കൊച്ചി: ഇന്‍റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ ആതിഥേയത്വം വഹിച്ച ഇന്ത്യ ഡിജിറ്റൽ ഉച്ചകോടിയിൽ മൂന്ന് പുരസ്കാരങ്ങൾ കരസ്ഥമാക്കി എയർ ഇന്ത്യ എക്സ്പ്രസ്. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ജെന്‍റർ ന്യൂട്രൽ സവിശേഷതകൾ കണക്കിലെടുത്താണ് ഡിജിറ്റൽ റെസ്പോൺസിബിലിറ്റി അവാർഡ് ലഭിച്ചത്. എക്സ്പ്രസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മിസ്റ്റർ, മിസ് എന്നിവയക്ക് പുറമെ മൂന്നാം ലിംഗക്കാർക്ക് എം.എക്സ് എന്ന സംബോധന തിരഞ്ഞെടുക്കാൻ സാധിക്കും. വിമാനത്തിലെ അഭിവാദനങ്ങളും ജെന്‍റർ ന്യൂട്രലാണ്.
കഴിഞ്ഞ ഓക്ടോബറിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് സമഗ്രമായി റീബ്രാൻഡ് ചെയ്തതിന്റെ ഭാഗമായി കമ്പനി പുറത്തിറക്കിയ ഫ്ളൈ ആസ്. യു ആർ വീഡിയോ കാംപയിനാണ് മികച്ച വിഡിയോ കാംപെയിനുളള ഐമ പുരസ്കാരം സ്വന്തമാക്കിയത്. മികച്ച സെർച്ച് കാമ്പയിൻ അവാർഡും ഇക്കുറി എയർ ഇന്ത്യ എക്സ്പ്രസ്സിനാണ്. www.airindiaexpress.com എന്ന എയർ ഇന്ത്യ എക്സ്പ്രസ്സിന്‍റെ വെബ്സൈറ്റിലെ പുരസ്കാരാർഹമായ സവിശേഷതകള്‍ ഇന്ത്യ ഡിജിറ്റൽ ഉച്ചകോടിയിൽ പ്രദർശിപ്പിച്ചു. യാത്രക്കാർക്ക് മൂന്നര സെക്കന്‍റിനുളളിൽ വിമാന ടിക്കറ്റെടുക്കാവുന്നത്ര രീതിയിൽ ഉപഭോക്തൃ സൗഹൃദമായാണ് വെബ്സൈറ്റിന്‍റെ രൂപകല്പന.
ഉച്ചകോടിയോട് അനുബന്ധിച്ച് ഇന്‍റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ എയർ ഇന്ത്യ എക്സ്പ്രസുമായി സഹകരിച്ച് സംഘടിപ്പിച്ച മേക്ക്-എ-തോൺ പരിപാടിയിൽ രാജ്യത്തെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലെ യുവ ടെക്കികൾ പങ്കെടുത്തു. വിമാന യാത്രാ മേഖലയിലെ വിവിധ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുളള കമ്പ്യൂട്ടർ പ്രോഗ്രാമുകൾ തയ്യാറാക്കുകയെന്ന ചലഞ്ചാണ് മേക്ക്-എ-തോണിൽ നൽകിയത്. മികച്ച രീതിയിൽ കോഡിംഗ് തയ്യാറാക്കിയ മൂന്ന് ടീമുകൾ ക്യാഷ് പ്രൈസ് നേടി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