നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ഇതുവരെ 99,182 മുന്‍ഗണനാ കാര്‍ഡുകളും (പിങ്ക്) 3,29,679 എന്‍.പി.എന്‍.എസ് (വെള്ള) കാര്‍ഡുകളും 7616 എന്‍.പി.ഐ (ബ്രൗണ്‍) കാര്‍ഡുകളും ഉള്‍പ്പെടെ ആകെ 4,36,447 പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആര് അനില്‍ അറിയിച്ചു. ഇതുവരെ 3,78,763 മുന്‍ഗണനാ കാര്‍ഡുകളും 42,832 മഞ്ഞ കാര്‍ഡുകളും ഉള്‍പ്പെടെ 4,21,595 മുന്‍ഗണന കാര്‍ഡുകള്‍ തരം മാറ്റി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോണിന് പരിപാടിക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരാശരി ഒരു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ ഏകദേശം മുപ്പതോളം പരാതികള്‍ കേള്‍ക്കുന്നുണ്ട്. ഒരു ഫോണ്‍ ഇന്‍ പരിപാടിയില്‍ വരുന്ന പരാതികള്‍ അടുത്ത ഫോണ്‍ ഇന്‍ പരിപാടിക്ക് മുന്‍പായി പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. റേഷന്‍കാര്‍ഡ്, റേഷന്‍വിതരണം, ഉപഭോക്തൃകാര്യം, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട എല്ലാ പരാതികളും നേരിട്ട് മന്ത്രിയെ അറിയിക്കാനുള്ള അവസരം പരിപാടിയിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിക്കും. നിശ്ചിത സമയത്തിനുള്ളില്‍ മന്ത്രിയെ ഫോണില്‍ കിട്ടാത്തപക്ഷം പരാതി അറിയിക്കുന്നതിനായി 24 മണിക്കൂറും പരാതി പരിഹാരസെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരത്തില്‍ പ്രതിദിനം ലഭിക്കുന്ന പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് 71,14,769 ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചു. 70,93,632 (99.7 ശതമാനം) അപേക്ഷകള്‍ തീര്‍പ്പാക്കി. കൂടാതെ അതിദരിദ്രരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള 5147 പേര്‍ക്ക് പുതിയതായി കാര്‍ഡ് നല്കി. അതില്‍ 3940 കാര്‍ഡുകള്‍ എ.എ.വൈ ആയി മാറ്റി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അനര്‍ഹര്‍ വച്ചിട്ടുള്ള മുന്ഗണനകാര്ഡുകള് കണ്ടെത്തുന്നതിന് പൊതുവിതരണ വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷന് യെല്ലോ’ പദ്ധതിയുടെ ഭാഗമായി 2021 മേയ് 21 മുതല്‍ 2023 ഓഗസ്റ്റ് 31 വരെ 2,07,626 റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും കാര്‍ഡ് ഉടമകളില്‍ നിന്ന് 5,94,11,434 (5.94 കോടി) പിഴ ഈടാക്കുകയും ചെയ്തു.
2022ല്‍ 4,19,19,486 (4.19 കോടി) രൂപയും പിഴ ഈടാക്കി. ജനുവരി മാസത്തില്‍ നടന്ന ഫോണ്‍ ഇന്‍ പരിപാടിയില്‍ 20 പരാതികളാണ് ലഭിച്ചത്. ആറ് പരാതികള്‍ മുന്ഗണനാകാര്ഡുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഇവ പരിഹരിച്ചു. മറ്റു പരാതികള്‍ റേഷന്‍ വിതരണം, ലീഗല്‍ മെട്രോളജി വകുപ്പുമായി ബന്ധപ്പെട്ട് സപ്ലൈകോ സേവനങ്ങളെ സംബന്ധിച്ചുള്ളവയായിരുന്നു. അവ ഓരോന്നും പരിശോധിച്ചു പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
read more :
- സിവില്‍-ക്രിമിനല്‍ കേസുകളിലെ ആറ് മാസ സ്റ്റേ കാലാവധിയില്‍ വ്യക്തത വരുത്തി സുപ്രീംകോടതി
- പുതിയ പാർലമെൻ്റ് കെട്ടിടം ‘പഞ്ചനക്ഷത്ര ജയിൽ’ : ശിവസേന നേതാവ് സഞ്ജയ് റാവത്ത്
- പ്രമുഖ പത്രപ്രവർത്തകയും ഗ്രന്ഥകാരിയുമായ സുജാത അനന്ദൻ അന്തരിച്ചു
- മുംബൈ സ്ഫോടന പരമ്പരയിലെ മുഖ്യപ്രതി അബ്ദുൽ കരീം തുണ്ടയെ ടാഡ കോടതി കുറ്റവിമുക്തനാക്കി
- റിയാസ് മൗലവി വധക്കേസിൽ വിധി പറയുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി