അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മൺകലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അൽപം ഉപ്പും ചേർത്ത് കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല.
പ്രഭാതത്തിൽ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവൻ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിർമയും നൽകുന്ന ഭക്ഷണം വേറെയില്ലെന്ന് തന്നെ പറയാം.ചോറ് ഏറെ നേരം വെള്ളത്തിൽ കിടക്കുന്നതിനാൽ അതിലടങ്ങിയിരിക്കുന്ന അയേൺ ,പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വർധിക്കുന്നു.
പഴങ്കഞ്ഞിയുടെ ഗുണങ്ങൾ
ദഹനം
പ്രഭാതഭക്ഷണത്തിൽ പഴങ്കഞ്ഞി ഉൾപ്പെടുത്തുന്നത് ദഹനം സുഗമമാകുകയും ദിനം മുഴുവൻ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു.
അസുഖങ്ങൾ
സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ എന്നിവ ഒരു പരിധിവരെ തടയുന്നു.
മലബന്ധ പ്രശ്നങ്ങൾ
മലബന്ധ പ്രശ്നങ്ങൾക്ക് നല്ലൊരു ഭക്ഷണമാണ് പഴങ്കഞ്ഞി. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം കുറയ്ക്കുക മാത്രമല്ല,അൾസർ കുടലിലുണ്ടാവുന്ന ക്യാൻസർ എന്നിവയെ തടയുകയും
ചെയ്യുന്നു .
തിളക്കം
ആൻറി ഓക്സിഡൻറുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി ദിവസവും കഴിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകാനും ചെറുപ്പം നിലനിർത്താനും സഹായിക്കുന്നു.
മാംഗനീസ്
ഒരു കപ്പ് പഴങ്കഞ്ഞിയിൽ ഒരു മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട 80% ത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു .ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തിൽ വിഘടിപ്പിക്കുന്നു.
അണുബാധ
വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണം അകറ്റുകയും അണുബാധ തടയുകയും ചെയ്യുന്നു. ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തിൽ ഉൽപാദിക്കുവാൻ പഴങ്കഞ്ഞിക്കു കഴിയും.