തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന് പുനർനിയമനം നൽകാനുള്ള നിയമന സമിതിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും അംഗങ്ങളായ നിയമന കാര്യ സമിതിയാണ് ബൈജുനാഥിനെ 3 വർഷത്തേക്ക് കൂടി നിയമിക്കാൻ തീരുമാനിച്ചത്.
2021 ൽ കൽപ്പറ്റ ജില്ലാ ആന്റ് സെഷൻസ് ജഡ്ജിയായിരിക്കെ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗമായി നിയമിതനായ കെ. ബൈജൂ നാഥിന്റെ മൂന്നു കൊല്ലത്തെ സേവന കാലാവധി വരുന്ന മാർച്ച് 8 ന് പൂർത്തിയാകും. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള നിയമന കാര്യസമിതി യോഗം ചേർന്നത്. മൂന്ന് വർഷമാണ് കമ്മീഷൻ അധ്യക്ഷന്റെയും അംഗങ്ങളുടെയും കാലാവധി.
ജസ്റ്റിസ് ആന്റണി ഡൊമിനിക് കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് കഴിഞ്ഞ വർഷം മേയിൽ വിരമിച്ച ശേഷം ബൈജൂ നാഥിനെ ആക്റ്റിങ് ചെയർ പേഴ്സണായി ഗവർണർ നിയമിക്കുകയായിരുന്നു. വി.കെ. ബീനാകുമാരിയാണ് മറ്റൊരു അംഗം.
ഹൈക്കോടതി ജഡ്ജിയുടെ പദവിക്ക് തുല്യമാണ് കമ്മീഷൻ അംഗത്തിന്റെ സ്ഥാനം. കോഴിക്കോട് സ്വദേശിയായ കെ. ബൈജൂ നാഥ് 1987 ൽ അഭിഭാഷകനായി. 1992 ൽ മജിസ്ട്രേറ്റും പിന്നീട് ജില്ലാ ജഡ്ജിയുമായി. കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
കോഴിക്കോട് കുതിരവട്ടം ശബരീ തീർത്ഥത്തിൽ പരേതരായ കെ. രാംദാസിന്റെയും രാധാ പനോളിയുടെയും മകനാണ്. ഭാര്യ യു.കെ. ദീപ. മക്കൾ : വിജിലൻസ് പ്രോസിക്യൂട്ടർ അരുൺ കെ. നാഥ്, ഡോ. അമ്യത് കെ. നാഥ്. പ്രഭാഷകൻ കൂടിയാണ് ബൈജൂ നാഥ്.
Read more ….
- കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കും, പ്രധാനമന്ത്രി നരേന്ദ്രമോദി
- പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിൽ ശ്വാസകോശത്തിൽ അണുബാധ; ഡൽഹിയിൽ കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു
- പതഞ്ജലിക്ക് താക്കീതുമായി സുപ്രീം കോടതി:പതഞ്ജലി പരസ്യങ്ങൾ തടഞ്ഞു
- റഷ്യ- യുക്രൈയിൻ യുദ്ധം; 31000 യുക്രൈന് സൈനികരെങ്കിലും കൊല്ലപ്പെട്ടു: സെലന്‍സ്കി
- ”പോരാട്ടം ബിജെപിക്കെതിരെ “; ഇക്കുറി ‘റിസ്ക്’ എടുക്കാൻ സിപിഎം ഇല്ല