റാഞ്ചി: ഝാർഖണ്ഡില്‍ സ്പാനിഷ് വ്ലോഗറെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാലുപേർ അറസ്റ്റില്‍. സംഘത്തിലുളള എല്ലാവരെയും തിരിച്ചറിഞ്ഞതായും ബാക്കിയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
ഝാർഖണ്ഡിലെ ദുംകയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വിദേശ വനിതയെ പത്ത് പേരടങ്ങുന്ന സംഘമാണ് കൂട്ടബലാത്സംഗം ചെയ്തത്. ഭർത്താവിനൊപ്പം അവധി ആഘോഷിക്കാൻ ഇന്ത്യയില്‍ എത്തിയതായിരുന്നു യുവതി. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ ഇരുവരും ഹൻസ്ദിഹ പോലീസ് സ്റ്റേഷൻ പരിധിയിലെ ദുംകയിലെ ‘കുഞ്ഞി’ ഗ്രാമത്തിലെ ടെൻ്റിലാണ് താമസിച്ചിരുന്നത്.
വെള്ളിയാഴ്ച ദമ്ബതികള്‍ ബിഹാറിലെ ഭഗല്‍പൂരിലേക്ക് പോകുന്നതിനിടെയാണ് യുവതി പീഡനത്തിനിരയായത്. ക്രൂര പീഡനത്തിനിരയായ യുവതി സരയാഹട്ടിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More……
- രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവുമായി മുന്‍ ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്
- അസന്‍സോളില്‍ മത്സരിക്കാനില്ലെന്ന് ഗായകന് പവന് സിങ് : ബിജെപിക്ക് തിരിച്ചടി
- ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റും പൊലീസുകാരനും കൊല്ലപ്പെട്ടു.
- വിവാഹനിശ്ചയ ശേഷവും പ്രതിശ്രുത വധു മിണ്ടാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
- ബംഗാളിൽ തൃണമൂലുമായുള്ള സഖ്യത്തിന് ഇപ്പോഴും സാധ്യതയുണ്ട് : ജയറാം രമേശ്