പരിപാലിക്കുന്ന കീപ്പര്‍മാര്‍ക്ക് പ്രത്.യേക പരിശീലനം നല്‍കിയിട്ടാണ് കൂടുകളിലേക്ക് വിടുന്നത്. വര്‍ഷങ്ങളായി ഒരേ മൃഗത്തെ പരിപാലിക്കുന്നതു കൊണ്ട്, ആ മൃഗത്തിനെ എങ്ങനെ പരിചരിക്കണമെന്ന് അതതു കീപ്പര്‍മാര്‍ക്ക് അറിയാം. ഹര്‍ഷാദ് വര്‍ഷങ്ങളായി പാമ്പുകളെ പരിചരിക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. മാത്രമല്ല, ഹര്‍ഷാദിന്റെ പഴയ തെരുവു സര്‍ക്കസ് നടത്തിയിരുന്ന ആളാണ്. ഹര്‍ഷാദിനെ ചുറുപ്പകാലത്തു തന്നെ വന്യ മൃഗങ്ങളുമായി ഇടപഴകാന്‍ ഇത് കാരണമായിട്ടുണ്ട്. 

.

രാജവെമ്പാലയുടെ കൂചടു വൃത്തിയാക്കാന്‍ കയറിയ ഹര്‍ഷാദ്, കാര്‍ത്തികേയന്‍ കിടന്ന പ്രധാന കൂട് വൃത്തിയാക്കാനായി ചെറിയ കൂടിലേക്ക് പാമ്പിനെ മാറ്റി. എന്നിട്ട്, വലിയ കൂട് വൃത്തിയാക്കിയ ശേഷം കാര്‍ത്തികേയനെ ചെറിയ കൂടില്‍ നിന്നും വലിയ കൂട്ടിലേക്കു വിട്ടു. വലിയ കൂട്ടില്‍ വിട്ട ശേഷം പുറത്തേക്കിറങ്ങിയ ഹര്‍ഷാദ് കൂടിന്റെ വാതില്‍ പൂട്ടാതെ കൈ കൂട്ടിലേക്കിട്ടു. തുടര്‍ന്ന് കാര്‍ത്തികേയനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പ്രകോപനം പിരിധി വിട്ടതോടെയാണ് കാര്‍ത്തികേയന്‍ വന്ന് ഹര്‍ഷാദിനെ കൊത്തുന്നത്. ഇതാണ് പാമ്പിന്‍ കൂടിന്റെ പിന്‍വശത്ത് കീപ്പര്‍മാര്‍ക്ക് കൂട്ടിലേക്ക് കയറാനുള്ള ഭാഗത്ത് സംഭവിച്ചതെന്ന് കീപ്പര്‍മാര്‍ പറയുന്നു. 

.

കൂട് വൃത്തിയാക്കുമ്പോഴായിരുന്നു കാര്‍ത്തികേയന്‍ പിന്നിലൂടെ കൊത്തിയിരുന്നതെങ്കില്‍, അപ്രതീക്ഷിതമായി ഏല്‍ക്കുന്ന കടിയുടെ ആഘാതത്തില്‍ ഹര്‍ഷാദ് നിലവിളിക്കുമായിരുന്നു. കൂടാതെ പാമ്പ് കൂടിനു വെളിയിലോ ഹര്‍ഷാദിന്റെ സമീപത്തോ ഉണ്ടാകുമായിരുന്നു. എന്നാല്‍, കടിയേറ്റിട്ടും ഹര്‍ഷാദ് നിലവിളിക്കുകയോ, ഒച്ചവെക്കാന്‍ ചയ്യാറാവുകയോ ചെയ്തില്ലെന്നതാണ് ദുരൂഹം. ഹര്‍ഷാദിന് കടിയേറ്റത് എപ്പോഴാണെന്നു പോലും കീപ്പര്‍മാര്‍ക്ക് നിശ്ചയമില്ല. നിലത്തു കിടന്ന് കൂട്ടില്‍ ചവിട്ടുന്ന ശബ്ദം കേട്ടാണ് കീപ്പര്‍മാര്‍ എത്തുന്നത്. അപ്പോള്‍ കാര്‍ത്തികേയന്‍ കൂട്ടിനുള്ളില്‍ ഒരു മൂലയില്‍ ചുരുണ്ടു കൂടി ഇരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. 

.

