ഇടുക്കി: കുമളിയിൽ അനധികൃതമായി ദത്തെടുത്ത കുട്ടിയെ ദമ്പതികളിൽ നിന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. കുട്ടിയെ നിയമപരമായി ദത്തെടുത്തിട്ടില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. വിഷയത്തിൽ കുമളി പോലീസ് കേസെടുത്തു.
2022ലാണ് മക്കളില്ലാത്ത ചക്കുപള്ളം സ്വദേശികളായ ദമ്പതികൾ ഉത്തർപ്രദേശിലുള്ള നിർധന കുടുംബത്തിലെ സ്ത്രീയിൽ നിന്ന് കുട്ടിയെ ഏറ്റുവാങ്ങിയത്. ഒന്നര വർഷം കുട്ടി ഇവരുടെ ഒപ്പമാണ് വളർന്നത്. കുട്ടിയുടെ ആരോഗ്യ കാര്യങ്ങൾ ചോദിച്ചറിയാനെത്തിയ അങ്കണവാടി പ്രവർത്തകരാണ് വിവരം മേലധികാരികളെ അറിയിച്ചത്.
Read More :
സി.ഡബ്ലു.സി. കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തണമെന്ന് പൊലീസിന് നിർദേശവും നൽകിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