പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. നരേന്ദ്ര മോദി ഹിന്ദുവല്ലെന്നാണ് ജൻ വിശ്വാസ് റാലിയിൽ ലാലു പ്രസാദ് വിമർശിച്ചത്. നിലിവിൽ മോദി രാജവംശത്തെ കുറിച്ചാണ് ഏറെ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുമതത്തിൽ അമ്മയോ അച്ഛനോ മരണപ്പെട്ടാൽ താടിയും മുടിയും നീക്കം ചെയ്യുന്ന ആചാരമുണ്ട്. എന്നാൽ പ്രധാനമന്ത്രിയുടെ അമ്മ അന്തരിച്ചപ്പോൾ അദ്ദേഹം അത് ചെയ്തിട്ടില്ലെന്നും അതിനാൽ അദ്ദേഹം ഹിന്ദുവല്ലെന്നു മായ് ബീഹാർ മുൻ മുഖ്യമന്ത്രിയുടെ പരാമർശം.
നിതീഷ് കുമാറിനെയും ലാലു പ്രസാദ് യാദവ് വിമർശിച്ചു. നിതീഷ് കുമാർ നിലപാടുകളില്ലാത്ത വ്യക്തിയാണെന്നും അതിന് ഉദാഹരണമാണ് വീണ്ടും എൻഡിഎയിലേക്കുള്ള കൂറുമാറ്റമെന്നും ആർജെഡി നേതാവ് കുറ്റപ്പെടുത്തി.
















