തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 2017 പരീക്ഷ കേന്ദ്രങ്ങളിലായി 8,53,000 വിദ്യാർഥികൾ ഹയർ സെക്കൻഡറി പരീക്ഷയെഴുതും (ഒന്നാംവർഷം 4,14,159, രണ്ടാംവർഷം 4,41,213). ഇതിൽ 1994 എണ്ണം കേരളത്തിലും എട്ട് വീതം കേന്ദ്രങ്ങൾ ഗൾഫിലും ലക്ഷദ്വീപിലും ആറെണ്ണം മാഹിയിലുമാണ്. 57107 പേരാണ് ഒന്നും രണ്ടും വർഷ വി.എച്ച്.എസ്.ഇ (ഒന്നാംവർഷം 27,770, രണ്ടാംവർഷം 29,337) പരീക്ഷ എഴുതുന്നത്. 389 കേന്ദ്രങ്ങളിലാണ് പരീക്ഷ.
പരീക്ഷകൾ രാവിലെ ഒമ്പതരക്കാണ് തുടങ്ങുന്നത്. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് നാലിന് തുടങ്ങും. എട്ട്, ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷകളും വെള്ളിയാഴ്ച തുടങ്ങും.
Read more :
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- ബിജെപിയുടെ ആദ്യ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടിക ഇന്ന്, കേരളത്തിലേത് അടക്കം 160 മണ്ഡലങ്ങളിൽ പ്രഖ്യാപനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