കാര്‍ത്തികേയനെ കൊണ്ട് കൊത്തിക്കാന്‍ ഹര്‍ഷാദ് നേരത്തെ തന്നെ തീരുമാനമെടുത്തതു പോലെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. കാരണം, കൂടു വൃത്തിയാക്കാന്‍ കയറുമ്പോള്‍ (പ്രത്യേകിച്ച് ശൗര്യം കൂടിയ അനിമലുകളുടെ കൂട്ടില്‍) കൂടെ ഒരു കീപ്പറെക്കൂചടി നിര്‍ത്തേണ്ടതാണ്. പക്ഷെ, ഹര്‍ഷാദിനൊപ്പം ആരുമില്ലായിരുന്നു. കൂട്ടില്‍ കയറുന്ന കീപ്പര്‍മാര്‍ സുരക്ഷാ കവചങ്ങള്‍ ധരിക്കേണ്ടതാണെന്ന സര്‍ക്കുലറുണ്ട്. പക്ഷെ, ഹര്‍ഷാദ് കൈയ്യുറമാത്രമാണ് ധരിച്ചിരുന്നത്. എന്നാല്‍, ഒരു കൈയ്യുറ ഊരിയിട്ടുമുണ്ടായിരുന്നു. തന്റെ കൂടെയുള്ള കീപ്പര്‍മാര്‍ കൂടിനു പരിസരത്തൊന്നുമില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. പാമ്പിന്റെ കടിയേറ്റിട്ട് നിലവിളിക്കാതെ നിലത്ത് കിടക്കുകയാണ് ഹര്‍ഷാദ് ചെയ്തത്. 

.

പാമ്പിന്റെ കടിയേല്‍ക്കുന്നത് എവിടെ വെച്ചാണെന്ന കൃത്യമായ ദൃശ്യം സി.സി.ടി.വിയില്‍ കാണാന്‍ കഴിയുന്നില്ല എന്നായിരുന്നു അന്ന് അധികൃതര്‍ പറഞ്ഞിരുന്നത്. രാജവെമ്പാലയെ സൂക്ഷിച്ചിരിക്കുന്ന കൂട് വൃത്തിയാക്കി പുറത്ത് കടക്കുന്നതിനിടെ പാമ്പ് ഹര്‍ഷാദിനെ കടിക്കുകയായിരുന്നുവെന്നാണ് അന്നത്തെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജവെമ്പാലയുടെ കടിയേറ്റതായി സഹപ്രവര്‍ത്തകരോട് പറഞ്ഞതിന് പിന്നാലെ ഹര്‍ഷാദ് കുഴഞ്ഞ് വീണുവെന്നും, ഉടന്‍ തന്നെ ഹര്‍ഷാദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമാണ് അന്ന് അധികൃതര്‍ പറഞ്ഞതും. 2018ല്‍ മംഗലാപുരം മൃഗശാലയില്‍ നിന്ന് കൊണ്ടുവന്ന രാജവെമ്പാലയാണ് കാര്‍ത്തികേയന്‍. 

.

തിരുവനന്തപുരം മൃഗശാലയില്‍ മൂന്ന് രാജവെമ്പാലകളാണുള്ളത്. ഇതില്‍ രണ്ടെണ്ണത്തെ ഒരുമിച്ചും ഒരെണ്ണത്തെ പ്രത്യേകം കൂട്ടിലുമാണ് സൂക്ഷിക്കുന്നത്. പാമ്പുകളെ പരിചരിക്കുന്നതില്‍ വളരെ മുന്‍ പരിചയമുളള്ള ഹര്‍ഷദ് കഴിഞ്ഞ 20 വര്‍ഷേത്താളമായി തിരുവനനന്തപുരം മൃഗശാലയില്‍ കീപ്പറായി ജോലി ചെയ്തിരുന്നതാണ്. പാമ്പുകടിയേറ്റാല്‍ നല്‍കാന്‍ ആന്റിവെനം മൃഗശാലയിലുണ്ടായിരുന്നു എന്നാണ് ജീവനക്കാര്‍ പറഞ്ഞിരുന്നത്. പക്ഷെ സംഭവം നടക്കുമ്പോള്‍ മൃഗശാല ഡോക്ടര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ടായിരുന്നു.

.

