കൊച്ചി: മലപ്പുറം ജില്ലയിൽ മാത്രം ഓടിച്ചിട്ടുള്ള സ്കൂട്ടറിന് എറണാകുളത്ത് പിഴ. നിലമ്പൂരിൽ അധ്യാപികയായ എറണാകുളം ഇടപ്പള്ളി കൂനംതൈ സ്വദേശിനി നുസൈബയുടെ പേരിലുള്ള സ്കൂട്ടറിനാണ് പിഴ. ഹെൽമെറ്റ് ധരിക്കാത്തതിന് എറണാകുളം സൗത്ത് പൊലീസാണ് പിഴയീടാക്കിക്കൊണ്ട് നോട്ടീസ് അയച്ചിരിക്കുന്നത്.
വാങ്ങിയതിന് ശേഷം ഇതുവരെ സ്കൂട്ടർ എറണാകുളത്തേക്ക് കൊണ്ടുവന്നിട്ടില്ലെന്ന് നുസൈബ പറഞ്ഞു. എം പരിവാഹൻ ആപ്പിൽ പരിശോധിച്ചപ്പോഴാണ് ജനുവരി 12ന് പിഴ ചുമത്തിയായി നിയമലംഘന റിപ്പോർട്ട് കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്.
നോട്ടീസിൽ നിയമ ലംഘനം നടത്തുന്ന സമയത്തേത് എന്നുപറഞ്ഞ് നൽകിയിരിക്കുന്ന ചിത്രം തീരെ വ്യക്തതയില്ലാത്തതുമാണ്. ഇത് സംബന്ധിച്ച് ഇ-മെയിൽ ആയി പരാതി നൽകിയെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭ്യമായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Read More……
- രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവുമായി മുന്‍ ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്
- അസന്‍സോളില്‍ മത്സരിക്കാനില്ലെന്ന് ഗായകന് പവന് സിങ് : ബിജെപിക്ക് തിരിച്ചടി
- ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റും പൊലീസുകാരനും കൊല്ലപ്പെട്ടു.
- വിവാഹനിശ്ചയ ശേഷവും പ്രതിശ്രുത വധു മിണ്ടാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
- ബംഗാളിൽ തൃണമൂലുമായുള്ള സഖ്യത്തിന് ഇപ്പോഴും സാധ്യതയുണ്ട് : ജയറാം രമേശ്