കോട്ടയം: എംജി സർവകലാശാലാ കലോത്സവം സമാപിച്ചു. എറണാകുളം മഹാരാജാസ് കോളേജിനാണ് കലാകിരീടം. 129 പോയിൻ്റുകൾ നേടിയാണ് മഹാരാജാസ് ഓവറോൾ ചാമ്പ്യൻമാരായത്.
111 പോയിൻ്റുമായി എറണാകുളം സെൻ്റ് തേരാസസ് കോളേജ് റണ്ണറപ്പായി. തൃപ്പൂണിത്തറ ആർഎൽവി കോളേജും എസ് എച്ച് തേവര കോളേജും 102 പോയിൻ്റുകൾ കരസ്ഥമാക്കി മൂന്നാം സ്ഥാനം പങ്കിട്ടു.
2010ൽ കോട്ടയത്തു തന്നെ നടന്ന കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയതിനു ശേഷം 14 വർഷങ്ങൾക്കു ശേഷം കോട്ടയത്തു വച്ചു തന്നെയാണു മഹാരാജാസ് കിരീടം ചൂടുന്നത്.
ആർ എൽ വി കോളേജ്, തൃപ്പൂണിത്തുറയിലെ വിദ്യാർത്ഥി വിഷ്ണു എസാണ് കലാപ്രതിഭ. സെൻ്റ് തെരാസസ് വിദ്യാർത്ഥിനി സേതുലക്ഷ്മിയും എസ് എച്ച് തേവരയിലെ നന്ദനയും കലാതിലകപ്പട്ടം പങ്കിട്ടു. ബെസ്റ്റ് ആക്ടർ അഭിനന്ദ് (മഹാരാജാസ് കോളേജ്), ബെസ്റ്റ് ആക്ട്രസ് അലൻ കരിഷ്മ (എസ്ബി കോളേജ് ചങ്ങനാശേരി).
സമാപന സമ്മേളനം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എൻ. വാസവൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സർവകലാശാലാ യൂണിയൻ ചെയർമാൻ രാഹുൽ മോൻ രാജൻ അധ്യക്ഷത വഹിച്ചു.
Read More……
- രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവുമായി മുന്‍ ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്
- അസന്‍സോളില്‍ മത്സരിക്കാനില്ലെന്ന് ഗായകന് പവന് സിങ് : ബിജെപിക്ക് തിരിച്ചടി
- ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റും പൊലീസുകാരനും കൊല്ലപ്പെട്ടു.
- വിവാഹനിശ്ചയ ശേഷവും പ്രതിശ്രുത വധു മിണ്ടാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
- ബംഗാളിൽ തൃണമൂലുമായുള്ള സഖ്യത്തിന് ഇപ്പോഴും സാധ്യതയുണ്ട് : ജയറാം രമേശ്