വിശ്രമ സമയമായതിനാല്‍ ഡോക്ടര്‍ പുറത്തുപോയതാണെന്നും ഹര്‍ഷാദിന്റെ അവസ്ഥ തീര്‍ത്തും മോശമായ സാഹചര്യത്തിലാണ് ആന്റിവെനം നല്‍കാതെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയതെന്നും മൃഗശാല സൂപ്രണ്ട് പറഞ്ഞിരുന്നു. താല്‍ക്കാലിക ജീവനക്കാരനായി പത്ത് വര്‍ഷം പിന്നിട്ടിട്ടും സാമ്പത്തിക പ്രയാസത്തിലായിരുന്ന ഹര്‍ഷാദ്  ജോലി സ്ഥിരപ്പെടുത്താന്‍ മൂര്‍ഖന്റെ കൂട്ടില്‍ കയറി സമരം ചെയ്തിരുന്നു. പിന്നീടാണ് മൃഗശാലയില്‍ സ്ഥിരം ജീവനക്കാരനായത്. 2004ല്‍ കാണ്ടമൃഗത്തിന്റെ കുത്തേറ്റും ഒരു ജീവനക്കാരന്‍ മരിച്ചിട്ടുണ്ട്.

Read More : 

  • ‘എസ്.എഫ്.ഐ സ്ഥാനാർഥിയാകില്ലെന്ന് പറഞ്ഞു, അതിൻ്റെ പേരിൽ താൻ നോട്ടപ്പുള്ളിയായി’ : കൊയിലാണ്ടി കോളജിലെ എസ്. എഫ്.ഐ മർദ്ദനമേറ്റ അമൽ
  • “താൻ സാക്ഷിയോ പ്രതിയോ?”; ഇഡിയെ വീണ്ടും അവഗണിക്കാൻ അരവിന്ദ് കെജ്രിവാൾ
  • രണ്ടും കൽപിച്ച് ഗവർണർ;പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് ആരിഫ് മുഹമ്മദ് ഖാൻ
  • നാഗ്പൂരിൽ സൈക്കിൾ പോളോ താരത്തിന്‍റെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല
  • നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ

രാജവെമ്പാല (KING KOBRA)

.

ലോകത്തെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ് രാജവെമ്പാല. പ്രകോപനം ഉണ്ടായാല്‍ അതീവ അപകടകാരിയാണെങ്കിലും സാധാരണ നിലയ്ക്ക് മനുഷ്യരുമായി ഇടയാന്‍ നില്‍ക്കാത്തവരാണ്. ദേശീയ ഉരഗമായ രാജവെമ്പാല ആവാസവ്യവസ്ഥയുടെ നാശത്താല്‍ 2010 മുതല്‍ ഐ.യു.സി.എന്‍.റെഡ് ലിസ്റ്റ്ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൂര്‍ണ്ണവളര്‍ച്ചയെത്തിയ രാജവെമ്പാലയ്ക്ക് 19 അടിയോളം (എകദേശം 5.79. മീറ്റര്‍) നീളമുണ്ടാകും. സാധാരണയായി പ്രായപൂര്‍ത്തിയായ രാജവെമ്പാലയ്ക്ക് ശരാശരി 13 അടിയോളം നീളവും 6 കിലോഗ്രാം വരെ ഭാരവുമുണ്ടാകും. ഭൂമിയില്‍ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലുത് 18.4 (5.59മീ) അടി തായ്ലാന്റില്‍ നിന്ന് ലഭിച്ചതാണ്. 

.

രണ്ടാം ലോകമഹായുദ്ധത്തില്‍ ദയാവധം നടക്കുന്നതിനു മുന്നേ 1939ല്‍ ലണ്ടനിലെ മൃഗശാലയില്‍ ഉണ്ടായിരുന്ന രാജവെമ്പാലയ്ക്ക് 18.7 അടി നീളവും 6 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് 16 അടി വലിപ്പമുള്ള രാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്. ശരാശരി ആയുര്‍ ദൈര്‍ഘ്യം 20 വര്‍ഷമാണ്. ശരീരത്തില്‍ തുടങ്ങി തലയില്‍ ഒത്തുചേരുന്ന കറുപ്പും വെളുപ്പും നിറമുള്ള ബാന്‍ഡുകളുള്ള ഒലിവ് പച്ചയാണ് കിംഗ് കോബ്രയുടെ തൊലി. 15 ഡ്രാബ് നിറമുള്ളതും കറുത്ത അറ്റങ്ങളുള്ളതുമായ കവചങ്ങളാല്‍ തല മൂടപ്പെട്ടിരിക്കും. മൂക്ക് വൃത്താകൃതിയിലാണ്, നാവ് കറുത്തതും.

