ലഖ്നൗ: ഉത്തർപ്രദേശിൽ പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഫിറോസാബാദ് സ്വദേശിയാണ് മരിച്ചത്. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു.
എൻസിസി കേഡറ്റ് കൂടിയായിരുന്ന വർഷ, പൊലീസ് റിക്രൂട്ട്‌മെൻ്റ് പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്നുവെന്ന് സഹോദരൻ പ്രശാന്ത് കുമാർ പറഞ്ഞു. പരീക്ഷ റദ്ദാക്കിയത് മുതൽ യുവതി മനോവിഷമത്തിലായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
ചോദ്യ പേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്ന് ഫെബ്രുവരി 17, 18 തീയതികളിൽ ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ സർക്കാർ നടത്തിയ പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. അടുത്ത ആറ് മാസത്തിനുള്ളിൽ പുനഃപരീക്ഷ നടത്തുമെന്നും ഉദ്യോഗാർഥികളെ ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (യുപിഎസ്ആർടിസി) ബസുകളിൽ സൗജന്യമായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു. സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) ചോദ്യപേപ്പർ ചോർച്ച അന്വേഷിക്കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Read More……
- രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവുമായി മുന്‍ ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍
- അസന്‍സോളില്‍ മത്സരിക്കാനില്ലെന്ന് ഗായകന്‍ പവന്‍ സിങ് : ബിജെപിക്ക് തിരിച്ചടി
- ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റും പൊലീസുകാരനും കൊല്ലപ്പെട്ടു.
- വിവാഹനിശ്ചയ ശേഷവും പ്രതിശ്രുത വധു മിണ്ടാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
- ബംഗാളിൽ തൃണമൂലുമായുള്ള സഖ്യത്തിന് ഇപ്പോഴും സാധ്യതയുണ്ട് : ജയറാം രമേശ്
















