ന്യൂഡല്‍ഹി: പിഎംഎല്‍എ നിയമപ്രകാരം (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ആരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്ന് സുപ്രീം കോടതി. നിയമപ്രകാരം നിരപരാധിയെങ്കില്‍ തെളിവുകള്‍ നല്‍കണം. സമന്‍സ് ലഭിച്ചാല്‍ നിയമപരമായി അതില്‍ പ്രതികരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. തമിഴ്നാട്ടിലെ മണൽഖനന കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.
പിഎംഎല്‍എ നിയമപ്രകാരം ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ ഹാജരാകണം. പിഎംഎൽഎ നിയമം അനുസരിക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
പ്രതിപക്ഷ പാർട്ടി നേതാക്കളിൽ പലരും ഇ ഡി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ലെന്ന ആരോപണം നിലനിൽക്കെയാണ് കോടതി നിരീക്ഷണം
അതേസമയം, മണൽ ഖനന അഴിമതി കേസിൽ ഇഡി നടപടികൾ തുടരാൻ സുപ്രീംകോടതി അനുമതി നൽകി. പത്ത് കളക്ടർമാർക്ക് നോട്ടീസ് നൽകിയ ഇഡി നടപടി തുടരാമെന്നും ഇവരെ ചോദ്യം ചെയ്യാൻ ഏജൻസി വിളിപ്പിച്ചാൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.
Read more ….
- കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കും, പ്രധാനമന്ത്രി നരേന്ദ്രമോദി
- പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിൽ ശ്വാസകോശത്തിൽ അണുബാധ; ഡൽഹിയിൽ കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു
- പതഞ്ജലിക്ക് താക്കീതുമായി സുപ്രീം കോടതി:പതഞ്ജലി പരസ്യങ്ങൾ തടഞ്ഞു
- റഷ്യ- യുക്രൈയിൻ യുദ്ധം; 31000 യുക്രൈന് സൈനികരെങ്കിലും കൊല്ലപ്പെട്ടു: സെലന്‍സ്കി
- ”പോരാട്ടം ബിജെപിക്കെതിരെ “; ഇക്കുറി ‘റിസ്ക്’ എടുക്കാൻ സിപിഎം ഇല്ല