Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Pravasi United States

ഡോ. കല ഷഹി: ഫൊക്കാനയ്ക്ക് സാംസ്കാരിക മുഖം നൽകിയ സംഘാടക

Deepa Pradeep by Deepa Pradeep
Mar 1, 2024, 11:18 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ചിക്കാഗോ ∙ ഫൊക്കാന ജനറൽ സെക്രട്ടറിയും 2024 – 2026 കാലയളവിൽ ഫൊക്കാന പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോ. കല ഷഹി ഫൊക്കാനയുടെ സാംസ്കാരിക മുഖമായി മാറിക്കഴിഞ്ഞ സംഘാടകയാണ്. ഏവർക്കും മാതൃകയായ സാമൂഹ്യ പ്രവർത്തക. ഫൊക്കാനയുടെ തുടക്കം മുതൽ ഫൊക്കാനയ്ക്കൊപ്പം നിലകൊണ്ട നേതാവ്. സംഘടനയുടെ നിരവധി പദവികൾ വഹിച്ച് 2020-2022 കാലയളവിൽ വിമൻസ് ഫോറം ചെയർ പേഴ്സണായി പ്രവർത്തിക്കാൻ ലഭിച്ച കാലയളവ് ഫൊക്കാനയുടെ വഴിത്തിരിവുകൾക്ക് തുടക്കമായി. ഫൊക്കാനയെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പുതിയ പ്രവർത്തന മുഖത്തേക്ക് പിടിച്ചുകയറ്റിയ ‘കരിസ്മ’ പ്രോജക്ടിന് നേതൃത്വം നൽകിയ ഡോ. ഷഹി ഡോ. ഗോപിനാഥ് മുതുകാടിന്റെ നൂറ് ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ജീവിതത്തിന് കൈത്താങ്ങ് ആവുകയായിരുന്നു.

പാർശ്വവൽക്കരിക്കപ്പെട്ട കുഞ്ഞുങ്ങൾക്കും, അവരുടെ അമ്മമാർക്കും കരുത്തായ കരിസ്മയിൽ നിന്നുള്ള കരുത്തായിരുന്നു ആ കുട്ടികളുടെ പിന്നീടുള്ള വളർച്ചയുടെ തുടക്കം. പദ്ധതി വിജയമായി എന്ന് മാത്രമല്ല സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന നിരവധി അമ്മമാരും, കുട്ടികളും സ്വയം തൊഴിൽ നേടാൻ പ്രാപ്തരാവുകയും ചെയ്തു. ഒരു ഭിന്ന ശേഷിയുള്ള കുട്ടിയുണ്ടായാൽ അവനാൽ ഏറ്റവുമധികം ബുദ്ധിമുട്ടേണ്ടി വരുന്നത് അമ്മയാണെന്നും, അതുകൊണ്ട് അമ്മമാരെ സ്വയം പര്യാപ്‌തരാക്കണമെന്നും അവർക്ക് പുതിയ പ്രതീക്ഷകൾ നൽകണമെന്നും മനസ്സിലുറച്ചാണ് കല ഷഹി ഈ പ്രവർത്തനം ഏറ്റെടുത്തത്. കോവിഡ് കാലമാണെങ്കിലും ഓൺലൈനിൽ നിരവധി പരിപാടികളിലൂടെ അമേരിക്കൻ മലയാളി കുടുംബങ്ങളെ ലൈവാക്കി നിർത്തുകയും ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ജനകീയമാക്കുകയും ചെയ്തു. ഫൊക്കാനയുടെ അക്കാലത്തെ പ്രവർത്തനങ്ങൾക്ക് കരുത്താകുവാൻ വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു എന്നതിൽ അതിശയോക്തിയില്ല. ഡോ. കല ഷഹിയുടെ നേതൃത്വ പാടവത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അക്കാലത്ത് ഫൊക്കാന വിമൻസ് ഫോറം നടപ്പിലാക്കിയ പ്രവർത്തനങ്ങൾ.

