ആലപ്പുഴ: മുഖസാദൃശ്യമുള്ള വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് ജനറല്‍ സെക്രട്ടറി മീനു സജീവ് രംഗത്ത്.
വിദേശത്തുള്ള വള്ളിക്കുന്ന് സ്വദേശിയുടെ വാട്സാപ്പിൽനിന്നാണ് വിഡിയോ വന്നത്. വിദേശത്തുള്ള വ്യക്തിയുടെ ഭാര്യയാണു വിഡിയോ തന്റെ സുഹൃത്തുക്കൾക്ക് അയച്ചുനൽകിയതെന്നും മീനു സജീവ് പരാതിയിൽ പറയുന്നു.
ആലപ്പുഴ എസ്പിക്കാണ് മീനു വ്യാജ വിഡിയോ സംബന്ധിച്ച പരാതി നൽകിയത്. അശ്ലീല വിഡിയോ തന്റെ വാട്സാപ്പിൽ വള്ളിക്കുന്നം സ്വദേശി അയച്ചതായും മീനു പറയുന്നു.
വള്ളിക്കുന്നം പൊലീസിലാണ് മീനു ആദ്യം പരാതി നൽകിയത്. എന്നിട്ടും സൈബറിടങ്ങളിൽ വിഡിയോ പ്രചരിച്ചതിനെ തുടർന്നാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയത്.
Read More…….
- പാലക്കാട് കഞ്ചിക്കോട് സ്വകാര്യ ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ച് അപകടം : 15 ലധികം പേര്‍ക്ക് പരിക്ക്
- വിവാദ പരാമര്‍ശം: ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ പി മധുവിനെ മാറ്റി
- വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥിയുടെ മരണം; ഒളിവിലുള്ള 12 പേർക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ്
- സന്ദേശ്ഖാലി കേസിൽ ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ
- ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് ബസിൽനിന്ന് ചാടാൻ ശ്രമിച്ച് യുവാവ്; ജീവനക്കാരും യാത്രക്കാരും ചേർന്ന് തടഞ്ഞു
‘‘എന്റെ രൂപസാദൃശ്യമുള്ള ഒരു പെൺകുട്ടിയുടെ അശ്ലീല വിഡിയോ ആണ് വിദേശത്തുനിന്ന് എന്റെ വാട്സാപ്പിൽ വന്നത്. എനിക്കു നേരിട്ട ദുരനുഭവം മറ്റാർക്കും ഉണ്ടാകരുത്. അതുകൊണ്ടാണു പരസ്യമായി രംഗത്തുവന്നത്. സൈബറിടങ്ങളിൽ സ്ത്രീകൾ ഒരുപാടു പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
ഇതിന്റെ പിന്നിൽ രാഷ്ട്രീയ ലക്ഷ്യമോ മറ്റോ ഉണ്ടോയെന്നു പൊലീസ് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടതാണ്’’,മീനു സജീവ് പറഞ്ഞു.