ഓപ്പോയുടെ എഫ് 25 പ്രോ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 4കെ റെക്കോര്‍ഡിങ് ഉള്‍പ്പടെയുള്ള ഫീച്ചറുകളുമായെത്തുന്ന ക്യാമറയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ഫോണ്‍ ആണിത്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 14 ആണിതില്‍.
6.7 ഇഞ്ച് 120 ഹെര്‍ട്‌സ് അമൊലെഡ് സ്‌ക്രീനില്‍ പാന്‍ഡ ഗ്ലാസ് സംരക്ഷണമുണ്ട്. 1100 നിറ്റ്‌സ് ആണ് പരമാവധി ബ്രൈറ്റ്‌നെസ്. മീഡിയാടെക്ക് ഡൈമെന്‍സിറ്റി 7050 ചിപ്പ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 177 ഗ്രാം മാത്രമാണ് ഭാരമുള്ളത്.
ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 64 എംപി ഒംനി വിഷന്‍ ഒവി64 ബി പ്രൈമറി സെന്‍സറും, എട്ട് എംപി സോണി ഐഎംഎക്‌സ് 355 അള്‍ട്രാ വൈഡ് ക്യാമറയും രണ്ട് എംപി ഒംനി വിഷന്‍ ഒവി02 ബി10 മാക്രോ ക്യാമറയുമാണുള്ളത്. സെല്‍ഫിയ്ക്കായി 32 എംപി ഐഎംഎക്‌സ് 615 സെന്‍സര്‍ നല്‍കിയിട്ടുണ്ട്.
മിഡ് റേഞ്ച് വിഭാഗത്തില്‍ സെല്‍ഫി ക്യാമറയും, റിയര്‍ ക്യാമറയും ഉപയോഗിച്ച് 4കെ വീഡിയോ റെക്കോര്‍ഡിങ് സാധ്യമാകുന്ന ചുരുക്കം ചില ഫോണുകളിലൊന്നാണ് എപ്25 പ്രോയെന്ന് ഓപ്പോ അവകാശപ്പെടുന്നു. എഐ സ്മാര്‍ട് ഇമേജ് മാറ്റിങ് എന്ന ഫീച്ചറും ഇതിലുണ്ട്. ചിത്രത്തിലെ വസ്തുക്കളെ എളുപ്പം വേര്‍പെടുത്തി പിഎന്‍ജി ചിത്രങ്ങളുണ്ടാക്കാനും മറ്റ് ചിത്രങ്ങളില്‍ ചേര്‍ക്കാനും ഇതുപയോഗിച്ച് സാധിക്കും.
- Read More……
- ബാര്‍ബി എക്‌സ് ഫ്ലിപ്പ് ഫോണുമായി എച്ച്എംഡി
- പുതിയ ടെക്ക്നോളജി വരുന്നു: അജ്ഞാത നമ്പറുകൾ തിരിച്ചറിയാൻ ഇനി ഫോണിൽ ട്രൂ കോളർ വേണ്ട
- എത്ര മരുന്ന് കുടിച്ചിട്ടും ചുമ മാറുന്നില്ലേ? വീട്ടിൽ തന്നെയുണ്ടാക്കാം ഈ ഒറ്റമൂലി; പിടിച്ചു കെട്ടിയതു പോലെ ചുമ നിൽക്കും
- തമിഴ് പ്രമുഖ സംവിധായകന്റെ മർദ്ദനത്തിൽ മമിത ബൈജുവിന്റെ വെളിപ്പെടുത്തൽ?
- നാല്‍പത്തിമൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് രജനികാന്തും ഭാര്യയും: വൈറലായി സൗന്ദര്യ രജനികാന്തിന്റെ കുറിപ്പ്|Rajinikanth & Wife Latha Celebrate 43 Years of Marriage
5000 എംഎഎച്ച് ബാറ്ററിയാണിതിന്. 67 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. മാര്‍ച്ച് 5 മുതല്‍ ഓപ്പോ ഇ-സ്‌റ്റോര്‍, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയിലും മറ്റ് ഓപ്പോ സ്‌റ്റോറുകളിലും ഫോണ്‍ എത്തും. 128 ജിബി സ്‌റ്റോറേജുള്ള ബേസ് മോഡലിന് 23999 രൂപയാണ് വില. 256 ജിബി വേര്‍ഷന് 25999 രൂപയുമാണ് വില