.

മുകളിലെ താടിയെല്ലില്‍ രണ്ട് ഫാംങുകളും 3-5 മാക്‌സില്ലര്‍ പല്ലുകളും താഴത്തെ താടിയെല്ലില്‍ രണ്ട് വരികളുള്ള പല്ലുകളുമുണ്ട്. മൂക്ക് രണ്ട് കവചങ്ങള്‍ക്കിടയിലാണ്. വലിയ കണ്ണുകള്‍ക്ക് സ്വര്‍ണ്ണ ഐറിസും വൃത്താകൃതിയിലുള്ള പ്യൂപ്പിളുകളുമുണ്ട്. ഓവല്‍ ആകൃതിയിലുള്ളതും ഒലിവ് പച്ച മിനുസമാര്‍ന്ന സ്‌കെയിലുകളും ഏറ്റവും താഴ്ന്ന രണ്ട് സ്‌കെയിലുകള്‍ക്കിടയില്‍ രണ്ട് കറുത്ത പാടുകളും കൊണ്ട് മൂടിയിരിക്കുന്നു. അതിന്റെ സിലിണ്ടര്‍ വാല്‍ മുകളില്‍ മഞ്ഞകലര്‍ന്ന പച്ചയും കറുപ്പ് അടയാളപ്പെടുത്തിയിരിക്കും. തലയ്ക്ക് മുകളില്‍ ഒരു ജോഡി വലിയ ആന്‍സിപിറ്റല്‍ സ്‌കെയിലുകളും കഴുത്തില്‍ 17 മുതല്‍ 19 വരികളുള്ള മിനുസമാര്‍ന്ന ചരിഞ്ഞ ചെതുമ്പലും ശരീരത്തില്‍ 15 വരികളുമുണ്ട്. 

.

കിംഗ് കോബ്ര ലൈംഗികമായി ദ്വിരൂപമാണ്, ആണ്‍ പാമ്പുകള്‍ വലുതും ഇളം നിറമുള്ളവയുമാണ്. വലുപ്പത്തിലും വികസിതമായും ഇത് മറ്റ് കോബ്ര ഇനങ്ങളില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. ഇവയ്ക്ക് നല്ല വലിപ്പവും കഴുത്തില്‍ ഇടുങ്ങിയതും നീളമുള്ളതുമായ വരയുമുണ്ട്. വളര്‍ച്ചയെത്തിയ പാമ്പിന്റെ തല വളരെ വലുതും കാഴ്ചയ്ക്ക് ഭീമാകാരവുമാണ്. നിലവിലുള്ള മിക്ക പാമ്പുകളേയും പോലെ, മാക്രോസ്റ്റമി കാരണം, വലിയ ഇരകളെ വിഴുങ്ങാന്‍ അതിന്റെ താടിയെല്ലുകള്‍ വികസിപ്പിക്കാന്‍ ഇതിന് കഴിയും. ഇതിന് പ്രോട്ടീഗ്ലിഫ് ഡെന്റിഷന്‍ ഉണ്ട്. അതിനര്‍ത്ഥം വായയുടെ മുന്‍ഭാഗത്ത് രണ്ട് ഹ്രസ്വവും സ്ഥിരവുമായ ഫാങ്ങുകളാണുള്ളത്. ഇത് ഇരയിലേക്ക് വിഷം കടത്തിവിടുന്നു. 

.

ഒരു രാജവെമ്പാലയ്ക്കും അതിന്റെ നാവിലൂടെ രാസവിവരങ്ങള്‍ ലഭിക്കുന്നു. നാവില്‍ക്കൂടി ലഭിക്കുന്ന ഗന്ധകണികകള്‍ വായയിലൂടെ തലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന ഒരു സെന്‍സറി റിസപ്റ്ററിലേക്ക് (ജേക്കബ്‌സന്റെ അവയവം) മാറ്റുന്നു. ഇരയുടെ ഗന്ധം കണ്ടെത്തുമ്പോള്‍, ഇരയുടെ സ്ഥാനം അളക്കാന്‍ സാധിക്കുന്നു, നാവിന്റെ ഇരട്ട ഫോര്‍ക്കുകള്‍ സ്റ്റീരിയോയായി പ്രവര്‍ത്തിക്കുന്നു. ഇത് നിലത്തുനിന്നുള്ള വൈബ്രേഷന്‍ അനുഭവിക്കുകയും ഏകദേശം 100 മീറ്റര്‍ (330 അടി) അകലെനിന്നു പോലും ഇരയെ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

.

