ബംഗാളൂരു: കർണാടകയിൽ കോൺഗ്രസ് എംഎൽഎമാരെ ഭീഷണിപ്പെടുത്തിയ ജെഡിഎസ് രാജ്യസഭാ സ്ഥാനാർത്ഥിക്കെതിരെ കേസെടുത്തു. ജനതാദൾ (സെക്കുലർ) നേതാവ് ഡി കുപേന്ദ്ര റെഡ്ഡിക്കും സഹായികൾക്കുമെതിരെയാണ് വിധാന സൗധ പൊലീസ് കേസെടുത്തിരിക്കുന്നത്. എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമം നടന്നതായും ആരോപണമുണ്ട്.
രാജ്യസഭാ തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ് എംഎൽഎമാരെ ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് ഡി കുപേന്ദ്ര റെഡ്ഡിക്കെതിരെയുള്ള ആരോപണം. എന്നാൽ തന്നെ പ്രലോഭിപ്പിച്ചതായി പരാതിക്കാരനായ എംഎൽഎ പറഞ്ഞിട്ടില്ലെന്നും മറ്റ് ചില എംഎൽഎമാർ സമീപിച്ചു എന്നാണ് പരാതിക്കാരൻ പറഞ്ഞിട്ടുള്ളതെന്നും ജെഡിഎസ് നേതാവ് പറഞ്ഞു.
വിഷയത്തിൽ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. “ജെഡിഎസിന് ജയിക്കാൻ 45 വോട്ട് (അവരുടെ സ്ഥാനാർത്ഥിക്ക്) വേണം. അവർക്ക് അത്രയും വോട്ടുണ്ടോ? വേണ്ടത്ര വോട്ടില്ലെങ്കിലും അവർ സ്ഥാനാർത്ഥിയെ നിർത്തി ഞങ്ങളുടെ എംഎൽഎമാരെ വശീകരിക്കുന്നു. അവർക്ക് മനസ്സാക്ഷി ഉണ്ടോ?” സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ എഴുതിയ കുറിപ്പിൽ മുഖ്യമന്ത്രി ചോദിച്ചു.
Read more ….
- കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കും, പ്രധാനമന്ത്രി നരേന്ദ്രമോദി
- പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിൽ ശ്വാസകോശത്തിൽ അണുബാധ; ഡൽഹിയിൽ കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു
- പതഞ്ജലിക്ക് താക്കീതുമായി സുപ്രീം കോടതി:പതഞ്ജലി പരസ്യങ്ങൾ തടഞ്ഞു
- റഷ്യ- യുക്രൈയിൻ യുദ്ധം; 31000 യുക്രൈന് സൈനികരെങ്കിലും കൊല്ലപ്പെട്ടു: സെലന്‍സ്കി
- ”പോരാട്ടം ബിജെപിക്കെതിരെ “; ഇക്കുറി ‘റിസ്ക്’ എടുക്കാൻ സിപിഎം ഇല്ല