ഷിംല: രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹിമാചല്‍ പ്രദേശിൽ അരങ്ങേറുന്നത് വൻ രാഷ്ട്രീയ നാടകം. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വിജയം. സംസ്ഥാനത്തെ ഏക രാജ്യസഭാ സീറ്റില്‍ കോൺഗ്രസ് സ്ഥാനാര്‍ഥി അഭിഷേക് മനു സിങ്‌വിയെ പരാജയപ്പെടുത്തി ബിജെപിയുടെ ഹര്‍ഷ് മഹാജന്‍ വിജയിച്ചു.
വിജയം അവകാശപ്പെട്ട് പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂര്‍ രംഗത്തെത്തി. പിന്നാലെ ഹര്‍ഷ് മഹാജനെ അഭിനന്ദിച്ച് രംഗത്തെത്തിയ അഭിഷേക് മനു സിങ്‌വി, പരാജയം അംഗീകരിക്കുന്നതായി അറിയിച്ചു. തങ്ങള്‍ വിജയിച്ചുവെന്ന് അവകാശപ്പെട്ട ജയറാം ഠാക്കൂര്‍ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. അധികാരത്തിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ കൈവിട്ടെന്നും അദ്ദേഹം ആരോപിച്ചു
അതേസമയം, ഇരുസ്ഥാനാര്‍ഥികള്‍ക്കും തുല്യവോട്ട് (34- 34) കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നറുക്കെടുപ്പിലൂടെയാണ് ഹര്‍ഷ് മഹാജനെ വിജയിയായി പ്രഖ്യാപിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 എംഎല്‍എമാരും മൂന്ന് സ്വതന്ത്രരുടെ പിന്തുണയുമാണുള്ളത്. ബിജെപിക്ക് 25 അംഗങ്ങളും.
10 അംഗങ്ങളുടെ പിന്തൂണ കൂടെ അധികമുണ്ടെങ്കില്‍ ബിജെപിക്ക് തങ്ങളുടെ രാജ്യസഭാ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാമായിരുന്നു. അതിനിടെ ഒമ്പതുപേര്‍ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടുചെയ്‌തെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ട് സ്വതന്ത്രരും ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്‌തെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
തന്നില്‍ വിശ്വാസം അർപ്പിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് നന്ദിയെന്നായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി അഭിഷേക് മനു സിങ്‍വിയുടെ പ്രതികരണം. ചില കോണ്‍ഗ്രസ് നിയമസഭാംഗങ്ങൾ ഇവിടെ ഇല്ല. ഒപ്പം ഭക്ഷണം കഴിച്ചവരില്‍ ചിലരാണ് ബിജെപിക്ക് ഒപ്പം നിന്നത്. തനി നിറം കാണിച്ച 9 എംഎല്‍എമാർക്ക് നന്ദി. നറുക്കെടുത്താണ് വിജയിയെ തീരുമാനിച്ചത്. ഇന്നലെ അർധരാത്രിവരെ കൂറുമാറിയവരടക്കം തന്നോട് ഒപ്പമുണ്ടായിരുന്നു. ക്രോസ് വോട്ട് ചെയ്ത രണ്ട് പേര്‍ തന്നോടൊപ്പം പ്രഭാത ഭക്ഷണത്തിന് പോലും ഉണ്ടായിരുന്നുവെന്നും സിങ്‍വി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റേത് അസാധാരണ നടപടിയാണ്. നറുക്കെടുക്കുന്നയാളുടെ പേര് തോറ്റതായി പ്രഖ്യാപിച്ചു. തന്‍റെ പേരാണ് നറുക്കെടുത്തതെന്നും അഭിഷേക് സിങ്‍വി പറഞ്ഞു.
ഇതിനിടയിൽ സിആര്‍പി എഫുംഫും ഹരിയാന പൊലീസും ചേര്‍ന്ന് തങ്ങളുടെ ആറോളം എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു രംഗത്തെത്തിയിരുന്നു. ഇവരുമായി ബന്ധപ്പെടാനുള്ള ശ്രമം കുടുംബം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ബിജെപി സ്ഥാനാര്‍ഥി വിജയിച്ചെന്ന് ജയറാം ഠാക്കൂര്‍ അവകാശപ്പെട്ടതിന് പിന്നാലെ ഷിംലയില്‍നിന്ന് ഹരിയാണയിലെ പഞ്ചകുലയിലെത്തിയ എംഎല്‍എമാര്‍ അവിടെനിന്ന് തിരിച്ചെന്ന് ദേശീയ വാര്‍ത്താഏജന്‍സിയായ എഎന്‍ഐ. റിപ്പോര്‍ട്ടുചെയ്യുന്നു.
#WATCH | Rajya Sabha Elections | Congress candidate from Himachal Pradesh, Abhishek Manu Singhvi says, “First of all, I extend heartiest congratulations to Harsh Mahajan (BJP candidate), he has won. He deserves my congratulations. I would like to tell his party – introspect and… pic.twitter.com/iS4v7Kx2zp
— ANI (@ANI) February 27, 2024
















