കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സിങ്ക് ഓക്‌സൈഡ് നിര്‍മാതാക്കളായ ജെ.ജി കെമിക്കല്‍സ് ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) മാര്‍ച്ച് അഞ്ചിന് ആരംഭിക്കും. 210-221 രൂപയാണ് ഒരു ഇക്വിറ്റി ഓഹരിയുടെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. 10 രൂപയാണ് മുഖവില. നിക്ഷേപകര്‍ക്ക് മാര്‍ച്ച് 7 വരെ ഓഹരികള്‍ക്കായി അപേക്ഷിക്കാം. വാങ്ങാവുന്ന ഏറ്റവും കുറവ് ഓഹരികളുടെ എണ്ണം 67 ആണ്. പുതിയ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ 165 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്പനി പ്രെമോട്ടര്‍മാരുടെ കൈവശമുള്ള 39 ലക്ഷം ഓഹരികളും വിറ്റഴിക്കും. ഉല്‍പ്പാദനത്തിലും വരുമാനത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ സിങ്ക് ഓക്‌സൈഡ് ഉല്‍പ്പാദകരായ ജെ.ജി കെമിക്കല്‍സിന് 30 ശതമാനത്തോളം വിപണി വിഹിതമുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