കാസർഗോഡ്: കാസർഗോഡ് കേരള-കേന്ദ്ര സർവകലാശാലയിൽ പ്രൊഫസർക്കെതിരെ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം. ലൈംഗികാതിക്രമ കേസിൽ ആരോപണ വിധേയനായ പ്രൊഫസർ ഇഫ്തിക്കർ അഹമ്മദിനെ തിരിച്ചെടുത്തതിനെതിരെയാണ് പ്രതിഷേധം.
എസ്എഫ്ഐ പ്രവർത്തകർ വൈസ് ചാൻസലറുടെ ഓഫീസ് ഉപരോധിച്ചു. അധ്യാപകൻ്റെ അടച്ചിട്ടിരിക്കുന്ന ഓഫീസ് വാതിലിൽ ‘ഗെറ്റ് ഔട്ട് ഇഫ്തിഖാർ’ എന്ന് എഴുതിയ പോസ്റ്റർ പതിച്ചായിന്നും എസ്എഫ്ഐയുടെ പ്രതിഷേധം..
അധ്യാപകനെ തിരിച്ചെടുത്തതിൽ എബിവിപി പ്രവർത്തകരും പ്രതിഷേധം നടത്തി. രജിസ്ട്രാർ എം മുരളീധരൻ നമ്പ്യാരുടെ കാർ എബിവിപി പ്രവർത്തകർ തടഞ്ഞു. ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ അന്വേഷണത്തിന് ശേഷമാണ് സസ്പെൻഷനിലായിരുന്ന ഇഫ്തിഖാർ അഹ്‌മദിനെ തിരിച്ചെടുക്കാൻ വൈസ് ചാൻസലർ കെ സി ബൈജു ഉത്തരവിട്ടത്.
ഇംഗ്ലീഷ് വിഭാഗം ഒന്നാം വർഷ പിജി വിദ്യാർത്ഥികളുടെ ക്ലാസുകളിൽ അശ്ലീല സംഭാഷണം നടത്തിയെന്നും 2023 നവംബർ 13 ന് പരീക്ഷ എഴുതുന്നതിനിടെ ക്ലാസിൽ ബോധരഹിതയായി വീണ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുമെന്നുമായിരുന്നു അധ്യാപകനെതിരെയുള്ള പരാതിയിൽ പറയുന്നത്.
















