പാലക്കാട് കഞ്ചിക്കോട് സ്വകാര്യ ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ച് അപകടം : 15 ലധികം പേര്‍ക്ക് പരിക്ക്

പാലക്കാട് : കഞ്ചിക്കോട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു.കൊഴിഞ്ഞാമ്പാറ – കഞ്ചിക്കക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. എതിര്‍ ദിശയില്‍ സഞ്ചരിച്ച ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 15-ഓളം പേര്‍ക്ക് പരിക്കേറ്റു.

Read more : 

   

പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കുകള്‍ ഇല്ല. അപകടത്തില്‍പ്പെട്ടവരെ ഫയര്‍ ഫോഴ്സ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.