തമിഴ് പ്രമുഖ സംവിധായകന്റെ മർദ്ദനത്തിൽ മമിത ബൈജുവിന്റെ വെളിപ്പെടുത്തൽ?

ബാല സംവിധാനം ചെയ്യുന്ന വണങ്കാനില്‍ നിന്ന് നടന്‍ സൂര്യയ്ക്ക് പിന്നാലെ നടി മമിത ബൈജുവും പിന്‍മാറിയത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. മുപ്പത്തിയഞ്ചു ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് മമിത ചിത്രത്തില്‍ നിന്ന് പിന്മാറുന്നത്.

ഇപ്പോഴിതാ സിനിമയുടെ സംവിധായകൻ ബാലയുടെ മർദ്ദനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മമിത ബൈജു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമിത ഇക്കാര്യം വെളിപ്പെടുത്തിയത്. 

”മുപ്പത്തിയഞ്ച് ദിവസത്തോളം ചിത്രീകരണത്തിനുണ്ടായിരുന്നു. സാധാരണ നമ്മള്‍ കേള്‍ക്കുന്ന തമിഴല്ല, ഒരു ഗ്രാമത്തിലെ പ്രാദേശിക തമിഴാണ് ചിത്രത്തില്‍ സംസാരിക്കുന്നത്. അത് കുറച്ച് ബുദ്ധിമുട്ടുള്ളതായിരുന്നു. ബാല സാര്‍ നമുക്ക് തിരക്കഥ തരില്ല.

ഷൂട്ടിങ്ങിനെത്തുമ്പോഴാണ് എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരുന്നത്. വില്ലടിച്ചാം പാട്ട് എന്ന കലാരൂപം അതിലുണ്ട്. അതു ചെയ്യണമെങ്കില്‍ പ്രത്യേകം വഴക്കം വേണം. കൊട്ടുന്നതിനൊപ്പം പാട്ടു പാടുകയും വേണം. എനിക്കത് എങ്ങനെയാണെന്ന് പോലും അറിയില്ല.

മൂന്ന് ടേക്ക് പോകേണ്ടി വന്നു. അതിനിടയില്‍ കുറേ ചീത്ത കേട്ടു. സര്‍ പറഞ്ഞിട്ടുണ്ട്, ഞാന്‍ നന്നായി ചീത്ത പറയും. ആ സമയം വിഷമം തോന്നിയാലും ഒന്നും കാര്യമായി എടുക്കരുതെന്ന്. സാര്‍ വെറുതെ പിറകില്‍ അടിക്കുകയും ചെയ്യും”- മമിത പറഞ്ഞു.

നാല്‍പ്പത് ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് സിനിമയുടെ നിര്‍മാതാവ് കൂടിയായ സൂര്യ പ്രോജക്ടില്‍ നിന്ന് പിന്മാറിയത്. സൂര്യ ചിത്രം ഒഴിവാക്കാന്‍ കാരണമായി ബാല തല്ലി എന്നുള്‍പ്പടെയുള്ള പല അഭ്യൂഹങ്ങളും വന്നിരുന്നു.

സൂര്യക്ക് പകരം അരുണ്‍ വിജയ് ചിത്രത്തിലെത്തുകയും ഷൂട്ടിങ് പൂര്‍ത്തിയാക്കുകയും ചെയ്തു. സിനിമയെക്കുറിച്ചും സൂര്യ പിന്മാറാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ചും ബാലു എന്ന മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞ കാര്യങ്ങളും വലിയ ചര്‍ച്ചയായി.

‘തന്റെ സിനിമയില്‍ അഭിനയിക്കുന്ന താരങ്ങളുടെ വലുപ്പച്ചെറുപ്പം നോക്കാതെ ഇടപഴകുന്ന സംവിധായകനാണ് ബാല. അഭിനേതാക്കളില്‍നിന്ന് തനിക്ക് വേണ്ടത് എടുക്കുക എന്ന ശൈലിയാണ് ബാല സ്വീകരിക്കാറുള്ളത്.

Read More…..

ബാല ആരോടും കഥ പറയില്ല. എത്ര വലിയ താരമാണെങ്കിലും പറയില്ല. സൂര്യയോടും കഥ പറഞ്ഞിരുന്നില്ല. ഷൂട്ടിങ്ങ് ആരംഭിച്ചതു മുതല്‍ ഓടാനും ചാടാനും ഒക്കെ പറയുന്നു. വെയിലത്തു നിര്‍ത്തിയാണ് ഭൂരിഭാഗവും ചിത്രീകരണം. എന്നാല്‍ കഥ മാത്രം പറയുന്നില്ല.

ഒടുവില്‍ കഥ എന്താണെന്ന് സൂര്യ ചോദിച്ചു. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണല്ലോ സൂര്യ. ബാലയ്ക്ക് ഇത് അപമാനമായി തോന്നി. പിന്നീട് ഷൂട്ടിങ് കടുപ്പിച്ചു. ബീച്ചില്‍ പൊരിവെയിലത്ത് മണിക്കൂറുകള്‍ സൂര്യയെ ചെരുപ്പിടാതെ ഓടിച്ചു.

ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് മുന്നില്‍ വെച്ച് മൈക്കിലൂടെ വഴക്ക് പറഞ്ഞു. ഇത് ശരിയായി വരില്ലെന്ന് സൂര്യയ്ക്ക് മനസ്സിലായി. പരസ്പര ധാരണയോടെ ചിത്രത്തില്‍ നിന്ന് പിന്മാറി. ചിത്രം ഉപേക്ഷിക്കാന്‍ ബാല തയാറായിരുന്നില്ല.

ഒടുവില്‍ അരുണ്‍ വിജയ് ചിത്രത്തിലേയ്ക്ക് എത്തി. എന്നെ എന്തുവേണമെങ്കിലും ചെയ്‌തോളാന്‍ അരുണ്‍ വിജയ് പറഞ്ഞു. ഒടുവില്‍ ചിത്രം നിര്‍മിക്കാന്‍ സുരേഷ് കാമാക്ഷി എത്തി’, എന്നായിരുന്നു ബാലയുടെ വെളിപ്പെടുത്തല്‍.