കഴുത്തറുത്ത് പതാകകള്‍ ചുവപ്പിക്കുന്ന മനോരോഗികള്‍ നിറഞ്ഞു പോയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ നാടിന്റെ ആവശ്യമാണെന്ന് ഇനിയാരും മുദ്രാവാക്യം വിളിക്കരുത്. എസ്.എഫ്.ഐക്കാരുടെ കൊലവിളികളാണ് കേരളത്തിലെ കലാലയങ്ങില്‍ നിന്നും ഉയരുന്നത്. അധികാരത്തിന്റെ തണലില്‍ തങ്ങളെയാരും ഒന്നും ചെയ്യില്ലെന്ന അഹങ്കാരം നിറഞ്ഞ ആക്രോശങ്ങളല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല. കാമ്പസുകളില്‍ ഇടി മുറികളും, ഡാര്‍ക്ക് റൂമുകളും, ഡീലിംഗ് കമ്മിറ്റികളുമാണ് എസ്.എഫ്.ഐയുടെ ജനാധിപത്യത്തിന്റെ മുഖമുദ്ര. ഇരുള്‍ മൂടിയ ഇടങ്ങളില്‍ വെച്ച് പൊതു സമൂഹം കാണാതെ എതിര്‍ പാര്‍ട്ടിക്കാരെയും പാവപ്പെട്ട വിദ്യാര്‍ത്ഥികളെയും ഹിംസിക്കുകയും പുറം ലോകത്ത് വെളുക്കെ ചിരിക്കുകയും ചെയ്യുന്ന രക്ത ദാഹികളായ് മാറിക്കഴിഞ്ഞു എസ്.എഫ്.ഐക്കാര്‍.
എസ്.എഫ്.ഐ എന്നാല്‍, ദാര്‍ഷ്ട്യവും, ഗുണ്ടായിസവും കാണിക്കാനുള്ള ലൈസന്‍സായി കാണുന്ന ഒരു കൂട്ടം ക്രിമിനല്‍സുണ്ട്. വണ്ടിയോടിക്കാന്‍ ലൈസന്‍സുണ്ടെന്ന് പറയുന്നതു പോലെയാണ്, തോന്ന്യാസം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐയുടെ ലേബല്‍ ഉണ്ടെന്നു പറയുന്നത്. പാര്‍ട്ടി കോട്ടകളായ കോളേജുകളില്‍ ഒന്നുറക്കെ ശബ്ദിക്കാന്‍ പോലും കഴിയാതെ ജീവിക്കുന്ന എത്രയോ വ്യത്യസ്ത സംഘടനാ പ്രവര്‍ത്തകരും വിശ്വാസികളുമുണ്ട്. ഇവരുടെയെല്ലാം വായടപ്പിക്കപ്പെട്ടത്, കോളേജുകളില്‍ എസ്.എഫ്.ഐക്കാര്‍ സംരക്ഷിച്ചു പോരുന്ന ഡാര്‍ക്ക് റൂമുകളും, ഇടിമുറികളുമാണ്. ഓരോ സ്ഥലത്തും ഇവയുടെ പേരുകള്‍ മാറിക്കൊണ്ടിരിക്കും. എസ്.എഫ്.ഐക്കാര്‍ക്കു മാത്രം ഇഷ്ടമുള്ളതും, കാമ്പസിലെ മറ്റു കുട്ടികള്‍ ഭീതിയോടെ കാണുന്നതുമായ ഇടങ്ങളാണ് ഡാര്‍ക്ക് റൂമും, ഇടി മുറികളും. ഇത്തരം സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികളെ എത്തിച്ചാണ് പീഡനമുറകള്‍ നടത്തുന്നത്.
വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാനും ശാരീരികമായി പീഡിപ്പിക്കാനുമായി എസ്.എഫ്.ഐയില്‍ പ്രത്യേക കമ്മിറ്റിയുണ്ട്. അതിന്റെ പേരാണ് ഡീലിംഗ് കമ്മിറ്റി. കാമ്പസിലും ആവശ്യമെങ്കില്‍ കാമ്പസിനു പുറത്തും എന്തു വിഷയവും ഈ ഡീലിംഗ് കമ്മിറ്റി ഡീല്‍ ചെയ്യും. പ്രധാനമായും എതിരാളികളെ കായികമായുള്ള ഡീലിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇനി, ഏതെങ്കിലും എസ്.എഫ്.ഐ നേതാവിനെ രക്ഷപ്പെടുത്താനുള്ള ഡീലിംഗാണെങ്കില്‍ എതിര്‍ കക്ഷിയുമായി കോംപ്രമൈസിനും തയ്യാറാകും. സംഘടനാ പ്രവര്‍ത്തനത്തിനപ്പുറം സംഘടനയുടെ സുഗമമായ നടത്തിപ്പിന് കായികമായ ഇടപെടലിനു മാത്രമാണ് ഈ കമ്മിറ്റി അംഗങ്ങളെ കണ്ടെത്തുന്നത്. കേരളത്തിലെ കാമ്പസുകളില്‍ എസ്.എഫ്.ഐ റിക്രൂട്ടു ചെയ്യുന്ന ഗുണ്ടകളെക്കൊണ്ടു നിറഞ്ഞിരിക്കുന്ന ഈ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചവരൊക്കെയും പിന്നീട് വലിയ ക്രിമിനലുകളായി മാറിയിട്ടുണ്ട്.
ഡീലിംഗ് കമ്മിറ്റിയുടെ പരിഗണനയില്‍ വരുന്ന കേസുകളെല്ലാം കായികമായി നേരിട്ട് പരിഹാരം കാണുന്നു എന്നതുകൊണ്ട് എസ്.എഫ്.ഐയിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ആകൃഷ്ടരാകുന്നുണ്ട്. അങ്ങനെ എസ്.എഫ്.ഐക്കാര്‍ ഭയപ്പെടുത്തിയും ഭീതി പരത്തിയുമൊക്കെയാണ് കാമ്പസുകളില്‍ വിദ്യാര്‍ത്ഥികളെ നിശബ്ദരാക്കുന്നത്. പ്രധാനമായും എസ്.എഫ്.ഐയുടെ ഡീലിംഗ് കമ്മിറ്റി അംഗങ്ങള്‍ കോളേജ് ഹോസ്റ്റലിലെ അന്തേവാസികളായിരിക്കും. ഡേ സ്‌കോളേഴ്‌സ് എസ്.എഫ്.ഐയുടെ നേതാക്കളായിരിക്കും. ഇവര്‍ നേരിട്ട് ഒരു ആക്രമണത്തിലും പങ്കെടുക്കില്ല. പകരം, ആക്രമണത്തിനു ശേഷം പരിശുദ്ധന്‍മാരായി പ്രത്യക്ഷപ്പെടുന്നവരായിരിക്കും. എല്ലാം കഴിയുമ്പോള്‍ ആക്രമണത്തിന് ഇരയായവരെയും ആക്രമിച്ചവരെയും പരസ്പരം കോംപ്രമൈസ് ചെയ്യിക്കുക എന്നതാണ് കുറുക്കന്റെ സ്വഭാവമുള്ള നേതാക്കളുടെ കര്‍ത്തവ്യം.
