തെലുങ്കിലെ നായകൻമാരില്‍ മുൻനിരയിലുള്ള താരങ്ങളിൽ ഒരാളാണ് നടൻ മഹേഷ് ബാബു. വൻ പ്രതിഫലമാണ് മഹേഷ് ബാബുവിന് സിനിമകള്‍ക്ക് ലഭിക്കാറുള്ളത്. പാൻ ഇന്ത്യൻ സൂപ്പര്‍ സ്റ്റാറായിട്ടാണ് സിനിമാ ലോകത്ത് മഹേഷ് ബാബുവിനെ വിശേഷിപ്പിക്കുന്നത്.
ഫോണ്‍പേയുമായുള്ള മഹേഷ് ബാബുവിന്റെ ഡീലിന് കോടികളാണ് പ്രതിഫലമായി ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നത്.
ഓണ്‍ലൈൻ പണമിടപാടുകള്‍ സംബന്ധിച്ച് അറിയിക്കാൻ താരങ്ങളുടെ ശബ്‍ദം ഫോണ്‍പേ അടുത്തിടെ ഉപയോഗിച്ച് തുടങ്ങിയിരുന്നു. മലയാളത്തില്‍ മമ്മൂട്ടിയുടെ ശബ്‍ദമാണ് ഉപയോഗിച്ചത്. തെലുങ്കിലാകട്ടെ മഹേഷ് ബാബുവിന്റെ ശബ്‍ദവും.
അഞ്ച് സെക്കൻഡ് മാത്രം ശബ്‍ദം നല്‍കാൻ താരത്തിന് വൻ പ്രതിഫലമാണ് ലഭിച്ചത് എന്നും ഏകദേശം അഞ്ച് കോടിയാണ് എന്നും ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു പണമിടപാട് പൂര്‍ത്തിയായാല്‍ ഫോണ്‍പേ താരങ്ങളുടെ ശബ്‍ദത്തില്‍ സ്‍മാര്‍ട്ട് സ്‍പീക്കറുകളില്‍ അത് കേള്‍പ്പിക്കുന്നതാണ് പുതിയ സംവിധാനം. പണം ലഭിച്ചുവെന്ന് നന്ദി പറഞ്ഞ് താരങ്ങളുടെ ശബ്‍ദത്തില്‍ ഉപയോക്താക്കളെ മനസില്ലാക്കുന്ന ഒരു രീതിയാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്.
Read More……
പുതിയ ഫീച്ചര്‍ പെട്ടെന്ന് ജനപ്രിയമായി. എന്തായാലും നടൻ മഹേഷ് ബാബു വാങ്ങിക്കുന്ന തുകയും ഞെട്ടിക്കുന്നതാണ് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
ഗുണ്ടുര്‍ കാരമാണ് മഹേഷ് ബാബുവിന്റേതായി ഒടുവില്‍ എത്തിയത്. വമ്പൻ ഹൈപ്പില്‍ എത്തിയ ഒരു സിനിമയായിട്ടും മഹേഷ് ബാബു വലിയ പ്രതിഫലം അല്ല വാങ്ങിച്ചത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മഹേഷ് ബാബുവിന് ആകെ 50 കോടി രൂപയാണ് ലഭിച്ചത് എന്നായിരുന്നു അനൗദ്യോഗിക റിപ്പോര്‍ട്ട്.
ത്രിവിക്രമാണ് ഗുണ്ടുര്‍ കാരം സിനിമ സംവിധാനം ചെയ്‍തത്. തിരക്കഥ എഴുതിയതും ത്രിവിക്രമമാണ്. ജയറാമും ഒരു പ്രധാന കഥാപാത്രത്തില്‍ ചിത്രത്തില്‍ വേഷമിട്ടിരുന്നു. ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ സംഗീതം എസ് തമൻ നിര്‍വഹിച്ചപ്പോള്‍ റിലിസിനു മുന്നേ പാട്ടുകള്‍ ഹിറ്റായിരുന്നു.