മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും അപ്രതീക്ഷിത നാടകീയ രംഗങ്ങൾ. എൻസിപി ശരത് പവാർ പക്ഷ സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡേയുമായി കൂടിക്കാഴ്ച്ച നടത്തുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷ ബംഗ്ളാവിലാണ് കൂടിക്കാഴ്ച്ച.
ഷിൻഡെ, ഡെപ്യൂട്ടി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ്, അജിത്ത് പവാറടക്കമുളള എൻഡിഎ നേതാക്കളെ ശരത് പവാർ അത്താഴവിരുന്നിന് ക്ഷണിച്ചതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. ബാരമതിയിലെ തന്റെ വസതിയിലേക്കാണ് ഇവരെ പവാർ ക്ഷണിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പവാറിന്റെ നീക്കം ഒരേ സമയം എൻഡിഎയെയും ഇൻഡ്യ മുന്നണിയെയും ഞെട്ടിച്ചിരിക്കുകയാണ്.
25 വർഷത്തെ പഴക്കമുള്ള പാർട്ടി 2023 ജൂൺ-ജൂലൈയിലാണ് രണ്ടായി പിളർന്നത്. പിളർന്ന അജിത്ത് പവാർ പക്ഷം എൻഡിഎയ്ക്കൊപ്പമാണ്. യഥാർത്ഥ എൻസിപി ആരെന്ന തർക്കത്തിനൊടുവിൽ ഇത് അജിത്ത് പവാർ പക്ഷമാണെന്ന് ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കിയത് ശരത് പവാറിന് തിരിച്ചടിയായിരുന്നു. ഇതോടെ എൻസിപിയുടെ ചിഹ്നവും അജിത്ത് പവാർ പക്ഷത്തിന്റേതായിരുന്നു. ശരത് പവാറും മകൾ സുപ്രിയ സുലെയുമടക്കമുള്ള പക്ഷം എൻസിപി (ശരത്ചന്ദ്ര പവാർ) പക്ഷമെന്നാണ് അറിയപ്പെടുന്നത്.
Read more :
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- ബിജെപിയുടെ ആദ്യ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടിക ഇന്ന്, കേരളത്തിലേത് അടക്കം 160 മണ്ഡലങ്ങളിൽ പ്രഖ്യാപനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