ഡീലിംഗ് കമ്മിറ്റിയില്‍ ഹോസ്റ്റലേഴ്‌സിനെ ഉള്‍പ്പെടുത്തുന്നതിന് പ്രധാന കാരണം, അവര്‍ മറ്റു ജില്ലകളില്‍ നിന്നും വന്ന് പഠിക്കുന്നതു കൊണ്ട് എപ്പോഴും ഹോസ്റ്റലില്‍ തന്നെ ഉണ്ടാകും. മാത്രമല്ല, ഇവരുടെ റൂമുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കാനാകും. ഹോസ്റ്റല്‍ പരിസരങ്ങളില്‍ എപ്പോഴും ആയുധങ്ങള്‍ ഒളിപ്പിക്കാനുമാകും. കോളേജിനു പുറത്തുള്ള ആക്രമണത്തിന് ഇവരെ ഉപയോഗിച്ചാല്‍ പോലീസിന് ഇവരെ പിടിക്കാനോ, കണ്ടെത്താനോ കഴിയില്ല. പാര്‍ട്ടിയുടെ പ്രകടനത്തിനും, മറ്റു പരിപാടികള്‍ക്കും എപ്പോഴും ആളെക്കൂട്ടാനും ഹോസ്റ്റലുകള്‍ ഉപകരിക്കും. കോളേജില്‍ എപ്പോള്‍ വേണമെങ്കിലും ആലെക്കൂട്ടാനും ഹോസ്റ്റലേഴ്‌സിനെ ഉപയോഗിക്കാനാകും. അതുകൊണ്ടാണ് ഡീലിംഗ് കമ്മിറ്റിയില്‍ ഹോസ്റ്റലേഴ്‌സിനെ ഉപയോഗിക്കുന്നത്.
എസ.എഫ്.ഐക്കാരുടെ പ്രധാന താവളമായതും ഇതുകൊണ്ടാണ്. കോളേജിലെയും കോളേജ് സ്ഥിതിചെയ്യുന്ന പ്രദേശത്തെയും ജില്ലയിലേയും പാര്‍ട്ടി നേതാക്കള്‍ക്ക് താത്കാകലികമായി നില്‍ക്കാനും, ഭഖ്ഷണത്തിനുമുള്ള ഇടം കൂടിയാണ് ഇത്തരം ഹോസ്റ്റലുകള്‍. ഹോസ്റ്റലുകളില്‍ ഇടിമുറികളുണ്ട്. ഒടിഞ്ഞ കട്ടിലും കസേരകളും കൂട്ടിയിട്ടിരിക്കുന്ന വൈദ്യുതിയില്ലാത്ത അഴുക്കു നിറഞ്ഞ മുറികളാണ് ഇടിമുറികള്‍. കൂടാതെ, എസ്.എഫ്.ഐ നേതാക്കള്‍ താമസിക്കുന്ന മുറികളും അത്യാവശ്യത്തിന് ഇടക്കൂടുകളായി മാറാറുണ്ട്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയും സംഘവും കെ.എസ്.യുക്കാരനായ അജാസിനെ തല്ലി മൃതപ്രായനാക്കിയത് മഹാരാജാസ് ഹോസ്റ്റലില്‍ വെച്ചാണ്.
മിക്ക കോളേജ് ഹോസ്റ്റലുകളും ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറിയിട്ടുണ്ട്. കാരണം, ഇവിടെയെല്ലാം എസ.എഫ്.ഐയാണ് ഭരിക്കുന്നത്. എത്രയോ വിദ്യാര്‍ത്ഥികളുടെ നിലവിളികള്‍ ഡാര്‍ക്ക് റൂമുകളിലും ഇടിമുറികളിലും അലിഞ്ഞു പോയിട്ടുണ്ട്. ആരും അറിയാത്ത എത്രയോ പീഡനങ്ങള്‍. പീഡനം അനുഭവിച്ച വിദ്യാര്‍ത്ഥികള്‍ മാനക്കേടും, ഭയവും കാരണം പിന്നീട് സ്വയം ഉള്‍വലിഞ്ഞു ജീവിക്കും. ചിലര്‍ കാമ്പസ് വിട്ട് പോകും. മറ്റു ചിലര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കും. ഭയം എന്ന നയമാണ് എസ്.എഫ്.ഐയില്‍ വിദ്യാര്‍ത്തികളെ ഉറപ്പിച്ചു നിര്‍ത്താനുള്ള എക മാര്‍ഗമായി കണ്ടിരിക്കുന്നത്. എതിരാളികളെ വിദ്യാര്‍ത്ഥികള്‍ കൂടുതന്ന പൊതു ഇടങ്ങളില്‍ വെച്ച് പരസ്യമായി ശിക്ഷിക്കും. ഇത് കണ്ടു നില്‍ക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഭയം വര്‍ദ്ധിപ്പിക്കും. ഇതിലൂടെ എതിരാളികളെ നിശബ്ദരാക്കും.