രാജവെമ്പാലയെ ആക്രമണസ്വഭാവവിയായി കണക്കാക്കുന്നില്ല. ഇത് സാധാരണയായി മനുഷ്യരെ ഒഴിവാക്കുകയും അസ്വസ്ഥമാകുമ്പോള്‍ തെന്നിമാറുകയും ചെയ്യുന്നു, പക്ഷേ മുട്ടയ്ക്ക് കാവലിരിക്കുന്ന കാലത്ത് ആക്രമണാത്മകമായി പ്രതിരോധിക്കുകയും അതിക്രമിച്ചുകടക്കുന്നവരെ അതിവേഗം ആക്രമിക്കുകയും ചെയ്യുന്നു. പരിഭ്രാന്തരാകുമ്പോള്‍, അത് ശരീരത്തിന്റെ മുന്‍ഭാഗം ഉയര്‍ത്തുന്നു, ഹുഡ് നീട്ടുന്നു, പത്തിയും കാണിച്ച് ഹിസ് ശബ്ദമുണ്ടാക്കുന്നു. സിംഗപ്പൂരില്‍ കണ്ടുമുട്ടിയ വൈല്‍ഡ് കിംഗ് കോബ്രകള്‍ ശാന്തമാണെന്ന് തോന്നിയെങ്കിലും വളര്‍ത്തുമ്പോള്‍ സ്വയം പ്രതിരോധത്തില്‍ ഏര്‍പ്പെട്ടു.

.

രാജവെമ്പാലയുടെ വിഷം ന്യൂറോടോക്‌സിക് ആണ്. കടിയേറ്റ് 30 മിനിറ്റിനുള്ളില്‍ മരണം സംഭവിക്കും. ഇവ കടിച്ച ഇരകളില്‍ ഭൂരിഭാഗവും പാമ്പ് മന്ത്രവാദികളാണ്. രാജവെമ്പാലയുടെ കടിയേറ്റത് വളരെ അപൂര്‍വമാണെന്ന് തായ്ലന്‍ഡിലെ ആശുപത്രി രേഖകള്‍ സൂചിപ്പിക്കുന്നു. അടുത്ത് വരുന്ന വസ്തുക്കളിലൂടെയോ പെട്ടെന്നുള്ള ചലനങ്ങളിലൂടെയോ ഇവയെ എളുപ്പത്തില്‍ പ്രകോപിപ്പിക്കാം. ശരീരം ഉയര്‍ത്തുമ്പോള്‍, രാജവെമ്പാലയ്ക്ക് ഇനിയും ദൂരത്തേക്ക് ആക്രമിക്കാന്‍ മുന്നോട്ട് പോകാന്‍ കഴിയും. ഒരൊറ്റ ആക്രമണത്തില്‍ ഇതിന് ഒന്നിലധികം കടികള്‍ നല്‍കാനും കഴിയും.

.
ഗബൂണ്‍ അണലി എന്നൊരു ഇനം പാമ്പു കഴിഞ്ഞാല്‍ ഇരയുടെ ദേഹത്തേയ്ക്ക് ഒറ്റത്തവണ ഏറ്റവും അധികം വിഷം കുത്തിവയ്ക്കുന്നത് രാജവെമ്പാലയാണ്. രാജവെമ്പാലയുടെ കടിയേറ്റ ചില കേസുകള്‍ അനുസരിച്ച് 15 മിനിറ്റിനുള്ളില്‍ അല്ലെങ്കില്‍ അതില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ മരണം സംഭവിച്ചിട്ടുണ്ട്. വിഷവീര്യത്തില്‍ മറ്റ് പാമ്പുകളെ അപേക്ഷിച്ച് രാജവെമ്പാല പിന്നില്‍ ആണെങ്കിലും ഒരു കടിയില്‍ കുത്തിവെയ്ക്കുന്ന വിഷത്തിന്റെ അളവ് വളരെ വലുതായതിനാല്‍ വേഗം മരണം സംഭവിക്കുന്നു. ഈ വിഷത്തിനു ഏകദേശം 20 പേരെയൊ അല്ലെങ്കില്‍ ഒരു ആനയെയൊ കൊല്ലാന്‍ സാധിക്കും എന്നാണ് കണക്കാക്കുന്നത്. 

