കൊൽക്കത്ത∙ രഞ്ജി ട്രോഫിയിൽ കളിക്കാൻ സാധിക്കില്ലെന്ന ഇഷാൻ കിഷന്റെ നിലപാട് തന്നെ അദ്ഭുതപ്പെടുത്തിയതായി മുന്‍ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ബിസിസിഐയുമായി കരാറുള്ള താരം എങ്ങനെയാണ് അതു പറയുന്നതെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഗാംഗുലി ചോദിച്ചു. ‘‘ശ്രേയസ് അയ്യരും ഇഷാൻ കിഷനും ചെറുപ്പക്കാരാണ്. രഞ്ജി ട്രോഫി കളിക്കാൻ സാധിക്കില്ലെന്ന അദ്ദേഹത്തിന്റെ നിലപാട് എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി. ഇന്ത്യയ്ക്കായി കളിക്കുന്നതിന് വാർഷിക കരാറുള്ള താരങ്ങൾ എങ്ങനെയാണ് അതു പറ്റില്ലെന്നു പറയുക.’’
‘‘ശ്രേയസ് ഇപ്പോൾ മുംബൈ ടീമിനൊപ്പമുണ്ട്. രഞ്ജി ട്രോഫി പോലെ പ്രധാനപ്പെട്ട ടൂര്‍ണമെന്റ് കളിക്കില്ലെന്നു പറയാൻ ഒരു താരത്തിനും കഴിയില്ല. ഞാൻ എന്റെ കരിയറിന്റെ അവസാന കാലത്തുപോലും രഞ്ജി ട്രോഫിയിൽ കളിക്കാൻ ഇറങ്ങിയിട്ടുണ്ട്. കളിക്കാർക്കെതിരെ ബിസിസിഐ ശക്തമായ നിലപാടു സ്വീകരിച്ചതു മാതൃകാപരമാണ്. ഇംഗ്ലണ്ടിനെതിരെ യശസ്വി ജയ്സ്വാളിന്റെയും ധ്രുവ് ജുറേലിന്റെയും പ്രകടനങ്ങൾ എന്നെ ആകർഷിച്ചു.’’
Read more :
- ഗാസയിൽ ഭക്ഷണത്തിനായി വരിനിന്നവർക്ക് നേരെയുണ്ടായ വെടിവെപ്പിൽ മരിച്ചവർ 112 ആയി, 760 പേർക്ക് പരിക്ക്
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്ളാഡിമിർ പുടിൻ
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
‘‘ഇഷാൻ കിഷനെ പോലെയുള്ളവർ ഇതു കാണേണ്ടതാണ്. നിങ്ങളൊന്നും കളിച്ചില്ലെങ്കിലും ഈ രാജ്യത്ത് നിരവധി പ്രതിഭകളുണ്ട്. അവർ കിട്ടിയ അവസരം കൃത്യമായി ഉപയോഗിക്കും. സമ്മർദ്ദഘട്ടങ്ങളിലും മികച്ച പ്രകടനം നടത്താനുള്ള കഴിവാണ് ജുറേലിലേക്ക് എന്നെ കൂടുതൽ ആകർഷിച്ചത്. ഇന്ത്യയെ സ്വന്തം നാട്ടിൽ തോൽപിക്കുകയെന്നതു എളുപ്പമുള്ള കാര്യമല്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ ജയിക്കുമെന്ന് ഉറപ്പായിരുന്നു.’’– ഗാംഗുലി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