കൊല്ലം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകി മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി.
ഡീനിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചതായി വിലയിരുത്തിയാണ് നടപടി.
Read More…..
- കേസ് അട്ടിമറിക്കാൻ ഡീൻ ശ്രമിക്കുന്നു: സിദ്ധാർഥന്റെ പിതാവ്
- സര്ക്കാര് ജീവനക്കാരുടെ ശമ്പള വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത: പ്രതിദിനം പിൻവലിക്കാവുന്ന തുകക്ക് പരിധി വരും
വാർഡൻ എന്ന നിലയിൽ ഡീൻ ഹോസ്റ്റലിൽ ഉണ്ടാകണം. ജീവനക്കാരുടെ കുറവിനെക്കുറിച്ച് ഡീൻ പറയേണ്ട ആവശ്യമില്ല. ഡീൻ സ്വന്തം ചുമതല നിർവഹിക്കണം ഡീൻ ഉത്തരവാദിത്തം നിർവഹിച്ചില്ല.
ഹോസ്റ്റലിൽ സിസിടിവി ക്യാമറ നിരീക്ഷണം ഏർപ്പെടുത്തുമെന്നും ചിഞ്ചുറാണി പറഞ്ഞു.