.

സൈറ്റോടോക്‌സിനുകളും ന്യൂറോടോക്‌സിനുകളും ആല്‍ഫ-ന്യൂറോടോക്‌സിനുകളും ത്രീ ഫിംഗര്‍ വിഷവസ്തുക്കളും അടങ്ങിയതാണ് കിംഗ് കോബ്രയുടെ വിഷം. മറ്റ് ഘടകങ്ങള്‍ക്ക് കാര്‍ഡിയോ ടോക്‌സിക് ഇഫക്റ്റുകള്‍ ഉണ്ട്. പോസ്റ്റോര്‍ബിറ്റല്‍ വിഷം ഗ്രന്ഥികള്‍ എന്ന ശരീരഘടന ഗ്രന്ഥികളിലാണ് ഇതിന്റെ വിഷം ഉത്പാദിപ്പിക്കുന്നത്. ഇതിന് 420 മില്ലീഗ്രാം വരെ ഒരു കടിയില്‍ എത്തിക്കാന്‍ കഴിയും. വിഷം ഇരയുടെ കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്നു. ഇതിന്റെ ഫലമായി കടുത്ത വേദന, കാഴ്ച മങ്ങല്‍, വെര്‍ട്ടിഗോ, മയക്കം, ഒടുവില്‍ പക്ഷാഘാതം എന്നിവ ഉണ്ടാകും. വിഷബാധ ഗുരുതരമായതെങ്കില്‍, അത് പുരോഗമിക്കുമ്പോള്‍ ഹൃദയ തകര്‍ച്ചയും തുടര്‍ന്ന് കോമയിലാവുകയും ചെയ്യുന്നു. ശ്വാസകോശ സംബന്ധമായ തകരാറുമൂലം മരണം ഉടന്‍ വരുന്നു. 

.

ഇക്വിനില്‍ നിന്നും ലഭ്യമാക്കുന്ന പോളിവാലന്റ് ആന്റിവെനം ഹാഫ്‌കൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും കിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിന്‍ ആന്‍ഡ് റിസര്‍ച്ചും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്. തായ് റെഡ്‌ക്രോസ് സൊസൈറ്റി നിര്‍മ്മിക്കുന്ന ഒരു പോളിവാലന്റ് ആന്റിവനോമിന് കിംഗ് കോബ്രയുടെ വിഷം നിര്‍വീര്യമാക്കാന്‍ കഴിയും.  തായ്‌ലന്‍ഡില്‍, മഞ്ഞളിന്റെ വേരില്‍ നിന്നുമുണ്ടാക്കുന്ന ഒരു സംയുക്തം ഇവയുടെ വിഷത്തിനെതിരെ ശക്തമായ പ്രതികരണം ഉണ്ടാക്കിയിട്ടുണ്ട്.  മരണം ഒഴിവാക്കാന്‍ ശരിയായതും പെട്ടെന്നുള്ളതുമായ ചികിത്സകള്‍ നിര്‍ണ്ണായകമാണ്. വിഷബാധയ്ക്കു ശേഷം ഒരാളെ പത്തുദിവസത്തെ ആശുപത്രിവാസത്തിനു ശേഷം വിജയകരമായി രക്ഷിച്ചിട്ടുണ്ട്.

.

രാജവെമ്പാലയുടെ എല്ലാ കടിയും വിഷബാധയ്ക്ക് കാരണമാകണമെന്നില്ല. കിംഗ് കോബ്രാ കടിയേറ്റതിന് ലഭിച്ച 35 രോഗികളില്‍ 10 മരണങ്ങള്‍ ഒരു തായ് സര്‍വേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരണനിരക്ക് മറ്റ് കോബ്ര ഇനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.  അഗ്രം പിളര്‍ന്ന നാക്കുകൊണ്ടു മണം പിടിച്ച് എകദേശം 300 അടിദൂരെയുള്ള ഇരയെപ്പോലും ശ്രദ്ധിക്കാനാകും മട്ടില്‍ കൃത്യതയുള്ള കാഴ്ചശക്തിയും, പ്രകമ്പനങ്ങള്‍ പൊടുന്നനെ തിരിച്ചറിയുവാനുള്ള കഴിവും, ബുദ്ധിശക്തിയും രാജവെമ്പാലയെ നല്ലൊരു വേട്ടക്കാരനാക്കുന്നു. ഇരയെ വിഷം പ്രയോഗിച്ചു കീഴ്പ്പെടുത്തിയ ശേഷം വിഴുങ്ങുകയാണു പതിവ്. വിഷം ദഹനസഹായിയായി കൂടി പ്രവര്‍ത്തിക്കുന്നു. 

