കൊൽക്കത്ത: രാജി പ്രഖ്യാപിച്ച് കൽക്കത്ത ഹൈകോടതി ജഡ്ജി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ. ചൊവ്വാഴ്ച രാജിക്കത്ത് രാഷ്ട്രപതിക്കും പകർപ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും കൽക്കത്ത ഹൈകോടതി ചീഫ് ജസ്റ്റിസിനും കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
രാജിക്കത്ത് സമർപ്പിച്ചശേഷം സ്വാതന്ത്ര്യസമര സേനാനി സൂര്യ സെന്നിന്റെ പ്രതിമക്ക് മുന്നിൽ ചൊവ്വാഴ്ച ഉച്ചക്ക് 1.30 ന് മാധ്യമപ്രവർത്തകരുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം അവസാനത്തോടെ വിരമിക്കാനിരിക്കെയാണ് രാജി പ്രഖ്യാപനം.
പശ്ചിമ ബംഗാളിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയ നിരവധി വിധികൾ പ്രഖ്യാപിച്ചയാളാണ് ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ.
ഹൈകോടതി അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ ജസ്റ്റിസ് ഗംഗോപാധ്യായ 2018 മേയ് രണ്ടിനാണ് കൽക്കത്ത ഹൈകോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായത്. 2020 ജൂലൈ 30ന് സ്ഥിരം ജഡ്ജിയായി.
Read More……
- രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവുമായി മുന്‍ ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്
- അസന്‍സോളില്‍ മത്സരിക്കാനില്ലെന്ന് ഗായകന് പവന് സിങ് : ബിജെപിക്ക് തിരിച്ചടി
- ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റും പൊലീസുകാരനും കൊല്ലപ്പെട്ടു.
- വിവാഹനിശ്ചയ ശേഷവും പ്രതിശ്രുത വധു മിണ്ടാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
- ബംഗാളിൽ തൃണമൂലുമായുള്ള സഖ്യത്തിന് ഇപ്പോഴും സാധ്യതയുണ്ട് : ജയറാം രമേശ്