പ്രമേഹമുള്ളവർക്ക് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ വരാനുള്ള സാധ്യതകൾ കൂടുതലാണ്. ബാക്ടീരിയ ഉണ്ടാകാനുള്ള സാധ്യത യൂറിനിൽ കൂടുതലാണ്. പ്രമേഹം പെട്ടെന്ന് വർധിക്കുന്ന അവസ്ഥ, പെട്ടെന്ന് താഴ്ന്നു പോകുന്ന അവസ്ഥ, ഇൻസുലിൻ കൂടുതലായി എടുക്കുന്നു തുടങ്ങി ഇത്തരത്തിൽ പ്രമേഹം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥകളെ വാതിക പ്രമേഹം എന്നാണ് പറയുന്നത്.
ഈ വാതിക പ്രമേഹത്തെ അലോപ്പതി മരുന്നുകൾക്കൊപ്പം ആയുർവേദത്തിലെ മരുന്നുകളും ഉപയോഗിച്ചു നിയന്ത്രിക്കുന്നത് വഴി കുറച്ചുകൂടി ഓർഗൻസ് വർക്ക് ചെയ്യാനുള്ള കപ്പാസിറ്റി വർധിച്ചുവരുന്നതായി കാണാറുണ്ട്.
ഈ രീതിയിൽ പ്രമേഹം കൂടിയും കുറഞ്ഞും വരുന്ന ആളുകളെ സംബന്ധിച്ചിടത്തോളം വസ്തി പോലെയുള്ള ചികിത്സകൾ ചെയ്യുന്നത് ഫലപ്രദമാണ്. അത്തരം ചികിത്സയിലൂടെ ഇൻസുലിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
ഡയബെറ്റിക്ക് ന്യുറോപ്പതി: പ്രമേഹമുള്ളവർക്ക് കാലിൽ പുകച്ചിൽ അനുഭവപ്പെടുക, ശരീരത്തിലെ മുറിവ് ഉണങ്ങാതിരിക്കുക, ഡ്രൈ സ്കിൻ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് ഡയബെറ്റിക്ക് ന്യുറോപ്പതിയാണ്.
ഡയബെറ്റിക്സിൽ ഇത് ഒരു സ്ലോ കില്ലിംഗ് അസുഖമാണ്. ഡിപെൻഡന്റ് ഏരിയയിലാണ് ഈ അസുഖത്തിന്റെ കോംപ്ലിക്കേഷൻസ് കാണാൻ സാധിക്കുന്നത്. കാലിലേക്ക് ബ്ലഡ് സർക്കുലേഷൻ കുറയുക, കാലിൽ ചെറിയ മുള്ള് കൊണ്ടാൽ പോലും അറിയാതിരിക്കുക അതുവഴി കാലിൽ വ്രണം ഉണ്ടാകുക, കുറെ ദിവസത്തേയ്ക്ക് ആ വ്രണം കാണാതിരിക്കുക, വേദനപോലും അറിയാതിരിക്കുക, അവസാനം കാല് മുറിച്ചുകളയേണ്ട അവസ്ഥയിലേക്ക് വരെ എത്തിച്ചേരുന്നു.
Read More:
- പ്രമേഹം വരാൻ കാരണം എന്ത്?
- നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടായിട്ടുണ്ടോ? സ്ട്രോക്കിന്റെ ഈ മുന്നറിയിപ്പുകളെ തള്ളി കളയരുത്
- ഇനി വീട്ടിൽ ഒരൊറ്റ പാറ്റ പോലും ബാക്കിയാവില്ല; ഈ കാര്യങ്ങൾ ചെയ്ത് നോക്കു
- ഷുഗർ കുറയ്ക്കാൻ ഇനി കഷ്ട്ടപ്പെടണ്ട; ഈ പഴം കഴിച്ചാൽ ഏത് ഷുഗറും നിയന്ത്രിക്കാൻ സാധിക്കും
- നിങ്ങൾക്ക് അമിത വണ്ണമുണ്ടോ? ഏത് തടിയും പെട്ടന്ന് കുറയും ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി
അതുകൊണ്ട് പ്രമേഹ രോഗമുള്ളവർ മുഖം എങ്ങനെ സംരക്ഷിക്കുന്നോ അതുപോലെ വേണം കാലുകളും സംരക്ഷിക്കാൻ എന്നാണ് പറയുന്നത്.
പ്രമേഹത്തിലെ ഏറ്റക്കുറച്ചിലുകൾക്കുള്ള ചികിത്സ സുശ്രുതയിൽ ലഭ്യമാണ്. 21 മുതൽ 31 വരെയുള്ള ദിവസങ്ങൾ ഇവർക്ക് ചികിത്സ നൽകാറുണ്ട്. ഓരോ പ്രമേഹ രോഗിയുടെയും അസുഖത്തിന്റെ അവസ്ഥ അറിഞ്ഞാണ് സുശ്രുതയിൽ ചികിത്സകൾ ലഭ്യമാക്കുന്നത്.
വസ്തി, ശിരോധാര, തക്രധാര തുടങ്ങി വ്യത്യസ്ത രീതിയിലുള്ള ചികിത്സകൾ ഇവിടെ ലഭ്യമാണ്.
പ്രമേഹം ആണെന്ന് അറിഞ്ഞു കഴിഞ്ഞാൽ ഉടനെ ഡോക്ടറിനെ കാണുക. ഏത് ചികിത്സ ആണോ നിങ്ങൾ പിന്തുടരാൻ ആഗ്രഹിക്കുന്നത് അത് മുടങ്ങാതെ ചെയ്യാൻ ശ്രമിക്കുക. ഡോക്ടർ തരുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക, മരുന്നുകൾ കൃത്യമായി കഴിക്കുക, വ്യയാമം ശീലമാക്കുക, ഭക്ഷണക്രമം പാലിക്കുക തുടങ്ങിയ കാര്യങ്ങൾ ക്രമമായി ശീലിച്ചാൽ പ്രമേഹം നിയന്ത്രണത്തിൽ കൊണ്ടുവരാൻ എളുപ്പമാണ്.