.

കേരളത്തില്‍ തന്നെ ഈറ്റവെട്ടാന്‍ പോയ ആദിവാസി കുടുംബത്തിലെ ഗൃഹനാഥനെ രാജവെമ്പാല കടിച്ച് മരിച്ച കഥ തട്ടേക്കാട്ട് വന്യജീവി സങ്കേതത്തിലെ വനപാലകര്‍ ഇന്നും ഓര്‍ത്തെടുക്കുന്നുണ്ട്. ഈറ്റ വെട്ടുന്നതിനിടെ പെട്ടെന്ന് മുന്നില്‍പ്പെട്ട രാജവെമ്പാല പത്തിവിടര്‍ത്തിയപ്പോള്‍, ഒരു ഈറ്റകഷ്ണം എടുത്ത് അതിനെ കുത്തിയ ആദിവാസിയെയാണ് അന്ന് പാമ്പു കടിച്ചത്. അയാള്‍ ‘അയ്യോ’ എന്നു നിലവിളിച്ച് ഏതാനും ചുവടുകള്‍ ഓടുകയും അവിടെ വീണു മരിക്കുകയും ചെയ്തു. ഇതിനു ദൃക്‌സാക്ഷിയായിരുന്ന ഇദ്ദേഹത്തിന്റെ മകന് ഇതോടെ സംസാരശേഷി നഷ്ടപ്പെട്ടു. ഇയാളും പിന്നീട് മരിച്ചു. എന്നാല്‍ ഈ സംഭവം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

.

ഏതാനും വര്‍ഷം മുമ്പ്, തൃശൂര്‍ ചിമ്മിണി വനാതിര്‍ത്തിയില്‍ തളച്ചിരുന്ന ചൂലൂര്‍ രവി എന്ന ആന ഭ്രാന്തിളകിയ മട്ടില്‍ ചിന്നം വിളിച്ചു ബഹളം വയ്ക്കുകയും ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ചരിയുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഈ ആനയുടെ ശരീരത്തില്‍ രാജവെമ്പാലയുടെ വിഷം കണ്ടെത്തിയിരുന്നു. രാജവെമ്പാല കടിച്ച് കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന മരണമാണ് തിരുവനന്തപുരം മൃഗശാലയിലേത്. രാജ്യത്ത് വിരലിലെണ്ണാവുന്ന മരണങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. രാജവെമ്പാലയുടെ ആവാസ വ്യവസ്ഥ പൊതുവേ ഉള്‍വനത്തിലാണെന്നതാണ് കാരണം. തീറ്റ കൊടുക്കുന്നതിനിടെയാണ് മൃഗശാലയിലെ ജീവനക്കാരന്‍ കാട്ടാക്കട അമ്പൂരി സ്വദേശി ഹര്‍ഷാദ് (45) രാജവെമ്പാലയുടെ കടിയേറ്റു മരിച്ചത്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News

ബഹിരാകാശ നിലയത്തില്‍ നിന്ന് ഡ്രാഗണ്‍ പേടകം വേര്‍പ്പെട്ടു ; ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് | indian-astronaut-shubanshu-shukla-set-to-return-to-earth-after-successful-space-mission

പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; സമ്പര്‍ക്കപ്പട്ടികയില്‍ സംസ്ഥാനത്ത് ആകെ 609 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

വിസി നിയമനങ്ങളിലെ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി | HC upholds government’s stand on VC appointments: V. Sivankutty

ചർച്ചകൾ സ്തംഭിച്ചു, വെടിനിർത്തൽ പ്രതീക്ഷ മങ്ങി ​ഗാസ!!

നിമിഷ പ്രിയയുടെ മോചനം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ യമനിൽ ചർച്ചകൾ പുരോഗമിക്കുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.