തിരുവനന്തപുരം: വർക്കലയിൽ ഭക്ഷ്യ വിഷബാധയേറ്റ് 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളടക്കം നിരവധി പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ടെമ്പിൾ റോഡിലെ സ്പൈസി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കുഴിമന്തിയും അൽഫാമും കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഹോട്ടലിൽ നിന്ന് ഇന്നലെ രാത്രി ഭക്ഷണം കഴിച്ചവർക്കാണ് പല തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുടുംബത്തിലെ 9 പേർ ഉൾപ്പെടെ 21 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റിരിക്കുന്നത്.
Read More…….
- കോഴിക്കോട് എന്‍ഐടി ക്യാമ്പസിൽ അധ്യാപകനുനേരെ ആക്രമണം: കത്തികൊണ്ട് കുത്തി: അക്രമി പോലീസ് കസ്റ്റഡിയിൽ
- ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മികച്ച അവസരമൊരുങ്ങുന്നു: മന്ത്രിമാരുടെ നേതൃത്വത്തില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പ്രതിനിധി സംഘവുമായി യോഗം
- മാർക്കുമായി ബന്ധപ്പെട്ട തർക്കം; കോഴിക്കോട്∙ മുക്കം എൻഐടിയിൽ പ്രഫസർക്ക് കുത്തേറ്റു; പൂർവ്വവിദ്യാർത്ഥി അറസ്റ്റിൽ
- ‘കന്റോൺമെന്റ് ഹൗസിലും മരപ്പട്ടി ശല്യം: പുലർച്ചെ നാലുമണിയോടെ ഞാനും മരപ്പട്ടി ശല്യംകാരണം ഉണർന്നു’: പ്രതിപക്ഷ നേതാവ്
- തികഞ്ഞ ആത്മവിശ്വാസം: കൊല്ലത്ത് ഇടതു മുന്നണിക്ക് വൻ ഭൂരിപക്ഷം ലഭിക്കും: മുകേഷ്
കുഴിമന്തി, അൽഫാം ഉൾപ്പെടെ ചിക്കൻ വിഭവങ്ങൾ കഴിച്ചവർക്കാണ് പ്രശ്നമുണ്ടായത്. സംഭവത്തെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി. വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്ന് ഹോട്ടൽ സീൽ ചെയ്തു.
അതേസമയം, ആരുടേയും നില ഗുരുതരമല്ല. എന്നാൽ കുട്ടികൾ ഉൽപ്പെടെയുള്ളവർ ചികിത്സയിലാണ്.