ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും ശരീരത്തിന് ഊർജം നൽകുന്നതിനും രാവിലത്തെ പാനീയങ്ങൾ സഹായിക്കും. വളരെ ആരോഗ്യകരമായ പാനീയമാണ് മഞ്ഞൾ വെള്ളം. അത് മാത്രമല്ല ഇത് ഒരു ഡിറ്റോക്സ് ഡ്രിങ്ക് ആയി പ്രവർത്തിക്കുകയും ചെയ്യും. അങ്ങനെ രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു.
വളരെ എളുപ്പത്തിൽ ഈ പാനീയം തയ്യാറാക്കാം. ചെറുചൂട് വെള്ളത്തിൽ മഞ്ഞൾ കലർത്തിയാണ് മഞ്ഞൾ വെള്ളം തയ്യാറാക്കുന്നത്. ആവശ്യമായ പോഷകങ്ങളുടെ മികച്ച ഉറവിടവും നിരവധി രോഗങ്ങൾക്കുള്ള ഫലപ്രദമായ പ്രതിവിധിയുമാണ് പാനീയം. ദിവസവും രാവിലെ മഞ്ഞൾ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങളാണ് ഇവിടെ പറയുന്നത്.
മഞ്ഞൾ വെള്ളത്തിൻ്റെ ഗുണങ്ങൾ
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ മഞ്ഞൾ വെള്ളം സഹായിക്കും. ഇത് മഞ്ഞൾ വെള്ളത്തിന്റെ പ്രധാന ഗുണമാണ്. മഞ്ഞളിലെ പ്രധാന ഘടകമായ കുർക്കുമിന് പ്രതിരോധശേഷി ശക്തിപ്പെടുത്താനും രോഗത്തിനെതിരെ ശരീരത്തെ പ്രതിരോധിക്കാനുമുള്ള ആന്റി ഇൻഫ്ലമേറ്ററി ഗുണം ഉണ്ട്.
ഹൃദയാരോഗ്യം
മഞ്ഞൾ വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. മഞ്ഞളിലെ കുർക്കുമിൻ കണ്ടന്റ് ഹൃദ്രോഗത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും ഈ ആൻ്റിഓക്‌സിഡൻ്റ് ഉള്ളപ്പോൾ രക്ത ധമനിയുടെ ലൈനിംഗ് അല്ലെങ്കിൽ എൻഡോതെലിയം മികച്ച രീതിയിൽ പ്രവർത്തിക്കുംന്നതാണ് . ഓക്‌സിഡേഷനും വീക്കവും കുറയ്ക്കാനും കുർക്കുമിൻ സഹായിക്കും.
മെച്ചപ്പെട്ട ദഹനം
മഞ്ഞൽ വെള്ളത്തിലെ കുർക്കുമിൻ എന്ന രാസവസ്തുവും അതിൻ്റെ ആൻറി -ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളും ദഹനം മെച്ചപ്പെടുത്തുന്നതിന് നല്ലതാണ് . കൂടുതൽ ഗ്യാസ്ട്രിക് ആസിഡ് ഉണ്ടാക്കാൻ ആമാശയത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇത് ദഹനം എളുപ്പമാക്കും. മഞ്ഞൾ വെള്ളം കുടിക്കുന്നത് മികച്ച പിത്തരസം ഉൽപാദനത്തിന് സഹായിക്കും. ഇത് വഴി ദഹനം എളുപ്പമാക്കും.
ശാരീരിക അസ്വസ്ഥതകൾ തടയും
അതിരാവിലെ മഞ്ഞൾ വെള്ളം കുടിക്കുന്നത് ദഹനത്തിന് സഹായിക്കും. വയറുവേദന, മലബന്ധം, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ , പനി, ജലദോഷം എന്നിവയുൾപ്പെടെയുള്ള സീസണൽ രോഗങ്ങളുടെ ചികിത്സയിൽ മഞ്ഞൾ ഉപയോഗപ്രദമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ്
മഞ്ഞളിലെ പ്രധാന ഘടകമായ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും പ്രമേഹവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും കുറയ്ക്കാൻ കഴിഞ്ഞേക്കും. കൂടാതെ, ശരീരഭാരം തടയുന്നതിനും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.
Read More…ഇടയ്ക്കിടെ വയർ വീർത്തിരിക്കുന്നതായി അനുഭവപ്പെടാറുണ്ടോ?