ഓരോ മനുഷ്യർക്കും ഓരോ കാലഘട്ടത്തിൽ ജീവിക്കാനാവശ്യമായ ധാതുക്കളും, പ്രോട്ടീനും ഉണ്ട്. അവ കൃത്യമായി ഓരോ സമയത്തും ശരീരത്തിന് നൽകണം. അതല്ലങ്കിൽ അവ നമ്മുടെ ശാരീരിക, മാനസിക ആരോഗ്യത്തെ ബാധിക്കും.
സ്ത്രീകൾക്ക് ഉറപ്പായും വേണ്ട ധാതുക്കളും, വിറ്റാമിനുകളും ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കണം. കാരണം പല സ്ത്രീകളും ജോലിത്തിരക്ക് കാരണം ഒരു ദിവസത്തെ ഭക്ഷണം പോലും കൃത്യമായി കഴിക്കാറില്ല. അതുമല്ലങ്കിൽ പല കാരണങ്ങൾ മൂലവും ഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാൽ സ്ത്രീകളുടെ ശാരീരിക മാനസിക പ്രവർത്തനത്തിന്റെ സുഗമമായ നടത്തിപ്പിന് എന്തെല്ലാം വേണം ? പരിശോധിക്കാം
ഇരുമ്പ്
ഇരുമ്പാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് വേണ്ട ഒന്നാണ് ഇരുമ്പ്. ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവ വിളർച്ച. 30 കഴിഞ്ഞ പല സ്ത്രീകളിലും വിളര്‍ച്ച കാണാറുണ്ട്.
ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണിത്. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഈ ഹീമോഗ്ലോബിൻ നിർമ്മിക്കണമെങ്കിൽ ഇരുമ്പ് ആവശ്യമാണ്. അതിനാല്‍ ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളായ മാംസം, ചിക്കന്‍, കടൽമത്സ്യങ്ങള്‍, ബീൻസ്, പയർ, ചീര, ബ്രൊക്കോളി, ബീറ്റ്റൂട്ട്, മാതളം, ഈന്തപ്പഴം, ധാന്യങ്ങൾ പോലുള്ള ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി ഡയറ്റില്‍ ഉൾപ്പെടുത്തുക.
വിറ്റാമിന്‍ എ
വിറ്റാമിന്‍ എ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തിന് വേണ്ട ഒരു സുപ്രധാന വിറ്റാമിനാണ്. അതിനാല്‍ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
വിറ്റാമിൻ ബി 12
വിറ്റാമിൻ ബി 12 ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇത് ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുകയും വിളര്‍ച്ചയെ തടയുകയും സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
കാത്സ്യം
കാത്സ്യം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രായം കൂടുന്നതനുസരിച്ച് പലപ്പോളും സ്ത്രീകള്‍ക്ക് എല്ലുകളുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ സ്ത്രീകള്‍ കഴിക്കേണ്ടത് പ്രധാനമാണ്.
- Read More……
- നിങ്ങൾക്ക് അസിഡിറ്റിയുണ്ടോ? ഈ കാര്യങ്ങൾ അസിഡിറ്റിയെ ചെറുത്തു നിർത്തും ഇവ ശീലമാക്കി നോക്കു
- നിങ്ങൾ ഈ ഭക്ഷണങ്ങൾ ഉച്ചയ്ക്ക് കഴിക്കാറുണ്ടോ? അപകടങ്ങൾ പലവിധം
- പനിയാണോ? ഈ ഭക്ഷണങ്ങൾ പനിക്കാലത്ത് ഉറപ്പായും ഒഴിവാക്കുക
- പല്ലിലെ കറയും, മഞ്ഞ നിറവും കളയാൻ ഇനി ക്‌ളീൻ ചെയ്യണ്ട; ഇവ ചെയ്തു നോക്ക് പെട്ടന്ന് കറ ഇളകും
- താരൻ കാരണം മുടി കൊഴിച്ചിലും ചൊറിച്ചിലുമുണ്ടോ? ഏത് താരനെയും ദിവസങ്ങൾക്കുള്ളിൽ അകറ്റാൻ സഹായിക്കും അമ്മമാരുടെ ഈ ട്രിക്കുകൾ
വിറ്റാമിന്‍ ഡി
വിറ്റാമിന്‍ ഡിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കും.