കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ ആക്സിസ് മ്യൂചല്‍ ഫണ്ട് കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോടും, തൃശൂരും ശാഖകള്‍ തുറന്നു. കോഴിക്കോട് വൈഎംസിഎ പേള്‍ ബേ ആര്ക്കേഡിലാരംഭിച്ച ശാഖ ആക്സിസ് മ്യൂചല്‍ ഫണ്ട് സൗത്ത് ആന്റ് ഈസ്റ്റ്റീജണല് റീട്ടെയില്‍ ബിസിനസ് മേധാവി സന്തോഷ് സിങ്, ആക്സിസ്
ബാങ്ക് നോര്‍ത്ത് കേരള എന്‍ആര്‍ ഹെഡ് അശോക് കുമാര്‍ എ ജി, ആക്സിസ്മ്യൂച്വല് ഫണ്ടിന്റെ കോഴിക്കോട് ബ്രാഞ്ച് ഹെഡ് നിജേഷ് എന്‍ വി എന്നിവര്‍ ചേര് ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. തൃശൂര്‍ വൈലോപ്പിള്ളി ശ്രീധരമേനോന് റോഡില്‍ എസ്എന്‍ഡിപിയോഗം തൃശൂര്‍ യൂണിയന് ബില്ഡിങ്ങിലാരംഭിച്ച ശാഖ ആക്സിസ് മ്യൂചല്‍ ഫണ്ട് സൗത്ത് ആന്റ് ഈസ്റ്റ് റീജണല്‍ റീട്ടെയില്‍ ബിസിനസ്
മേധാവി സന്തോഷ് സിങും ആക്സിസ് ബാങ്ക് കേരള സര്‍ക്കിള്‍ മേധാവിബിന്ദീഷും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കും പുതിയ ബ്രാഞ്ച് സേവനം ലഭ്യമാക്കുമെന്ന് ഇരുവരും അറിയിച്ചു.