തിരുവനന്തപുരം: വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞ് ജോലി വാഗ്ദാനങ്ങള്‍ നല്കി തട്ടിപ്പു നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഇത്തരം വാഗ്ദാനങ്ങളോട് ശ്രദ്ധാപൂര്‍വം പ്രതികരിക്കണമെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ വലിയൊരു തുക തട്ടിപ്പുകാര്‍ കൈക്കലാക്കുമെന്നും പൊലീസ് പറയുന്നു.
പൊലീസ് നിര്‍ദേശം ഇങ്ങനെ
വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്നു പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂര്‍വം പ്രതികരിക്കുക.
സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് കൂടുതലും തട്ടിപ്പുകാര്‍ ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേയ്ക്ക് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം.
തുടക്കത്തില്‍ ചെറിയ ടാസ്ക് നല്‍കിയത് പൂര്‍ത്തീകരിച്ചാല്‍ പണം നല്‍കും എന്ന് പറയുകയും ടാസ്ക് പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ കൂടുതല്‍ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്ക് പൂര്‍ത്തീകരിച്ചാലും പണം തിരികെ നല്കാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ വലിയൊരു തുക തട്ടിപ്പുകാര്‍ കൈക്കലാക്കിയിരിക്കും.
Read More……
- രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവുമായി മുന്‍ ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്
- അസന്‍സോളില്‍ മത്സരിക്കാനില്ലെന്ന് ഗായകന് പവന് സിങ് : ബിജെപിക്ക് തിരിച്ചടി
- ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റും പൊലീസുകാരനും കൊല്ലപ്പെട്ടു.
- വിവാഹനിശ്ചയ ശേഷവും പ്രതിശ്രുത വധു മിണ്ടാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
- ബംഗാളിൽ തൃണമൂലുമായുള്ള സഖ്യത്തിന് ഇപ്പോഴും സാധ്യതയുണ്ട് : ജയറാം രമേശ്