കോവിഡ് മഹാമാരി കാലത്ത് ഡിജിറ്റൽ സാധ്യതകളെ പരീക്ഷിക്കുകയും വലിയ മാറ്റങ്ങൾക്ക് തുടക്കമിടുവാനും ഡോ. കല ഷഹിക്ക് കഴിഞ്ഞു. കോവിഡ് കാലമാണെങ്കിലും ഓൺലൈനിൽ നിരവധി പരിപാടികളിലൂടെ അമേരിക്കൻ മലയാളി കുടുംബങ്ങളെ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ അണിനിരത്തുവാനും മെഗാ വിമൻസ് ഫോറത്തിന് തുടക്കം കുറയ്ക്കുവാനും സാധിച്ചു. നൂറ്റി അൻപതിൽ അധികം അംഗങ്ങളെ ഉൾപ്പെടുത്തി ഫൊക്കാന വിമൻസ് ഫോറം ഒരു മെഗാ കമ്മറ്റിയായി വിപുലീകരിച്ചു. ഫൊക്കാനയുടെ 2020 – 2022 ഫ്ലോറിഡ നാഷണൽ കൺവൻഷന്റെ തുടക്കം മുതൽ അവസാനം വരെ കലാപരിപാടികൾ കോർഡിനേറ്റ് ചെയ്യുവാൻ ഡോ. കല ഷഹിക്ക് കഴിഞ്ഞത് തന്റെ പ്രതിഭയുടെയും സംഘടനാപ്രവീണ്യത്തിന്റെയും മേന്മ കൊണ്ട് മാത്രമാണ്.

2022 -2024 വർഷത്തിൽ ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ ഫൊക്കാനയ്ക്ക് പുതിയ നേതൃത്വം ഉണ്ടായപ്പോൾ ജനറൽ സെക്രട്ടറിയായി മാറിയ ഡോ. കല ഷഹി തന്റെ പ്രവർത്തനം കൊണ്ട് ഫൊക്കാനയ്ക്ക് ഒരു അടുക്കും ചിട്ടയും കൊണ്ടു വന്നു എന്ന് മാത്രമല്ല നിരവധി പരിപാടികൾ സമർത്ഥമായി കോർഡിനേറ്റ് ചെയ്യുകയും ചെയ്തു. അതിൽ ഏറ്റവും പ്രധാനം ഫൊക്കാനയുടെ 2023 ലെ ഓണാഘോഷ പരിപാടികളുടെ സംഘാടനമാണ്. വാഷിങ്ടണിൽ സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ മാസ്റ്റർ ബ്രയിൻ കല ഷഹി ആയിരുന്നു. ഫൊക്കാനയുടെ ചരിത്രത്തിൽ എഴുതപ്പെടേണ്ട ഓണാഘോഷ പരിപാടികളായിരുന്നു വാഷിംഗ്ടൺ ഡി സിയിൽ അരങ്ങേറിയത്.

അമേരിക്കൻ മലയാളി യുവ സമൂഹത്തെ രാഷ്ട്രീയ രംഗത്തേക്ക് അവതരിപ്പിക്കുന്ന വൈറ്റ് ഹൗസ് സ്കോളർഷിപ്പ് പദ്ധതി, സ്കൂൾ കുട്ടികൾക്കായുള്ള സ്കോളർഷിപ്പ് പദ്ധതിയുടെ പിന്നിലെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതും ഡോ. കല ഷഹി തന്നെ. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ പിന്തുണയും ഫൊക്കാനയുടെ തുടക്കം മുതലുള്ള മുതിർന്ന നേതാക്കളുടെ പിന്തുണ, ഫൊക്കാന യുവ സമൂഹത്തിന്റെ പിന്തുണയുമായി തന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുമ്പോൾ ഫൊക്കാന എന്ന അന്തർദ്ദേശീയ സംഘടന കൂടുതൽ കരുത്താവുകയാണ്. എന്നും ഫൊക്കാനയ്ക്ക് ഒപ്പം നിൽക്കുന്നവർക്ക് വേദികളും അവസരങ്ങളും നൽകുന്നതിൽ എന്നും മുൻപന്തിയിലാണ് ഡോ. കല ഷഹി.

