പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ സ്ഥിര താമസം ആക്കിയാലും ബിജെപി ജയിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തൃശൂരിൽ സുരേഷ് ഗോപി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമവുമായുള്ള അഭിമുഖത്തിലാണ് എംവി ഗോവിന്ദൻ പ്രതികരിച്ചത്.
പെൻഷൻ മുടങ്ങിയത് വോട്ടിനെ ബാധിക്കില്ല. സമസ്തയുൾപ്പെടെയുള്ള ന്യുനപക്ഷ വിഭാഗം വസ്തുത മനസിലാക്കി പ്രതികരിക്കുന്നു. പൊന്നാനി സ്ഥാനാർഥിക്കു പാർട്ടി ചിഹ്നം നൽകിയത് രാഷ്ട്രീയ സന്ദേശം നൽകാനാണെന്നും അദ്ദേഹം ആരോപിച്ചു.
Read More…..
- മധ്യപ്രദേശിൽ പിക്കപ്പ് വാൻ മറിഞ്ഞ് 14 മരണം
- മുഖസാദൃശ്യമുള്ള വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് ജനറല്‍ സെക്രട്ടറി മീനു സജീവ്
- പാലക്കാട് കഞ്ചിക്കോട് സ്വകാര്യ ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ച് അപകടം : 15 ലധികം പേര്‍ക്ക് പരിക്ക്
- സന്ദേശ്ഖാലി കേസിൽ ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ
- ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് ബസിൽനിന്ന് ചാടാൻ ശ്രമിച്ച് യുവാവ്; ജീവനക്കാരും യാത്രക്കാരും ചേർന്ന് തടഞ്ഞു
വീണ വിവാദം തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും വെറും ആരോപണം മാത്രമെന്നും അദ്ദേഹം പറഞ്ഞു.കമ്പനികൾ തമ്മിൽ ഉള്ളത് കമ്പനികൾ തമ്മിൽ പരിഹരിക്കുക. ഇത് മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയ ആക്രമണമാണെന്നും അതിനെ രാഷ്ട്രീയമായി നേരിടുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
രാഹുൽ ഗാന്ധി ഇന്ത്യ മുന്നണി രാഷ്ട്രീയം ഉയർത്തി പിടിച്ചു കേരളത്തിൽ മത്സരിക്കാതെ ബിജെപി കേന്ദ്രത്തിലേക് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.