മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മഹാരാഷ്ട്ര കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റുമായ ബസവരാജ് പാട്ടീല്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തിലാണ് ബിജെപിയിൽ ചേര്‍ന്നത്. ബിജെപിയിൽ ചേരുന്നതിന് മുന്നോടിയായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡനാവിസുമായി പാട്ടീൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
മുന്‍ മന്ത്രി അശോക് ചവാന് കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചതിനു പിന്നാലെയാണ് ബസവരാജ് പാട്ടീലും പാര്‍ട്ടി വിട്ടത്. അശോക് ചവാന്റെ അടുത്ത അനുയായി ആണ് ബസവരാജ് പാട്ടീൽ.
മഹാരാഷ്ട്രയിൽ രണ്ടു മാസത്തിനിടെ കോണ്‍ഗ്രസ് വിടുന്ന പ്രമുഖ നേതാവാണ് ബസവരാജ് പാട്ടീൽ. അടുത്തിടെ മഹാരാഷ്ട്ര കോണ്‍ഗ്രസില്‍നിന്ന് അശോക് ചവാൻ, മിലിന്ദ് ദേവ്റ, ബാബ സിദ്ദീഖി തുടങ്ങിയ നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു.
Read more ….
- കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കും, പ്രധാനമന്ത്രി നരേന്ദ്രമോദി
- പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിൽ ശ്വാസകോശത്തിൽ അണുബാധ; ഡൽഹിയിൽ കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു
- പതഞ്ജലിക്ക് താക്കീതുമായി സുപ്രീം കോടതി:പതഞ്ജലി പരസ്യങ്ങൾ തടഞ്ഞു
- റഷ്യ- യുക്രൈയിൻ യുദ്ധം; 31000 യുക്രൈന് സൈനികരെങ്കിലും കൊല്ലപ്പെട്ടു: സെലന്‍സ്കി
- ”പോരാട്ടം ബിജെപിക്കെതിരെ “; ഇക്കുറി ‘റിസ്ക്’ എടുക്കാൻ സിപിഎം ഇല്ല