1993 ൽ അമേരിക്കയിലെത്തിയ ഡോ. കല ഷഹി ആരോഗ്യരംഗം ജീവിതോപാധിയായി തിരഞ്ഞെടുക്കുകയും അതോടൊപ്പം ജീവകാരുണ്യ പ്രവർത്തനരംഗത്തും മികച്ച സേവനം കാഴ്ച വയ്ക്കുകയും ചെയ്തു. ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്ന് ബിരുദമെടുത്ത ഡോ. കല ഷഹി വാഷിംഗ്ടൺ ഡി.സി, മെരിലാൻഡ് മേഖലകളിൽ ഫാമിലി പ്രാക്ടിസിൽ പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നുണ്ട്. ജോലിയ്‌ക്കൊപ്പം തന്നെ പബ്‌ളിക്ക് ഹെൽത്തിലും ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷനിലും ഡോക്ടറേറ്റ് നേടാനും, അതോടൊപ്പം തന്റെ നൃത്തത്തെ നിലനിർത്തിക്കൊണ്ടുപോകാനും ഡോ. കല ഷഹിയ്ക്ക് കഴിയുന്നു.

വാഷിംഗ്‌ടൺ ഡി.സി. മേഖലകളിലെ നിരവധി നർത്തകരെ കലാഞ്ജലി സ്കൂൾ ഓഫ് ഡാൻസ്‌ വഴി ഡോ. കല ഷഹി നൃത്തം അഭ്യസിപ്പിച്ചിട്ടുണ്ട്. ഈ സ്കൂളിന്റെ ഡയറക്ടറും ഡോ. കല ഷഹി തന്നെ. വാഷിങ്ടൺ ഡി.സി.യിലെ ഫസ്റ്റ് ക്ലിനിക് അർജന്റ് കെയർ സിസ്റ്റം മെഡിക്കൽ ഡയറക്ടർ, സെക്കൻഡ് ചാൻസ് അഡിക്ഷൻ സെന്ററിന്റെ (Second chance addiction center) മെഡിക്കൽ ഡയറക്ടർ, മെരിലാൻഡ്- വാഷിങ്ടൺ ഡി.സി മേഖലയിലുള്ള സെന്റർ ഫോർ ബിഹേവിയറൽ ഹെൽത്തിന്റെ (Center for Behavior Health) റിസർച്ച് കോർഡിനേറ്റർ തുടങ്ങിയ പദവികളും കല അലങ്കരിക്കുന്നു. ഡ്രഗ് അഡിക്ഷൻ മാനേജ്മെന്റിൽ പ്രത്യേക പരിശീലനം നേടിയിട്ടുള്ള ഡോ. കല ഷഹി ഈ മേഖലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നിർവഹിച്ചിട്ടുണ്ട്. കോസ്മറ്റോളജി ശാഖയിലും പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്.

ReadAlso:

കുവൈറ്റ് വിമാനത്താവളത്തിന് വമ്പൻ പ്രതിസന്ധി 14 ഓളം വിമാന കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചു 

വ്യാജ വീഡിയോ ചമച്ച വ്യക്തിക്ക് മസ്കറ്റ് കോടതി വിധിച്ച ശിക്ഷ

ആറ്റുകാൽ പൊങ്കാലയിൽ പങ്കുചേരാൻ ഓസ്ട്രേലിയയിലെ പ്രവാസി മലയാളികളും; ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (OHM) ന്റെ ആഭിമുഖ്യത്തിലാണ് പൊങ്കാല മഹോത്സവം

സൗദിയിൽ നിർത്തലാക്കിയ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ വീണ്ടും എത്തുന്നു

