പതഞ്ജലിയുടെ പരസ്യങ്ങൾ സുപ്രിംകോടതി തടഞ്ഞു.പതഞ്ജലിക്ക് കോടതിയലകഷ്യ നോട്ടീസ് അയച്ചു.തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നല്കിയതിനാലാണ് പതഞ്ജലിക്കെതിരെ നോട്ടീസ് സുപ്രിംകോടതി നോട്ടീസ് അയച്ചത്.പതഞ്‌ജലി കമ്പനിക്കും എം.ഡി.ആചാര്യ ബാലകൃഷ്ണനും കോടതി അലക്ഷ്യ നോട്ടീസ് നൽകി.
പതഞ്ജലിക്തെതിരെ സുപ്രീം കോടതി ചൊവ്വാഴ്ച രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അലോപ്പതി മരുന്നുകളുടെ വിപണനം കുറക്കാൻ ലക്ഷ്യമിട്ട് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതാണ് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്.
പതഞ്ജലിയുടെ ഉൽപ്പന്നങ്ങൾക്ക് ചില രോഗങ്ങൾ മാറ്റാൻ കഴിയുമെന്ന് പരസ്യത്തിലൂടെ അവകാശപ്പെട്ടതാണ് സുപ്രീം കോടതിയുടെ വിമർശനത്തിന് ഇരയാകാൻ കാരണം. തെറ്റായ അവകാശവാദം ഉന്നയിച്ചുകൊണ്ട് പരസ്യങ്ങൾ നൽകുന്ന ഓരോ ഉൽപ്പന്നത്തിനും ഒരു കോടി രൂപ വീതം ഉൽപ്പന്നങ്ങൾക്ക് പിഴ ചുമത്തുമെന്ന് ജസ്റ്റിസുമാരായ അഹ്‌സനുദ്ദീൻ അമാനുള്ള, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകി.
ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിർത്താൻ പതഞ്ജലി ആയുർവേദിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പതഞ്ജലിയുടെ അവകാശവാദങ്ങൾ പരിശോധിച്ചുറപ്പിച്ചിട്ടില്ലെന്നും 1954-ലെ ഡ്രഗ്‌സ് ആൻഡ് അദർ മാജിക് റെമഡീസ് ആക്ട് പ്രകാരം ഇത്തരം പരസ്യങ്ങൾ കുറ്റകരമാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൻെറ നേരിട്ടുള്ള ലംഘനമാണിതെന്നും കോടതി സൂചിപ്പിച്ചു.
Read more ….
- ടിപി വധക്കേസിൽ വധശിക്ഷയില്ല; വിചാരണക്കോടതി വെറുതേ വിട്ട കെ.കെ.കൃഷ്ണനും ജ്യോതി ബാബുവിനും ഉൾപ്പെടെ 11 പ്രതികൾക്ക് ജീവപര്യന്തം
- മതഭീകരവാദികളിൽ നിന്ന് കേരളത്തെ മുക്തമാക്കും:ഇടത്-വലത് മുന്നണികൾ മതഭീകരരെ പിന്തുണയ്ക്കുന്നു:കെ.സുരേന്ദ്രൻ
- തൃശ്ശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 10 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും
- സുരേഷ് കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; ചെക്ക് കൈമാറി
- ഇസ്രായേലിന്റെ കൊടും ക്രൂരത; ഭക്ഷണത്തിനായി കാത്തു നിന്നവർക്കു നേരെ ഡ്രോണുകളും പീരങ്കികളുമായി ആക്രമണം; 10പേർ കൊല്ലപ്പെട്ടു
2024 ഫെബ്രുവരി 5 ന് കോടതി വീണ്ടും വിഷയത്തിൽ വാദം കേൾക്കും. പത്രങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുന്നില്ലെന്ന് പതഞ്ജലി ഉറപ്പാക്കണം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജി കോടതി പരിഗണിക്കുന്നതിനിടെയാണ് ശ്രദ്ധേയമായ നിർദേശം.
പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ അലോപ്പതിയെ അവഹേളിക്കുന്നതാണെന്ന് ഡോക്ടർമാരുടെ സംഘടന ആരോപിച്ചു. ചില രോഗങ്ങൾ ഭേദമാകുമെന്ന അവകാശവാദം തെറ്റാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.