വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടർച്ചയായ രണ്ടാം ജയം. ഗുജറാത്ത് ജയൻ്റ്സിനെ 8 വിക്കറ്റിനു തകർത്താണ് ബാംഗ്ലൂരിൻ്റെ ജയം. ഗുജറാത്തിന്റെ രണ്ടാം തോല്‍വിയാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്തിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ സോഫി മൊളിനെക്സാണ് ഗുജറാത്തിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ആര്‍സിബി 12.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയാണ് ടോപ് സ്കോറര്‍.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ആർസിബിയുടെ ബൗളിംഗ്. കൃത്യതയോടെ പന്തെറിഞ്ഞ ആർസിബി ബൗളർമാർ ഗുജറാത്തിനെ ക്രീസിൽ തളച്ചിട്ടു. ബെത്ത് മൂണി (8), ഫീബി ലിച്ച്ഫീൽഡ് (5), വേദ കൃഷ്ണമൂർത്തി (9), ആഷ്ലി ഗാർഡ്നർ (7), കാതറിൻ ബ്രൈസ് (3) എന്നിവർ ഒറ്റയക്കത്തിനു പുറത്തായി. ഓപ്പണിംഗിലെത്തിയ ഹർലീൻ ഡിയോൾ 22 റൺസ് നേടിയെങ്കിലും 31 പന്തുകൾ നേരിട്ടു. 25 പന്തിൽ 31 റൺസ് നേടിയ ഡയലൻ ഹേമലതയാണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ. സ്നേഹ് റാണ 10 പന്തിൽ 12 റൺസ് നേടി. രേണുക സിംഗിനൊപ്പം 4 ഓവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സോഫി മോളിന്യൂവും ആർസിബി ബൗളിംഗിൽ തിളങ്ങി.
മറുപടി ബാറ്റിംഗിൽ ഓപ്പണര്‍മാരായ മന്ഥാന, സോഫി ഡിവൈന്‍ (6) എന്നിവരുടെ വിക്കറ്റുകള്‍ മാത്രാണ് ആര്‍സിബിക്ക് നഷ്ടമായത്. നാലാം ഓവറില്‍ സോഫി മടങ്ങി. ആഷ്ളി ഗാര്‍ഡ്നറുടെ പന്തില്‍ മേഘ്ന സിംഗിന് ക്യാച്ച് നല്‍കുകയായിരുന്നു സോഫി. 32 റണ്‍സാണ് മന്ഥാന-സോഫി സഖ്യം ചേര്‍ത്തത്. മൂന്നാമതായി ഇറങ്ങിയ സഭിനേനി മേഘന പുറത്താവാതെ 36 റണ്‍സെടുത്തു. മന്ഥാനയ്ക്കൊപ്പം 40 റണ്‍സാണ് മേഘന കൂട്ടിചേര്‍ത്തത്. ഒമ്പതാം ഓവറിലാണ് മന്ഥാന മടങ്ങുന്നത്. 27 പന്തില്‍ എട്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു മന്ഥാനയുടെ ഇന്നിംഗ്സ്. ക്യാപ്റ്റന്‍ മടങ്ങിയെങ്കിലും എല്ലിസ് പെറിയെ (14 പന്തില്‍ പുറത്താവാതെ 23) കൂട്ടുപിടിച്ച് മേഘന ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചു.
രണ്ട് മത്സരങ്ങളും വിജയിച്ച ആർസിബി പോയിൻ്റ് പട്ടികയിൽ ഒന്നാമതാണ്. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസിനും രണ്ട് പോയിൻ്റുണ്ടെങ്കിലും മികച്ച നെറ്റ് റൺ നേട് ആർസിബിയ്ക്ക് നേട്ടമായി.
Read more ….
- കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കും, പ്രധാനമന്ത്രി നരേന്ദ്രമോദി
- പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിൽ ശ്വാസകോശത്തിൽ അണുബാധ; ഡൽഹിയിൽ കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു
- പതഞ്ജലിക്ക് താക്കീതുമായി സുപ്രീം കോടതി:പതഞ്ജലി പരസ്യങ്ങൾ തടഞ്ഞു
- റഷ്യ- യുക്രൈയിൻ യുദ്ധം; 31000 യുക്രൈന് സൈനികരെങ്കിലും കൊല്ലപ്പെട്ടു: സെലന്‍സ്കി
- ”പോരാട്ടം ബിജെപിക്കെതിരെ “; ഇക്കുറി ‘റിസ്ക്’ എടുക്കാൻ സിപിഎം ഇല്ല