യു.കെയിലെ വെയില്‍സിലേയ്ക്ക് കേരളത്തില്‍ നിന്നുളള ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകളെ റിക്രൂട്ട്ചെയ്യുന്നതിനുളള ധാരണാപത്രം മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്ത് ഒപ്പിടും. മുഖ്യമന്ത്രി പിണറായി വിജയന്റെയും, വെയില്‍സ് ആരോഗ്യ-സാമൂഹിക സേവന മന്ത്രി എലുനെഡ് മോര്ഗന്, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ്. നോര്‍ക്ക റൂട്ട്സിനു വേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത്ത് കോളശ്ശേരിയും വെല്‍ഷ് സര്‍ക്കാരിന് വേണ്ടി നഴ്സിംഗ് ഓഫീസര്‍ ഗില്ലിയന്‍ നൈറ്റുമാണ് കരാറില്‍ ഒപ്പിടുക.
മുഖ്യമന്ത്രിയുടെ ചേമ്പറില്‍ വൈകുന്നേരം 3:30 നാണ് ചടങ്ങ്. നിലവില്‍ നോര്‍ക്ക റൂട്ട്സ് -യു.കെ കരാറിനു പുറമേ വെയില്‍സിലേയ്ക്കു മാത്രം ഡോക്ടര്‍മാര്‍, നഴ്സ്, ഫിസിയോതെറാപ്പിസ്റ്റുകള്‍ ഉള്‍പ്പെടെ 250 പേരെ റിക്രൂട്ട്ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ചടങ്ങില്‍ വെല്‍ഷ് ഗവണ്മെന്റ് പ്രതിനിധികളായ ഇന്ത്യന്‍ ഓഫീസ് മേധാവി മിച്ച് തിയേക്കര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഫിയോണ് തോമസ്, ഇന്ത്യ ഓഫീസ് എക്സ്റ്റേണല്‍ റിലേഷന്‍സ് മാനേജര്‍ ജോണ്‍ ബ്രൂംഫീല്‍ഡ്, ആരോഗ്യ സാമൂഹിക സേവന മന്ത്രിയുടെ സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി കാര്വിന് വൈഷെര്‍ലി എന്നിവര്‍ സംബന്ധിക്കും.
read more :
- സിവില്‍-ക്രിമിനല്‍ കേസുകളിലെ ആറ് മാസ സ്റ്റേ കാലാവധിയില്‍ വ്യക്തത വരുത്തി സുപ്രീംകോടതി
- പുതിയ പാർലമെൻ്റ് കെട്ടിടം ‘പഞ്ചനക്ഷത്ര ജയിൽ’ : ശിവസേന നേതാവ് സഞ്ജയ് റാവത്ത്
- പ്രമുഖ പത്രപ്രവർത്തകയും ഗ്രന്ഥകാരിയുമായ സുജാത അനന്ദൻ അന്തരിച്ചു
- മുംബൈ സ്ഫോടന പരമ്പരയിലെ മുഖ്യപ്രതി അബ്ദുൽ കരീം തുണ്ടയെ ടാഡ കോടതി കുറ്റവിമുക്തനാക്കി
- റിയാസ് മൗലവി വധക്കേസിൽ വിധി പറയുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി
നോര്‍ക്ക റൂട്ട്സില്‍ നിന്നും റിക്രൂട്ട്മെന്റ് മാനേജര്‍ മനോജ്.ടി, അസി. മാനേജര്‍മാരായ രതീഷ്, പ്രവീണ്‍, ഹോം ഓതന്റിക്കേഷന് ഓഫീസര്‍ സുഷമ ഭായിതുടങ്ങിയവര്‍ പങ്കെടുക്കും. മാര്‍ച്ച് 02ന് പ്രതിനിധിസംഘം തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജും, നഴ്സിങ് കോളേജും സന്ദര്‍ശിക്കും. നഴ്സിങ് വിദ്യാര്‍ത്ഥികളുമായും പ്രതിനിധിസംഘം സംവദിക്കും. 2022 ഒക്ടോബറില്‍ നടന്ന മുഖ്യമന്ത്രിയുടെ യു.കെ സന്ദര്‍ശന വേളയിലാണ്
എന്‍എച്ച്എസ് റിക്രൂട്ട്മെന്റിനായി നാവിഗോ, ഹംബര്‍ & നോര്‍ത്ത് യോര്‍ക്ക്ഷയര്‍ ഹെല്‍ത്ത് കെയര്‍ പാര്‍ട്ണര്‍ഷിപ്പ് എന്നിവരുമായി നോര്‍ക്ക റൂട്ട്സ് ധാരണയായത്. ഇതിന്റെ ഭാഗമായി മൂന്നു കരിയര്‍ ഫെയറുകള്‍ സംഘടിപ്പിക്കുകയും ആയിരത്തോളം പേര് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