ന്യൂഡൽഹി: മദ്യ നയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്നും എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇഡി ) മുമ്പിൽ ഹാജരാകില്ലെന്ന് സൂചന. ഇത് എട്ടാം തവണയാണ് കെജ്‌രിവാൾ കേന്ദ്ര ഏജൻസിയുടെ സമൻസ് തള്ളുന്നത്. കഴിഞ്ഞ ഏഴ് തവണയും ഇഡി നടപടി നിയമവിരുദ്ധമെന്ന് ചൂണ്ടികാട്ടി കെജ്രിവാൾ സമൻസ് തള്ളിയിരുന്നു. ‘വിഷയം ഇപ്പോൾ കോടതിയുടെ പരിഗണ നിയിലാണെന്നും കോടതി തീരുമാനം വരുന്നതുവരെ ഇഡി കാത്തിരിക്കണമെന്ന് എഎപി പറഞ്ഞിരുന്നു. അടുത്ത മാസം നേരിട്ട് ഹാജരാകണമെന്ന് കെജ്രിവാളിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. കേസിലെ പ്രതികളിൽ ഒരാളായ സമീർ മഹേന്ദ്രുവുമായി കേജ്രിവാൾ വിഡിയോ കോളിൽ സംസാരിച്ചെന്നും മറ്റൊരു പ്രതിയായ മലയാളി വിജയ് നായരുമായി ചേർന്ന് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ.
Read More:
- രണ്ടും കൽപിച്ച് ഗവർണർ;പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് ആരിഫ് മുഹമ്മദ് ഖാൻ
- നാഗ്പൂരിൽ സൈക്കിൾ പോളോ താരത്തിന്‍റെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല
- നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ
- പട്ടാമ്പി നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ആന ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടി
- മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടതായി വിവരം: കൊല്ലത്തും നാടോടി കുട്ടിയെ തട്ടിയെടുക്കാൻ ഹസൻകുട്ടി ശ്രമം നടത്തിയിരുന്നു