കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ നാറി എന്ന് വിളിച്ച് അധിക്ഷേപിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പിണറായി വിജയന് പണം മാത്രമാണ് ലക്ഷ്യമെന്നും അഴിമതി നടത്തി പണം ഉണ്ടാക്കി കുടുംബത്തെയും മക്കളെയും പോറ്റുകയാണ് അദ്ദേഹമെന്നും കെ. സുധാകരൻ പറഞ്ഞു.
ഈ നാട്ടിൽ ഒരു സർക്കാരില്ലാത്ത അവസ്ഥയാണ്. ജനഹിതം അറിയുന്ന മുഖ്യമന്ത്രിയോ മന്ത്രിമാരോ നിലവിലില്ല. നരേന്ദ്രമോദി പറഞ്ഞ രണ്ട് അക്ക സീറ്റ് പിണറായിയുമായുള്ള അഡ്ജസ്റ്റ്മെന്റാണ്. പിണറായിക്ക് താങ്ങും തണലുമായി എന്നും ബിജെപി ഉണ്ടെന്നും സുധാകരന് ആരോപിച്ചു.
കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അവകാശപ്പെട്ടിരുന്നു. കേരളത്തിന് അർഹതപ്പെട്ടത് എല്ലാം നൽകിയിട്ടുണ്ട്. കേരളം രണ്ടക്ക സീറ്റ് ബിജെപിക്ക് നൽകണം. കേരളത്തിൽ ഇത്തവണ ബിജെപി മുന്നേറ്റമുണ്ടാക്കും. വോട്ടിന്റെ പേരിൽ കേരളത്തോട് വിവേചനമില്ല. കേരളത്തിന്റെ പ്രതീക്ഷ സഫലീകരിക്കും.
കേരളത്തിലെ ജനങ്ങള്‍ക്ക് ബിജെപിയില്‍ വിശ്വാസമുണ്ട്. കേരളത്തെ ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ നിസഹകരിച്ചിട്ടും വികസനത്തിന് മുന്‍ഗണന നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ലോക്സഭയില്‍ നാന്നൂറിലധികം സീറ്റുകളാണ് ഇത്തവണ എന്‍ഡിഎ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Read more ….
- കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കും, പ്രധാനമന്ത്രി നരേന്ദ്രമോദി
- പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിൽ ശ്വാസകോശത്തിൽ അണുബാധ; ഡൽഹിയിൽ കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു
- പതഞ്ജലിക്ക് താക്കീതുമായി സുപ്രീം കോടതി:പതഞ്ജലി പരസ്യങ്ങൾ തടഞ്ഞു
- റഷ്യ- യുക്രൈയിൻ യുദ്ധം; 31000 യുക്രൈന് സൈനികരെങ്കിലും കൊല്ലപ്പെട്ടു: സെലന്‍സ്കി
- ”പോരാട്ടം ബിജെപിക്കെതിരെ “; ഇക്കുറി ‘റിസ്ക്’ എടുക്കാൻ സിപിഎം ഇല്ല