തിരുവനന്തപുരം: ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന് തിരുവനന്തപുരത്ത് മുൻ ബിജെപി നേതാവിനെ പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തി കൈ തല്ലിച്ചതച്ചെന്ന് പരാതി. ശ്രീകാര്യം സ്വദേശി സായി പ്രശാന്തിൻ്റെ കൈകളാണ് തല്ലിച്ചതച്ചത്. ശ്രീകാര്യം പൊലീസ് സ്റ്റേഷനിലാണ് സായി പ്രശാന്ത് പരാതി നൽകിയത്.
സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റും കമന്റുമാണ് ബിജെപി നേതാക്കളെ പ്രകോപിച്ചത് എന്നും പരാതിയില്‍ പറയുന്നു. ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡൻറ് ബി.ജെ. വിഷ്ണു, വൈസ് പ്രസിഡൻറ് ഹരി എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്.
ബിജെപി കഴക്കൂട്ടം മണ്ഡലം ഭാരവാഹികൾ പൗഡിക്കോണത്തെ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി തന്നെ വിചാരണ ചെയ്തെന്നും, പിന്നാലെ പട്ടിക കഷ്ണം ഉപയോഗിച്ച് തന്റെ കൈ തല്ലിച്ചതച്ചതെന്ന് പരാതിയിൽ പറയുന്നു.
Read More……
- രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവുമായി മുന്‍ ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്
- അസന്‍സോളില്‍ മത്സരിക്കാനില്ലെന്ന് ഗായകന് പവന് സിങ് : ബിജെപിക്ക് തിരിച്ചടി
- ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റും പൊലീസുകാരനും കൊല്ലപ്പെട്ടു.
- വിവാഹനിശ്ചയ ശേഷവും പ്രതിശ്രുത വധു മിണ്ടാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
- ബംഗാളിൽ തൃണമൂലുമായുള്ള സഖ്യത്തിന് ഇപ്പോഴും സാധ്യതയുണ്ട് : ജയറാം രമേശ്