ഹോസ്റ്റല്‍ കേന്ദ്രീകരിച്ചുള്ള പീഡനങ്ങളെ എസ്.എഫ്.ഐക്കാര്‍ പരസ്യമാക്കിയിരുന്നത് ഇത്തരം ഭയപ്പെടുത്തലുകള്‍ നടത്താനാണ്. കാരണം, ഹോസ്റ്റല്‍ അന്തേവാസികളില്‍ എസ്.എഫ്.ഐയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരോ, മറ്റു രാഷ്ട്രീയ സ്വാധീനമുള്ളവരോ ഉണ്ടാകും. അത്തരം വിദ്യാര്‍ത്ഥികള്‍ ഇതു കണ്ട് ഭയക്കണം. അവര്‍ക്കു നല്‍കുന്ന ഒരു താക്കീതു കൂടിയാണ്. സിദ്ധാര്‍ത്ഥനെയും ഇതേ രീതിയിലാണ് എസ്.എഫ്.ഐക്കാര്‍ കൊന്നെടുത്തത്. ഇനിയും ഇതുണ്ടാകാന്‍ പാടില്ല. കാമ്പസുകളും ഹോസ്റ്റലുകളും ഗുണ്ടാപ്പിടിയില്‍ നിന്നും മോചിപ്പിക്കണം. പക്ഷെ, അത് സാധിക്കില്ലെന്നതാണ് സത്യം. കാരണം, സിദ്ധാര്‍ത്ഥിനെ റാഗിംഗ് ചെയ്ത് കൊന്നതു പോലെയുള്ള വര്‍ഗ സമരങ്ങള്‍ പാര്‍ട്ടീ ഘടകങ്ങളും ചെയ്യുന്നുണ്ട്.
അത് നിര്‍ത്താതെ പിന്നെ എങ്ങനെ അവരുടെ കുട്ടി സഖാക്കളോട് നിര്‍ത്താന്‍ പറയും. കാലാന്തരത്തില്‍ അംഗീകരിക്കേണ്ടി വരുന്ന മാറ്റങ്ങള്‍ക്കു വേണ്ടി ഇന്നേ രക്തസാക്ഷികളെ ഉണ്ടാക്കിയിട്ട്, പിന്നീട് ജീവിക്കുന്ന രക്തസാക്ഷികളുടെ മുമ്പില്‍ പാട്ടുപാടി നൃത്തം വെയ്‌ക്കേണ്ട ഗതികേട് യുവതയ്ക്ക് ഉണ്ടാക്കിക്കൊടുക്കരുത്. പാര്‍ട്ടി ഗുണ്ടകളെ മാഷാ അള്ളാ സ്റ്റിക്കറൊട്ടിച്ച കാറില്‍ വിട്ട് ആശയപരമായി എതിര്‍ക്കുന്ന നല്ല കമ്യൂണസിറ്റുകാരെ കാലപുരിക്കയക്കുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ ആരാച്ചാരാകുന്ന പണി ഇനിയെങ്കിലും ഫ്രീസറില്‍ വെയ്ക്കണം. ഇതൊക്കെയാണ് കേരളം നിങ്ങളില്‍ നിന്നും ഇന്നാഗ്രഹിക്കുന്നത്.
Read more :
- ഗാസയിൽ ഭക്ഷണത്തിനായി വരിനിന്നവർക്ക് നേരെയുണ്ടായ വെടിവെപ്പിൽ മരിച്ചവർ 112 ആയി, 760 പേർക്ക് പരിക്ക്
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