ശ്രീനഗർ: അഞ്ചു വർഷത്തെ ജയിൽവാസത്തിനൊടുവിൽ നിരപരാധിയെന്ന് കോടതി വിധിച്ച് പുറത്തിറങ്ങിയ കശ്മീരി മാധ്യമപ്രവർത്തകനെ വീണ്ടും അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. യു.പിയിലെ ജയിലിലായിരുന്ന മാധ്യമപ്രവർത്തകൻ ആസിഫ് സുൽത്താനെ വ്യാഴാഴ്ച രാത്രിയോടെയാണ് വീണ്ടും പിടികൂടിയത്.
ചൊവ്വാഴ്ച മോചിതനായ ഇദ്ദേഹം വ്യാഴാഴ്ചയാണ് ശ്രീനഗറിലെ ബറ്റാമലൂവിൽ വീട്ടിലെത്തിയിരുന്നത്. മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു കേസിൽ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ശ്രീനഗർ ആസ്ഥാനമായി പ്രവർത്തിച്ച ഇംഗ്ലീഷ് മാഗസിന്റെ അസിസ്റ്റന്റ് എഡിറ്ററായ സുൽത്താൻ 2018 സെപ്റ്റംബറിലാണ് ‘തീവ്രവാദികൾക്ക് അഭയം നൽകി’യെന്ന കേസിൽ അറസ്റ്റിലാകുന്നത്. എന്നാൽ, തീവ്രവാദ ബന്ധം സ്ഥിരീകരിക്കാനായില്ലെന്നു കാണിച്ച് 2022 ഡിസംബറിൽ ജമ്മു- കശ്മീർ ഹൈകോടതി അദ്ദേഹത്തെ വിട്ടയച്ചു. നിയമവിരുദ്ധമാണെന്നും പൊലീസ് നടപടി നിലനിൽക്കില്ലെന്നും വിധിച്ചു. എന്നിട്ടും നടപടികൾ പൂർത്തിയാക്കാൻ വൈകിയതോടെ മോചനം മാസങ്ങൾ നീണ്ടു.
ഒടുവിൽ കഴിഞ്ഞ ദിവസം വ്യാഴാഴ്ച വീട്ടിലെത്തിയ അദ്ദേഹത്തെ അന്നു രാത്രിയോടെ ഒരു യു.എ.പി.എ കേസിൽ പൊലീസ് പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Read more :
- മാര്‍ച്ച് 3 ലോക കേള്‍വി ദിനം: കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം
- രണ്ടാം ദിനവും സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകാനായില്ല; ഇതുവരെ ശമ്പളം മുടങ്ങിയത് മൂന്നര ലക്ഷത്തോളം ജീവനക്കാർക്ക്
- മതിയായ കാരണമില്ലാതെ മെഡിസെപ്പ് ക്ലെയിം നിരസിച്ചു: ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകണമെന്ന് കോടതി
- പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; 23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; അര ലക്ഷത്തോളം ആരോഗ്യപ്രവർത്തകർ
- ഗസ്സയിലെ വെടിനിർത്തൽ: ഇന്ന് കെയ്റോയിൽ ഇസ്രായേൽ – ഹമാസ് ചർച്ചക്ക് സാധ്യത
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