ഇസ്ലാമാബാദ്: രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവിൽ പാകിസ്ഥാനിൽ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രി. ദേശീയ അസംബ്ലി വോട്ടെടുപ്പിലൂടെ ആണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. രണ്ടാം തവണയാണ് ഇദ്ദേഹം പാക്കിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. മൂന്നു തവണ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിന്റെ ഇളയ സഹോദരനാണ് ഷഹബാസ്.
പാക്കിസ്ഥാൻ മുസ്ലിം ലീഗ് നവാസ് വിഭാഗം നേതാവായ ഷഹബാസിനെ 201 അംഗങ്ങൾ പിന്തുണച്ചു. ഇമ്രാൻ ഖാന്റെ പാർട്ടിക്കു വേണ്ടി മത്സരിച്ച എതിർ സ്ഥാനാർഥി ഒമർ അയൂബ് ഖാന് 92 പേരുടെ പിന്തുണ മാത്രമാണ് കിട്ടിയത്.
രാജ്യത്ത് ഭീകരത തുടച്ചുനീക്കുക എന്നതാണ് ആദ്യ ലക്ഷ്യമെന്ന് ഷഹബാസ് ഷരീഫ് പറഞ്ഞു. പാർലമെന്റിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ ജനാധിപത്യപരമായി ഐക്യത്തോടെ നീങ്ങണമെന്നും ഷഹബാസ് ഷരീഫ് അഭ്യർത്ഥിച്ചു.
മുൻ പ്രധാനമന്ത്രി നവാസ് ഷരീഫാണ് ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത്. നവാസ് ഷരീഫ് തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് പാർട്ടി പ്രവർത്തകർ ഉൾപ്പെടെ പ്രതീക്ഷിച്ചിരിക്കെയാണ് അദ്ദേഹം ഷഹബാസിനെ പ്രഖ്യാപിച്ചത്. പാക്കിസ്ഥാൻ മുസ്ലിം ലീഗ് (നവാസ്) പാർട്ടിയുടെ ഉന്നതതല യോഗത്തിലായിരുന്നു നാമനിർദേശം. പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി നവാസ് ഷരീഫിന്റെ മകൾ മറിയം നവാസ് തിങ്കളാഴ്ച അധികാരമേറ്റിരുന്നു.
Read More……
- രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവുമായി മുന്‍ ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്
- അസന്‍സോളില്‍ മത്സരിക്കാനില്ലെന്ന് ഗായകന് പവന് സിങ് : ബിജെപിക്ക് തിരിച്ചടി
- ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റും പൊലീസുകാരനും കൊല്ലപ്പെട്ടു.
- വിവാഹനിശ്ചയ ശേഷവും പ്രതിശ്രുത വധു മിണ്ടാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
- ബംഗാളിൽ തൃണമൂലുമായുള്ള സഖ്യത്തിന് ഇപ്പോഴും സാധ്യതയുണ്ട് : ജയറാം രമേശ്