ദുബായിൽ നാളെ റോഡുകൾ അടച്ചിടും കാരണം ഇത്

മറ്റുള്ളവരെ സഹായിക്കുക എന്നുള്ളത് ഒരു ജീവകാരുണ്യ പ്രവർത്തനമായിട്ടാണ് ഡോ. കല ഷഹി കാണുന്നത്. ‘താങ്ങും തണലും’ എന്ന പദ്ധതി, സൊലസ് (SOLACE) സംഘടനകൾക്ക് വേണ്ടി നടത്തുന്ന നിരവധി ധനസമാഹാര പ്രവർത്തനങ്ങൾ എന്നിവയെല്ലാം അതിന്റെ ഉദാഹരണമാണ്. അനാഥാലയങ്ങൾക്ക് സഹായം, വീടില്ലാത്തവർക്ക് വീടുകൾ നിർമ്മിച്ച് നൽകുവാൻ സഹായം തുടങ്ങി നിരവധി പ്രവർത്തങ്ങളിൽ സജീവമാണ്. സാമൂഹ്യ പ്രവർത്തനങ്ങൾ കൊണ്ട് സമൂഹത്തിന്റെ അംഗീകാരവും ഡോ. കല ഷഹിക്ക് ലഭിച്ചിട്ടുണ്ട് . ഭാരത് യു.എസ്. എ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ വുമൺ ഐക്കൺ പുരസ്ക്കാരം ഈയിടെ കലയെ തേടി എത്തിയിരുന്നു. കലാ -സാംസ്‌കാരിക- ആതുരസേവന രംഗങ്ങളിൽ നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചായിരുന്നു ഈ അവാർഡ്. കൂടാതെ മറ്റു നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുള്ള കല നൃത്തത്തിനു പുറമെ സംഗീതം, നാടകം, പെൻസിൽ സ്കെച്ച്, പെയിന്റിംഗ്, ക്ലേ മോഡലിംഗ്, ആങ്കറിംഗ്, വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, കഥാരചന, കവിതാ രചന തുടങ്ങിയ വിവിധ മേഖലകളിലും മികവ് തെളിയിച്ചിട്ടുണ്ട്.

കുട്ടിക്കാലം മുതല്‍ക്കേ നൃത്തത്തില്‍ താല്‍പ്പര്യം കാണിച്ച കല ഷഹി മൂന്നാം വയസ്സില്‍ പ്രമുഖ കലാകാരനായ സ്വന്തം പിതാവ് കേരളാ സംഗീതനാടക അക്കാദമി പുരസ്‌കാര ജേതാവ് ഗുരു ഇടപ്പള്ളി അശോക് രാജില്‍ നിന്നും നൃത്തമഭ്യസിച്ചു. നർത്തകൻ, എഴുത്തുകാരൻ, കവി, സംവിധായകൻ നാടക നടൻ എന്നീ നിലകളിലെല്ലാം ശോഭിച്ചിരുന്ന പിതാവ് ഇടപ്പള്ളി അശോക് രാജ് 2019ൽ അന്തരിച്ചു. തഹസീൽദാർ ആയിരുന്ന അമ്മ ശുഭ അശോക് രാജ് ഈയിടെ അന്തരിച്ചു. പ്രശസ്ത ഗുരുക്കന്മാരായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, സേലം രാജരത്‌നം പിള്ള എന്നിവരില്‍ നിന്നും മോഹിനിയാട്ടം, കഥക്, ഭരതനാട്യം,കുച്ചുപ്പുടി തുടങ്ങിയവ അഭ്യസിച്ചു. കൂടാതെ നാടോടി നൃത്തത്തെ അങ്ങേയറ്റം പ്രണയിച്ച കല വിവിധ വേദികളിൽ വ്യത്യസ്തമായ നാടോടി നൃത്തങ്ങൾ കൊറിയോഗ്രാഫി ചെയ്ത് അവതരിപ്പിക്കുയും ചെയ്തു. അഖിലേന്ത്യാ തലത്തില്‍ നൃത്ത പര്യടനവും നടത്തി. അമേരിക്കയിലെത്തി ജീവിതം പിന്നീട് മെഡിക്കല്‍ രംഗത്തേക്ക് മൊഴിമാറ്റിയെങ്കിലും കലയോടും കലാരംഗത്തോടും ഒപ്പം തന്നെ നിൽക്കുകയാണ് ഡോ. കല ഷഹി.

