കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെടാൻ മകളെ വെല്ലുവിളിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. അച്ഛനെ കൊന്നതാണെന്ന് സംശയമുണ്ടെങ്കിൽ കോൺഗ്രസ് കൊന്നതാണ്, ലീഗ് കൊന്നതാണ് എന്ന രീതിയിൽ തന്നെ പരാതി എഴുതി കൊടുക്കുവെന്നും ഷാജി പറഞ്ഞു. കോഴിക്കോട് പാലേരിയിൽ നടന്ന ലീഗ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ.എം ഷാജി.
രാഷ്ട്രീയക്കൊലപാതകങ്ങളിലെ പ്രതികളുടെ മരണത്തിൽ ദുരൂഹത കെഎം ഷാജി പ്രസംഗത്തിൽ ആവർത്തിച്ചു. താൻ നേരത്തെ പറഞ്ഞ കുഞ്ഞനന്തന്റെ മരണത്തിൽ മാത്രമല്ല ദുരൂഹതയെന്നും ഷുക്കൂർ വധക്കേസിലെ ഒരു പ്രതിയുടെയും ഭാര്യയുടെയും ആത്മഹത്യ, മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീശിന്റെ ആത്മഹത്യ, ടി.പി കേസുമായി ബന്ധപ്പെട്ട സിഎച്ച് അശോകന്റെ മരണം എന്നിവയിൽ ദൂരുഹതയുണ്ടെന്നും ഷാജി പറഞ്ഞു. ഫസൽ വധക്കേസ് അന്വേഷിച്ച ഡിവൈഎസ്പി കെ രാധാകൃഷ്ണനെ സർവീസിൽ നിന്ന് പുറത്താക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായും ഷാജി ആരോപിച്ചു.
Read More :
- ‘എസ്.എഫ്.ഐ സ്ഥാനാർഥിയാകില്ലെന്ന് പറഞ്ഞു, അതിൻ്റെ പേരിൽ താൻ നോട്ടപ്പുള്ളിയായി’ : കൊയിലാണ്ടി കോളജിലെ എസ്. എഫ്.ഐ മർദ്ദനമേറ്റ അമൽ
- “താൻ സാക്ഷിയോ പ്രതിയോ?”; ഇഡിയെ വീണ്ടും അവഗണിക്കാൻ അരവിന്ദ് കെജ്രിവാൾ
- രണ്ടും കൽപിച്ച് ഗവർണർ;പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് ആരിഫ് മുഹമ്മദ് ഖാൻ
- നാഗ്പൂരിൽ സൈക്കിൾ പോളോ താരത്തിന്റെ മരണം: പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് വ്യക്തതയില്ല
- നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ
കുഞ്ഞനന്തൻ ഭക്ഷ്യവിഷബാധ ഏറ്റാണ് മരിച്ചതെന്നും ടിപി കൊലക്കേസിൽ സി.പി.എം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായിരുന്നു കുഞ്ഞനന്തനെന്നുമാണ് കെ.എം ഷാജി നേരത്തെ പറഞ്ഞിരുന്നത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെ.എം. ഷാജി മലപ്പുറം കൊണ്ടോട്ടി മുസ്ലീം ലീഗ് മുനിസിപ്പൽ സമ്മേളന വേദിയിൽ പ്രസംഗിച്ചു. ഫസൽ കൊലക്കേസിലെ മൂന്ന് പ്രതികളും മൃഗീയമായി കൊല്ലപ്പെടുകയുണ്ടായി. കുറച്ചു ആളുകളെ കൊല്ലാൻ വിടും. അവർ കൊലപാതകം നടത്തി തിരിച്ചുവരും. ഇവരിൽനിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും. ഫസൽ കൊലപാതക കേകസിലെ മൂന്ന് പേരെ കൊന്നത് സി.പി.എമ്മാണ്. ഷുക്കൂർ കൊലപാതക കേസിലെ പ്രധാന പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും കെ.എം. ഷാജി പറഞ്ഞു
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