കാസർകോട്: കേന്ദ്ര വാഴ്സിറ്റിയിൽ വിദ്യാർഥിനികളോട് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതിയുയർന്ന അധ്യാപകന് വീണ്ടും സസ്പെൻഷൻ. ഇംഗ്ലീഷ് ആൻഡ് കംപാരറ്റിവ് സ്റ്റഡീസ് വകുപ്പിലെ ഡോ. ഇഫ്തികർ അഹമ്മദിനെതിരെയാണ് നടപടി.
കോടതിയുടെ ജാമ്യവ്യവസ്ഥ പരിശോധിക്കാതെ സർവകലാശാല അധികൃതർ അധ്യാപകന്റെ സസ്പെൻഷൻ പിൻവലിച്ചിരുന്നു. ആഭ്യന്തര പരാതി പരിഹാര സെൽ (ഐ.സി.സി) അന്വേഷിച്ചശേഷം അധ്യാപകനോട് നന്നായി പെരുമാറണമെന്ന് ഉപദേശിച്ചുകൊണ്ടായിരുന്നു നടപടി. ഇതിനെതിരെ എസ്.എഫ്.ഐ, എ.ബി.വി.പി വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തുവന്നു. തുടർന്നാണ് വീണ്ടും ഇയാളെ സസ്പെൻഡ് ചെയ്തത്.
read more :
- സിവില്‍-ക്രിമിനല്‍ കേസുകളിലെ ആറ് മാസ സ്റ്റേ കാലാവധിയില്‍ വ്യക്തത വരുത്തി സുപ്രീംകോടതി
- പുതിയ പാർലമെൻ്റ് കെട്ടിടം ‘പഞ്ചനക്ഷത്ര ജയിൽ’ : ശിവസേന നേതാവ് സഞ്ജയ് റാവത്ത്
- പ്രമുഖ പത്രപ്രവർത്തകയും ഗ്രന്ഥകാരിയുമായ സുജാത അനന്ദൻ അന്തരിച്ചു
- മുംബൈ സ്ഫോടന പരമ്പരയിലെ മുഖ്യപ്രതി അബ്ദുൽ കരീം തുണ്ടയെ ടാഡ കോടതി കുറ്റവിമുക്തനാക്കി
- റിയാസ് മൗലവി വധക്കേസിൽ വിധി പറയുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി
ജാമ്യവ്യവസ്ഥ പ്രകാരം അധ്യാപകൻ ഹോസ്ദുർഗ് താലൂക്കില്‍ പ്രവേശിക്കാൻ പാടില്ല. ഇത് പരിഗണിക്കാതെ, അന്വേഷണം നേരിടുന്ന ഇഫ്തികര്‍ അഹമ്മദിന്റെ സസ്പെന്ഷന് പിന്‍വലിക്കുകയായിരുന്നു. അധ്യാപകനെ സർവകലാശാല സംരക്ഷിക്കുന്നത് നാണംകെട്ട നടപടിയാണെന്ന് എ.ബി.വി.പി യൂനിറ്റ് പ്രസിഡന്റ് കെ. അക്ഷയ്, സെക്രട്ടറി ദശരഥ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.