ഫൊക്കാന നാഷണൽ കൺവൻഷൻ 2024 ജൂലൈ ആദ്യവാരത്തിൽ വാഷിങ്ടണിൽ വെച്ച് നടക്കുമ്പോൾ അതിന്റെ മുന്നൊരുക്കങ്ങളുമായി പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ, കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ എന്നിവർക്കൊപ്പം സജീവമാവുകയാണ് ഡോ. കല ഷഹി. 2024- 26 കാലയളവിൽ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരരംഗത്ത് ഉണ്ടെങ്കിലും ഫൊക്കാനയുടെ നിലവിലുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് ജനറൽ സെക്രട്ടറി. ഏൽപ്പിച്ച ദൗത്യങ്ങൾ ഏറ്റവും ഭംഗിയായി നിർവ്വഹിക്കുമ്പോഴാണ് ഒരു സംഘടനാ നേതൃത്വം എന്ന നിലയിൽ അഭിമാനം ഉണ്ടാകുന്നതെന്ന് ഡോ. കല ഷഹി പറയുന്നു. തന്റെ പ്രവർത്തനമാണ് തന്റെ മുതൽ കൂട്ട് എന്ന് വിശ്വസിക്കുന്ന അവർ കല, സംഘാടനം, ആരോഗ്യ രംഗം തുടങ്ങി താൻ കൈവെയ്ക്കുന്ന മേഖലകളിലെല്ലാം നൂറുമേനി വിളവുമായി ഫൊക്കാനയുട ജനറൽ സെക്രട്ടറിയായി തന്റെ പ്രവർത്തനങ്ങൾ തുടരുമ്പോൾ ഡോ. കല ഷഹി ഒരു പ്രതീക്ഷയാണ്. ഫൊക്കാനയുടെ വരും കാലങ്ങൾ എല്ലാ തരത്തിലും ഭദ്രമാകാൻ ഡോ. കല ഷഹിയുടെ നേതൃത്വത്തിന് കഴിയും എന്ന ഉറപ്പാണ് അവരുടെ നേതൃത്വ മികവ് നമുക്ക് കാണിച്ചു തരുന്നത്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News

വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനം വിലക്കിയ കേന്ദ്ര നടപടി; തുര്‍ക്കി കമ്പനി കോടതിയില്‍ | turkish-aviation-firm-celebi-moves-delhi-high-court-against-centres-security-clearance-revocation

വേടനെതിരായ വിവാദ പ്രസംഗം; കേസരിയുടെ മുഖ്യ പത്രാധിപർ എൻ ആർ മധുവിന് എതിരെ കേസ് | Police registers case against Editor-in-Chief of Kesari Weekly NR Madhu in speech against Rapper Vedan

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പുതിയ നയം; ‘ഓപ്പറേഷൻ സിന്ദൂർ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രതീകം’ | Operation Sindoor Reflects PM Modi’s Firm Determination says Amit Shah

ഓപ്പറേഷൻ സിന്ദൂർ: വിദേശ പര്യടനത്തിനുള്ള സർവകക്ഷി സംഘത്തെ നയിക്കാൻ ശശി തരൂർ | Operation Sindoor: Shashi Tharoor to lead all-party delegation for foreign visit

ഐവിനെ കാർ ഇടിപ്പിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടു കൂടി; റിമാൻഡ് റിപ്പോർട്ട് | Nedumbassery Murder Ivin Jijo murder case remand report

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.