നമ്മള് കഴിക്കുന്ന ഭക്ഷണം മാത്രമല്ല നമ്മുടെ ശരീരഭാരത്തെ സ്വാധീനിക്കുന്നത്. വേറെയും ഒരുപാട് കാര്യങ്ങള്‍ വണ്ണത്തിനെ സ്വാധീനിക്കുന്നുണ്ട്. ഭക്ഷണം വലിയ ഘടകം തന്നെയാണ്. അതുകൊണ്ടുതന്നെ ചിലര്‍ക്ക് ഡയറ്റ് ചെയ്യുന്നതിലൂടെ മാത്രം ശരീരഭാരം കുറച്ചുകൊണ്ടുവരാൻ സാധിക്കും.
എന്നാല്‍ എല്ലാവര്ക്കും ഇത് സാധ്യമല്ലാതിരിക്കുന്നത് മറ്റ് പല ഘടകങ്ങളും ഇതിനെ സ്വാധീനിക്കുന്നുണ്ട് എന്നതിനാലാണ്. ഇങ്ങനെ ഡയറ്റ് ചെയ്തിട്ടും ഭക്ഷണം കുറച്ചിട്ടുമൊന്നും വണ്ണം കുറയുന്നില്ല എങ്കില്‍ അതിന് പിന്നിലുണ്ടാകാവുന്ന അഞ്ച് കാരണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
നിങ്ങള്‍ ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുന്നില്ല എന്നതാകാം ഒരു കാരണം. വണ്ണം കുറയ്ക്കുന്നതിലേക്ക് വരുമ്പോള്‍ പ്രോട്ടീനിന് വലിയ പ്രാധാന്യമുണ്ട്. പ്രോട്ടീൻ ആവശ്യത്തിന് എത്തിയാലേ കലോറി കളയാൻ സാധിക്കൂ. പരിപ്പ്- പയര്‍വര്‍ഗങ്ങള്‍, ചന്ന, ടോഫു, മട്ട, ക്വിനോവ എല്ലാം ഇതിനായി കഴിക്കാവുന്നതാണ്.
പലരും വണ്ണം കുറയ്ക്കുന്നതിനായി അവര്‍ എടുത്തുകൊണ്ടിരുന്ന കലോറി കുത്തനെ കുറയ്ക്കും. ഇത് നമ്മുടെ ദഹനത്തെയും പോഷകങ്ങള്‍ ശരീരമെടുക്കുന്നതിനെയുമെല്ലാം ബാധിക്കും. ഇതോടെ ശരീരഭാരം കുറയുന്നത് എളുപ്പമാകാതെ പോകാം.
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ നമ്മുടെ ശരീരഭാരത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളില്‍. എട്ടിലൊരു സ്ത്രീക്കെങ്കിലും തൈറോയ്ഡ് സംബന്ധമായ പ്രശ്നമുണ്ടാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതുമൂലം വണ്ണം വല്ലാതെ കൂടുന്ന അവസ്ഥയുമുണ്ടാകുന്നു. വണ്ണം കുറയുന്നില്ലെങ്കില്‍ ഹോര്‍മോണ്‍ പരിശോധന നടത്തുന്നത് നല്ലതാണ്.
ഉറക്കപ്രശ്നങ്ങളും ശരീരഭാരം കൂടുന്നതിലേക്ക് നയിക്കാം. അങ്ങനെ വരുമ്പോള്‍ നിങ്ങള്‍ ഡയറ്റ് തുടര്‍ന്നാലും നിങ്ങളുടെ ശരീരഭാരം കുറയില്ല.
- Read More……
- രക്തസമ്മര്‍ദ്ദം കൂടുതലാണോ? ഈ ഒരൊറ്റ പഴം കഴിച്ചാൽ മതി, ആരോഗ്യ ഗുണങ്ങൾ ഒട്ടനവധി…
- ഹിമാചലിൽ ഇങ്ങനെയും ചില സ്ഥലങ്ങളുണ്ട്.
- ദിലീപിൻ്റെ സിനിമയ്ക്കെതിരെ റിവ്യു ബോംബിങ്; 7 വ്ലോഗർമാർക്കെതിരെ അന്വേഷണം, ഉത്തരവിട്ട് കോടതി
- നാഷനൽ ഫോറൻസിക് സയൻസസ് സർവകലാശാലയിലെ വിവിധ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
- സിദ്ധാര്‍ത്ഥന്റെ മരണം, ആറു പേര്‍ക്ക് കൂടി സസ്പെന്ഷന്; കോളജ് ഡീനിനോട് വിശദീകരണം തേടി
സ്ട്രെസും നമ്മുടെ ശരീരഭാരം കൂട്ടാം. സ്ട്രെസ് മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്. അതിനാല്‍ ഡയറ്റ് ചെയ്യുമ്പോഴും മാനസികാരോഗ്യത്തിന്റെ അന്തരീക്ഷം കൂടി ഉറപ്പുവരുത്തുക.