സിംല: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെയും മൂന്ന് സ്വതന്ത്ര എംഎല്‍എമാരെയും കാണാനില്ല. എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ട് പോയതാണെന്ന് മുഖ്യമന്ത്രി സുഖ്വീന്ദര് സിംഗ് സുഖു പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ വോട്ടെണ്ണല്‍ നിര്‍ത്തിയിരിക്കുകയാണ്. വോട്ടെണ്ണലിനിടെ കയ്യാങ്കളിയുണ്ടായി.
ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ 15 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ചൊവ്വാഴ്ച നടന്നത്. നാലുമണിവരെയാണ് വോട്ടിങ് നടന്നത്. അഞ്ച്മണിക്ക് ശേഷം വോട്ടെണ്ണല്‍ ആരംഭിച്ചു. 56 ഒഴിവുകളാണ് രാജ്യസഭയിലുള്ളത്. ഇതില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 41 പേര് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കളംമാറി വോട്ടിനുള്ള സാധ്യത മുന്നില്‍കണ്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ ഇറക്കിയതോടെയാണ് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് വേണ്ടി വന്നത്.
Read more ….
- കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കും, പ്രധാനമന്ത്രി നരേന്ദ്രമോദി
- പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിൽ ശ്വാസകോശത്തിൽ അണുബാധ; ഡൽഹിയിൽ കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു
- പതഞ്ജലിക്ക് താക്കീതുമായി സുപ്രീം കോടതി:പതഞ്ജലി പരസ്യങ്ങൾ തടഞ്ഞു
- റഷ്യ- യുക്രൈയിൻ യുദ്ധം; 31000 യുക്രൈന് സൈനികരെങ്കിലും കൊല്ലപ്പെട്ടു: സെലന്‍സ്കി
- ”പോരാട്ടം ബിജെപിക്കെതിരെ “; ഇക്കുറി ‘റിസ്ക്’ എടുക്കാൻ സിപിഎം ഇല്ല