കൊച്ചി: 80 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ കോൺഗ്രസ് എസ് നേതാവ് രമ്യ ഷിയാസ് അറസ്റ്റിൽ. 12 പേരിൽ നിന്നുമായി പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും ഒളിവിൽ കഴിയുകയായിരുന്നു പ്രതി.
ചേരാനല്ലൂർ പൊലീസ് ആണ് രമ്യയെ പിടികൂടിയത്. കുമ്പളം ടോൾ പ്ലാസയിൽ വച്ച് യുവതിയെ വാഹനം തടഞ്ഞുനിർത്തി പൊലീസ് പിടികൂടുകയായിരുന്നു.
രമ്യയുടെ അറസ്റ്റ് വൈകുന്നതിൽ കഴിഞ്ഞ മാസം പരാതിക്കാർ പ്രതിഷേധിച്ചിരുന്നു. രാഷ്ട്രീയ ബന്ധമാണ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്ന് ആരോപിച്ച് പരാതിക്കാർ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി.
10 ലക്ഷം മുതൽ 15 ലക്ഷം വരെയാണ് തട്ടിയത്. 40ഓളം പേരാണ് പ്രതിഷേധം നടത്തുന്നത്. ഡിസിപി, എസിപി, കമ്മീഷണർ എന്നിവർക്ക് പരാതി നൽകിയിട്ടും കേസെടുക്കുന്നില്ലെന്ന് പരാതിക്കാർ പറയുന്നു. നിരന്തരം തട്ടിപ്പുകാരിയാണ് രമ്യ ഷിയാസ്. മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ നിന്നും ഫോട്ടോയെടുത്ത് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.
കോയമ്പത്തൂരിലുള്ള തന്റെ തുണിക്കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ഇരട്ടി ലാഭം തിരിച്ച് നൽകാമെന്ന് ധരിപ്പിച്ചാണ് തമ്മനം സ്വദേശിയായ രമ്യ ഷിയാസ് നാട്ടുകാരിൽ നിന്ന് പണം തട്ടിയെടുത്തത്. രമ്യയുടെ വാക്ക് വിശ്വസിച്ച് പണം നിക്ഷേപിച്ചവർ പലരും തൊഴിലുറപ്പ് തൊഴിലാളികളും മറ്റ് കൂലിപ്പണിക്കാരുമാണ്. സ്വർണ്ണാഭരണങ്ങൾ വിറ്റും, കുടുംബശ്രീ ലോൺ എടുത്തുമാണ് പലരും രമ്യയ്ക്ക് പണം നൽകിയത്. ആദ്യ മാസങ്ങളിൽ ചിലർക്ക് നേരിയ ലാഭവും നൽകി. ഇതോടെ വിശ്വാസം കൂടുകയും തട്ടിപ്പ് വളരുകയുമായിരുന്നു.
കഴിഞ്ഞ ഏതാനും മാസമായി പണം നൽകിയ നിക്ഷേപകർക്ക് രമ്യ വാഗ്ദാനം ചെയ്ത പണം ഒന്നും ലഭിക്കുന്നില്ല. ഇതോടെയാണ് ഇവർ തട്ടിപ്പ് തിരിച്ചറിയുന്നത്. തട്ടിപ്പിനെക്കുറിച്ച് സോഷ്യൽ മീഡിയവഴി പ്രചാരണം നടത്തിയ പ്രവീൺ എന്നയാളെ രമ്യയും ഭർത്താവും വീട് കയറി ആക്രമിക്കുകയും ചെയ്തിരുന്നു.
Read more ….
- കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കും, പ്രധാനമന്ത്രി നരേന്ദ്രമോദി
- പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിൽ ശ്വാസകോശത്തിൽ അണുബാധ; ഡൽഹിയിൽ കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു
- പതഞ്ജലിക്ക് താക്കീതുമായി സുപ്രീം കോടതി:പതഞ്ജലി പരസ്യങ്ങൾ തടഞ്ഞു
- റഷ്യ- യുക്രൈയിൻ യുദ്ധം; 31000 യുക്രൈന് സൈനികരെങ്കിലും കൊല്ലപ്പെട്ടു: സെലന്‍സ്കി
- ”പോരാട്ടം ബിജെപിക്കെതിരെ “; ഇക്കുറി ‘റിസ്ക്’ എടുക്കാൻ സിപിഎം ഇല്ല